Showing posts with label Upcoming. Show all posts
Showing posts with label Upcoming. Show all posts

വരുന്നു ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മരണ സ്വിച്ച്.

Yureekkaa Journal
സ്മാര്‍ട്ട്‌ഫോണുകളില്‍ 'മരണസ്വിച്ച്' ('kill switch') ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റും ഗൂഗിളും സമ്മതിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തും.

ആപ്പിള്‍ ഐഫോണുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ ഫീച്ചര്‍ എത്തിയിരുന്നു.

മോഷ്ടിക്കപ്പെട്ട, അല്ലെങ്കില്‍ നഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായും ഉപയോഗശൂന്യമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'മരണസ്വിച്ച്'. ദൂരെയിരുന്ന് ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ വെറും പേപ്പര്‍ വെയ്റ്റ് മാത്രമാകും!

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ മുന്‍കൈയെടുത്ത് നടത്തുന്ന 'സെക്യൂര്‍ അവര്‍ സ്മാര്‍ട്ട്‌ഫോണ്‍' പദ്ധതിയുടെ ഭാഗമായാണ്, മൈക്രോസോഫ്റ്റും ഗൂഗിളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയത്. ഷ്‌നീഡര്‍മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍, ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ എപ്പോഴായിരിക്കും മരണസ്വിച്ച് ഫീച്ചര്‍ ഉള്‍പ്പെടുത്തുക എന്ന് വ്യക്തമല്ല.

സ്മാര്‍ട്ട്‌ഫോണ്‍ മോഷണം ഒരു ആഗോളപ്രശ്‌നമായി വളര്‍ന്നിരിക്കുന്നു എന്നാണ് യു.എസ്.അധികൃതരുടെ വിലയിരുത്തല്‍. അമേരിക്കയില്‍ 2012 ല്‍ മോഷണം പോയ സ്മാര്‍ട്ട്‌ഫോണുകളുടെ ഇരട്ടിയെണ്ണം 2013 ല്‍ മോഷ്ടിക്കപ്പെട്ടു. യൂറോപ്പില്‍ മൂന്നിലൊന്ന് പേര്‍ മൊബൈല്‍ മോഷണത്തിനോ, മൊബൈല്‍ നഷ്ടപ്പെടലിനോ ഇരയാകുന്നവരാണ്.

2009-2012 കാലയളവില്‍ ദക്ഷിണകൊറിയയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഷണം അഞ്ചിരട്ടിയായി. കൊളംബിയയിലെ കുറ്റവാളികള്‍ 2013 ല്‍ മാത്രം തട്ടിയെടുത്തത് പത്തുലക്ഷത്തിലേറെ മൊബൈലുകളാണ്.

ഈ പശ്ചാത്തലത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ മോഷണം തടയാനുള്ള പ്രായോഗിക നടപടികളുമായി യു.എസ്.അധികൃതര്‍ മുന്നോട്ടുവന്നത്.

'ആക്ടിവേഷന്‍ ലോക്ക്' ( Activation Lock ) എന്ന പേരില്‍ മരണസ്വിച്ച് ഫീച്ചര്‍ കഴിഞ്ഞ സപ്തംബറില്‍ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം 7' ല്‍ ( iOS7 ) ആപ്പിള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അതിന് ശേഷം ഐഫോണ്‍ മോഷണം കാര്യമായി കുറഞ്ഞെന്ന് അറ്റോര്‍ണി ജനറല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം 2014 ലെ ആദ്യ അഞ്ച് മാസക്കാലം ന്യൂയോര്‍ക്ക് നഗരത്തില്‍ ഐഫോണ്‍ മോഷണം 17 ശതമാനം കുറഞ്ഞു. ലണ്ടനില്‍ 24 ശതമാനവും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 38 ശതമാനവും ഐഫോണ്‍ മോഷണത്തില്‍ കുറവുണ്ടായി.

ഈ കാലയളവില്‍ സാംസങിന്റേതുള്‍പ്പടെ മറ്റ് ഫോണുകളുടെ മോഷണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

സ്മാര്‍ട്ട്‌ഫോണുകളില്‍ മരണസ്വിച്ച് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മോഷണത്തിനുള്ള മറുപടി മരണസ്വിച്ച് അല്ലെന്ന്, അമേരിക്കയില്‍ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായമേഖലയെ പ്രതിനിധീകരിക്കുന്ന സി.ഐ.ടി.എ. ( CITA ) വാദിക്കുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് മരണസ്വിച്ച് അക്ടിവേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു ഭീഷണിയായി മാറുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാത്രമല്ല, മരണസ്വിച്ചിന്റെ സിഗ്നല്‍, ഫോണ്‍ ഓഫായിരിക്കുമ്പോഴും എയര്‍പ്ലെയ്ന്‍ മോഡിലായിരിക്കുമ്പോഴും ഫോണില്‍ എത്തിക്കൊള്ളണം എന്നില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

ഏതായാലും, ഗൂഗിളും മൈക്രോസോഫ്റ്റും ഈ ഫീച്ചര്‍ അംഗീകരിച്ചതോടെ, ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും മരണസ്വിച്ച് ഇനി ഉണ്ടാകുമെന്ന് ഉറപ്പായി.

ഇനി ഡാറ്റ കൈമാറ്റം ലേസറിലൂടെ

Yureekkaa Journal


nasa-opals-epathramപരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.


സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.
ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science -- OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.
നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.
ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.
ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

മികച്ച പനോരമിക് ദൃശ്യങ്ങള്‍ക്ക് '360 ക്യാം'

Yureekkaa Journal

360 ഡിഗ്രി ദൃശ്യങ്ങളെയാണ് പനോരമിക് ദൃശ്യങ്ങളെന്ന് വിളിക്കുന്നത്. പല ആംഗിളിലുള്ള ചിത്രങ്ങള്‍ സോഫ്റ്റ്‌വേറുപയോഗിച്ച് തുന്നിച്ചേര്‍ത്താണ് സാധാരണഗതിയില്‍ പനോരമിക് ഇമേജുകള്‍ സൃഷ്ടിക്കുന്നത്. ഭൂമിയും ആകാശവുമെല്ലാം ഒരൊറ്റ ഫ്രെയിമിലാക്കാവുന്ന 360 ഡിഗ്രി പനോരമിക് ക്യാമറകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ലക്ഷങ്ങള്‍ വിലവരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരുന്നു.

ഇതെങ്കില്‍ അത്, അഥവാ ഇഫ്റ്റ്

Yureekkaa Journal


തലവാചകം കേട്ടിട്ട് ഒന്നും മനസ്സിലായില്ല, അല്ലേ? ഇന്നത്തെ ഇ-ജീവിതത്തില്‍ നമ്മള്‍ പല വെബ്സൈറ്റുകളുടെയും സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടല്ലോ. അതില്‍ ചിലതിന്റെ അടിമകള്‍വരെയാണ് നമ്മളില്‍ പലരും. സ്വപ്നത്തില്‍പോലും ലൈക്കും, ഷെയറും ഒക്കെ കാണുന്നവരും നമ്മുടെ ചുറ്റും ഉണ്ട്. ഈ ഇ-ലോകത്തെ ജീവിതം സുഗമമാകുന്ന ഒരു സേവനമാണ് ഇഫ്റ്റ് "If-This-Than-That-App" എന്നതിനെ ചുരുക്കമാണ് IFTTT. ലിന്‍ഡന്‍ ടിബ്ബെത്സ് എന്ന അമേരിക്കക്കാരനാണ് ഇഫ്റ്റിനു പിന്നിലെ ബുദ്ധി. ബ്ലോഗര്‍, ബോക്സ് ഡോട്ട് കോം, ബിഫെര്‍, ഡ്രോപ്ബോക്സ്, ഡെലിഷ്യസ്, പോക്കറ്റ്, സ്റ്റോറിഫൈ  ഉള്‍പ്പടെ എണ്‍പതില്‍പ്പരം സേവനങ്ങളെ പല രീതിയില്‍ കൂട്ടിയോജിപ്പിക്കുന്ന ഇഫ്റ്റ് ഉപയോഗിച്ച് പല സൂത്രപ്പണികളും ചെയ്യാം.

ഫെയ്‌സ്ബുക്ക് ഇനി നമുക്കൊപ്പം നടക്കും

Yureekkaa Journal


പൊന്നും വില കൊടുത്ത് 'വാട്ട്സ്ആപ്പിനെ' സ്വന്തമാക്കിയതിനു പിന്നാലെ ഫെയ്സ്ബുക്ക് മറ്റൊരു ഏറ്റെടുക്കല്‍ കൂടി നടത്തി; മൂവ്സ് ( Moves ) എന്ന ആക്ടിവിറ്റി ട്രാക്കിങ് മൊബൈല്‍ ആപ്ലിക്കേഷനെ. തീര്‍ത്തും അപ്രതീക്ഷിതമായി.

സോഷ്യല്‍ മെസേജിങ് രംഗത്ത് കൊടികുത്തിവാഴുന്നത് വാട്‌സ് ആപ്പാണെങ്കില്‍ , വെറും അഞ്ചില്‍ താഴെ മാത്രം ജോലിക്കാെരവെച്ച് ഓടുന്ന മൂവ്സ് വന്‍ ഹിറ്റൊന്നുമല്ല. എത്ര വിലയ്ക്കാണ് വാങ്ങിയതെന്ന് ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വാങ്ങിക്കൂട്ടി ഫെയ്സ്ബുക്ക് ഈ രംഗത്ത് പുതിയ പാതവെട്ടിത്തുറക്കുകയാണോ എന്നിങ്ങനെ ആപ്പ് രംഗത്ത് മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികള്‍ നടത്തുന്ന ഏറ്റെടുക്കലുകളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കുന്നതിനിടെ പലരും വിട്ടുപോകുന്ന ഒരു ഭാഗമുണ്ട്, അവരുടെ ദീര്‍ഘദൃഷ്ടിയെക്കുറിച്ച്. ഈ ഏറ്റെടുക്കലിലും ആ ദീര്‍ഘദൃഷ്ടി കണ്ടില്ലെന്നു നടിക്കാനാകില്ല. അതു മനസ്സിലാകണമെങ്കില്‍ മൂവ്സ് എന്താണെന്നറിയണം.

പോയകാലത്തേക്ക് സഞ്ചരിക്കാം, ഗൂഗിള്‍ മാപ്‌സിലൂടെ!

Yureekkaa Journal



2007 ന് ശേഷം ലോകം എത്ര മാറി, എത്ര വിഷു വന്നു, ഓണം വന്നു... ഇത്രയും കേള്‍ക്കുമ്പോള്‍ത്തന്നെ നൊസ്റ്റാള്‍ജിയ പതുക്കെ തലപൊക്കിത്തുടങ്ങും. ഒരു പിന്‍യാത്ര- പഴയകാലം, മനസ്സില്‍ മായാത്ത ഇടങ്ങള്‍, പ്രിയപ്പെട്ട സങ്കേതം... ഇപ്പോള്‍ ഏതെന്നും എങ്ങനെയെന്നും കാണിച്ചുതരികയാണ് ഗൂഗിള്‍ . 'ടൈം മെഷീന്‍ ' എന്ന പുതിയ വിശേഷത്തിലൂടെ പോയ കാലത്തെ കാഴ്ചകള്‍ കണ്‍മുന്നിലെത്തും.

ബ്രൗസറുകള്‍ക്ക് വെല്ലുവിളിയായി ഫെയ്‌സ്ബുക്കിന്റെ ആപ്പ് ലിങ്ക്‌സ്

Yureekkaa Journal



മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബ്രൗസറുടെ പ്രധാന്യം കുറയ്ക്കാനും ആപ്പുകളെ കൂടുതല്‍ ഉപയോഗിക്കാനും വഴി തെളിക്കുന്ന വിപ്ലവകരമായ ഒരു വിദ്യയുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഒരുപക്ഷേ, മൊബൈല്‍ ബ്രൗസറുകളുടെ മരണമണി പോലുമായേക്കാവുന്ന ആ സര്‍വീസിന് ഇട്ടിരിക്കുന്ന പേര് 'ആപ്പ് ലിങ്ക്‌സ്' ( App Links ) എന്നാണ്.

ആപ്പിളിന്‍റെ സിരിക്ക് ബദലാകാന്‍ മൈക്രോസോഫ്റ്റിന്‍റെ കോര്‍ട്ടാന

Yureekkaa Journal
ആപ്പിളിന്റെ 'സിരി'ക്കും ഗൂഗിളിന്റെ 'ഗൂഗിള്‍ നൗ'വിനും ബദലാകാന്‍ പാകത്തില്‍ മൈക്രോസോഫ്റ്റ് പുതിയ വെര്‍ച്വല്‍ അസിസ്റ്റന്റിനെ അവതരിപ്പിച്ചു. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ആ സര്‍വീസിന്റെ പേര് 'കോര്‍ട്ടാന' എന്നാണ്.


ഇരുപത്തിയാറാം നൂറ്റാണ്ടില്‍ നടക്കുന്നതായി പറയുന്ന ഒരു വീഡിയോ ഗെയിം കഥാപാത്രത്തിന്റെ പേരാണ് കോര്‍ട്ടാന - ചിത്രം കടപ്പാട് : ദി വെര്‍ജ്

വിന്‍ഡോസിന്റെ സൗജന്യ വേര്‍ഷന്‍ വരുന്നു

Yureekkaa Journal
 
 
കാലം മാറുകയാണ്‌ അതുകൊണ്ട് ഇനി പിടിവാശിയും തന്‍പ്രമാണിത്തവും കാണിക്കുന്നത് ശരിയല്ല എന്ന് മിക്ക കമ്പനികളും മനസിലാക്കി തുടങ്ങി എന്ന് സാരം.ഉപഭോക്താക്കള്‍ക്ക്‌ ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏവര്‍ക്കും നിലനില്‍പ്പ് കാണു എന്ന സത്യം ഏറെ വൈകിയാണെങ്കിലും മൈക്രോസോഫ്റ്റും മനസിലാക്കി കഴിഞ്ഞു .

ഇന്റര്‍ നെറ്റ് പോലും ഇല്ലെതെ സൗജന്യ കോളുകള്‍ ചെയ്യാം

Yureekkaa Journal
ഇന്റര്‍നെറ്റിലൂടെ സൗജന്യ കോളുകള്‍ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഇന്റര്‍ നെറ്റിന്റെ പോലും സഹായമില്ലാതെ സൗജന്യമായി ഫോണ്‍ ചെയ്യാന്‍ ഒരു സംവിധാനം ഉണ്ടാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ മൂവര്‍ സംഘം. ഇന്റര്‍നെറ്റ് വേണ്ടാത്ത ഫ്രീ കോള്‍. ലാന്‍ഡ് ഫോണിലും മൊബൈല്‍ ഫോണിലും ഈ സൗകര്യം ലഭ്യമാണ്. ഫ്രീകാള്‍ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. യശസ് സി ശേഖര്‍, വിജയ് കുമാര്‍ ഉമാലുതി, സന്ദേശ് എന്നിവരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ഇതില്‍ വിജയ് കുമാറിന്റെ ബുദ്ധിയിലാണ് ഇത്തരം ഒരു ആശയം ഉദിച്ചത്.

3D പ്രിന്‍റിംഗ് ; ഇനി വീട് നിര്‍മിക്കാന്‍ 24 മണിക്കൂര്‍ ധാരാളം

Yureekkaa Journal

സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവിതത്തെ ആയാസകരമാക്കുന്ന എത്രയോ ഉപകരണങ്ങള്‍ ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മള്‍ കണ്ടുകഴിഞ്ഞു. അതില്‍ ഏറെ പ്രയോജനകരം എന്നു പറയുന്നത്. 3 ഡി പ്രിന്റര്‍ ആണ്.

ഡാറ്റകള്‍ സ്വയം തകര്‍ക്കാന്‍ ശേഷിയുള്ള സ്മാര്‍ട്‌ഫോണുമായി ബോയിംഗ്

Yureekkaa Journal
ഡാറ്റകള്‍ സ്വയം തകര്‍ക്കാന്‍ ശേഷിയുള്ള സ്മാര്‍ട്‌ഫോണുമായി ബോയിംഗ്മൊബൈല്‍ വേള്‍ഡ് കോണ്‍സ്രില്‍ അതീവസുരക്ഷയുള്ള ബ്ലാക്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. എന്‍.എസ്.എ ഉള്‍പ്പെടെ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല എന്നതായിരുന്നു ബ്ലാക്‌ഫോണിന്റെ പ്രത്യേകത. അതിനനുയോജ്യമായ രീതിയിലുള്ള സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറുമൊക്കെയാണ് ഫോണില്‍ ഉപയോഗിക്കുന്നത്.

പല്ല് തേക്കുവാന്‍ സ്മാര്‍ട്ട് ടൂത്ത് ബ്രഷ്

Yureekkaa Journal
ഇപ്പോള്‍ എല്ലാം സ്മാര്‍ട്ട് ആണ്, സ്മാര്‍ട്ട് ടൂത്ത് ബ്രഷ് പല്ലുതേയ്ക്കല്‍ എത്രത്തോളം ഭംഗിയായി എന്നറിയാന്‍ സാധിക്കുന്ന ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് ടൂത്ത്ബ്രഷ് രംഗത്ത്. പല്ലിന്റെ വിവരം ഓണ്‍ലൈനിലൂടെ ദന്തരോഗ വിദഗ്ധനെ അറിയിക്കാനും,
നിങ്ങള്‍ വൃത്തിയായി പല്ലുതേയ്ക്കുന്ന കാര്യം പങ്കുവെച്ച് സുഹൃത്തുകളില്‍ മതിപ്പുണ്ടാക്കാനും സഹായിക്കുന്ന

ആപ്പിളിന്റെ ഐവാച്ച്

Yureekkaa Journal

ആപ്പിളിന്റെ അടുത്ത ഏറ്റവും പുതിയ ഉത്പന്നം ഐവാച്ച് ആയിരിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. കഴിഞ്ഞ ആഴ്ച ഈ വര്‍ഷം പുതിയ ഉത്പന്നം ആപ്പിള്‍ രംഗത്ത് ഇറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. ഇത് ഐവാച്ചായിരിക്കുമെന്നാണ് അറിയുന്നത്. വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനമായിരിക്കും ഐവാച്ചിന് ഉണ്ടാകുകയെന്നാണ് പുതിയ വാര്‍ത്ത. അതായത് സോളാര്‍ ഊര്‍ജം ഉപയോഗിച്ചായിരിക്കും ഐവാച്ചിന്റെ പ്രവര്‍ത്തനം എന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്.

കാറില്‍ യാത്രക്കൊരുങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഇതാ ഒരു ലഘു യന്ത്രം

Yureekkaa Journal

bringrr1തിരക്ക് പിടിച്ചു വീട്ടില്‍ നിന്നും യാത്രക്ക് പുറത്തേക്കിറങ്ങുമ്പോള്‍ നാം പലതും മറക്കാറുണ്ട്. പാതി വഴിയെത്തുന്ന സമയത്തായിരിക്കാം എടുക്കാതെ മറന്ന ഫോണോ പഴ്‌സൊ ഒക്കെ നമ്മള്‍ ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ കാറുപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങളെ ഇവയെല്ലാം ഒര്‍മപ്പെടുത്താന്‍ കാറിനുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ലഘു യന്ത്രം വരുന്നു. ബ്രിങ്ങര്‍ എന്നാണു ഈ യന്ത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ കുഞ്ഞന്‍ ഓര്‍മപ്പെടുത്തല്‍ യന്ത്രം സിഗരറ്റ് ലൈറ്ററിന്റെ സോക്കറ്റിലാണ് പിടിപ്പിക്കുന്നത്.

ആന്‍ഡ്രോയിഡിനു പകരം ടിസനുമായി സാംസങ്ങ്

Yureekkaa Journal

tizenഗൂഗിളിന്റെ  ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പരമാവധി മുതലാക്കിയ  കമ്പനി  സാംസങ്ങ് ആണെന്ന് ആരും നിസ്സംശയം പറയും. സ്മാർട്ട്ഫോണ്‍ രംഗത്തെ  പ്രമുഖരായ ആപ്പിളിനെ കടത്തിവെട്ടി  ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പ്പന കമ്പനിയായി സാംസങ്ങ് വളര്‍ന്നത് ആന്‍ഡ്രോയിഡിനെ തോളിലേറ്റിയാണ് എന്നാൽ ഇപ്പോൾ ആന്‍ഡ്രോയ്ഡിനെ പാടേ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്  സാംസങ്ങ്.

3,999 രൂപക്ക് ആകാശ് 4 ടാബ് ലെറ്റ്‌ ; ഏപ്രിലിൽ വിപണിയിലെത്തും

Yureekkaa Journal

02-aakashtabletsഭാരത സർക്കാർ പുറത്തിറക്കുന്ന ചെലവ് കുറഞ്ഞ ടാബ് ലെറ്റ്‌ കംപ്യൂട്ടറായ ആകാശിന്റെ പരിഷ്കരിച്ച  മോഡൽ, ആകാശ് 4 ഏപ്രിൽ പകുതിയോടെ വിപണി യിലെത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി കപിൽ സിബൽ അറിയിച്ചു. 7 ഇഞ്ച്‌ സ്ക്രാച് റസിസ്റ്റന്റ്  കപ്പസിറ്റീവ് ടച് സ്ക്രീനാണ് ആകാശ് 4-ന്റെ ഡിസ്പ്ലേ.

ഫേസ്ബുക്കിന് സമാനമായ പുതുക്കിയ ലേഔട്ടുമായി ട്വിറ്റര്‍ ഉടന്‍ എത്തും

Yureekkaa Journal

twitter new layoutട്വിറ്റര്‍ മുഖം മിനുക്കിയെത്തുന്നു. ഫേസ്ബുക്കിന് സമാനമായ ഇന്റര്‍ഫേസുമായി ട്വിറ്റര്‍ എത്തുന്നു. പുതിയ ട്വിറ്റര്‍ ലേയൌട്ടില്‍ ഫെസ്ബുക്കി ലേ തു പോലെ ഇടത് വശത്ത് അവതാര്‍ ഇമേജും പ്രൊഫൈല്‍ ഡിസ്‌ക്രിപ്ഷനും കാണാം. ലേയൌട്ടില്‍ ഹെഡര്‍ ഇമേജിന് താഴെയായി ട്വീറ്റ്‌സ്, ഫോട്ടോസ്/വീഡിയോസ്, ഫോളോവിംഗ്, ഫോളോവേര്‍സ് എന്നീ ലിങ്കുകള്‍ കാണാം. നേരത്തെയുള്ള ഒന്നിന് പിറകെ ഒന്നായി അടുക്കിയുള്ള വെര്‍ട്ടിക്കല്‍ ടൈംലൈനിലാണ് ശ്രദ്ധേയമായ മാറ്റം.

ഇനി സോണി എക്സ്പീരിയാ കാലം.

Yureekkaa Journal
കാലത്തിനൊപ്പം നടന്നാണ് ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ സോണി പ്രതീകമായത്. ലോകോത്തര സൂപ്പര്‍ബ്രാന്‍ഡായ 'വയോ' ( vaio ) യെ ജപ്പാന്‍ ഇന്റര്‍സ്ട്രിയല്‍ പാട്ണര്‍ എന്ന കമ്പനിക്ക് വിറ്റ് കളംമാറ്റി ചവിട്ടാനുള്ള നീക്കവും ഇതിനോട് ചേര്‍ത്തു വായിക്കണം. പതിനേഴ് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് വര്‍ഷം നഷ്ടത്തിലായിരുന്നു വയോ വിപണിയെങ്കില്‍ അതില്‍നിന്ന് ചിലതുകൂടി മനസ്സിലാക്കാനുണ്ട്.

കാറ്റുണ്ടോ..? മൊബൈല്‍ ചാര്‍ജ് ചെയ്യാം

Yureekkaa Journal

mobnile-1വൈദ്യുതിയില്ല എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കേണ്ട. ഇതാ കാറ്റില്‍നിന്നു മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. എപ്പോഴും കൂടെ കൊണ്ടുപോകാന്‍ സാധിക്കുന്ന കാറ്റാടിയന്ത്രങ്ങത്തില്‍നിന്ന് ഉദ്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ഈ സംവിധാനത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്.

back to top