ഇന്റര്‍ നെറ്റ് പോലും ഇല്ലെതെ സൗജന്യ കോളുകള്‍ ചെയ്യാം

Yureekkaa Journal
ഇന്റര്‍നെറ്റിലൂടെ സൗജന്യ കോളുകള്‍ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഇന്റര്‍ നെറ്റിന്റെ പോലും സഹായമില്ലാതെ സൗജന്യമായി ഫോണ്‍ ചെയ്യാന്‍ ഒരു സംവിധാനം ഉണ്ടാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ മൂവര്‍ സംഘം. ഇന്റര്‍നെറ്റ് വേണ്ടാത്ത ഫ്രീ കോള്‍. ലാന്‍ഡ് ഫോണിലും മൊബൈല്‍ ഫോണിലും ഈ സൗകര്യം ലഭ്യമാണ്. ഫ്രീകാള്‍ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. യശസ് സി ശേഖര്‍, വിജയ് കുമാര്‍ ഉമാലുതി, സന്ദേശ് എന്നിവരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ഇതില്‍ വിജയ് കുമാറിന്റെ ബുദ്ധിയിലാണ് ഇത്തരം ഒരു ആശയം ഉദിച്ചത്.
സൗജന്യമായി ഫോണ്‍ ചെയ്യണമെങ്കില്‍ ഇവര്‍ പറയുന്നത് പോലെ ചെയ്താല്‍ മതി. 08049202060 എന്ന നമ്പറിലേക്ക് നിങ്ങളുടെ ഫോണില്‍ നിന്ന് വിളിക്കുക. ഇതോടെ നിങ്ങളുടെ ഫോണിലേക്ക് അങ്ങേ തലക്കല്‍ നിന്ന മറ്റൊരു ഫോണ്‍ വരും. ആ കോള്‍ എടുത്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറിലേക്ക് വിളിക്കാം. 12 മിനിട്ട് വരെ തുടര്‍ച്ചയായി ഇത് വഴി നിങ്ങള്‍ക്ക് സൗജന്യ ഫോണ്‍ കോള്‍ നടത്തനാവും. എന്നാല്‍ ഓരോ രണ്ട്മിനിട്ട് കഴിയുമ്പോഴും ഒരു ഓഡിയോ പരസ്യം നിങ്ങളുടെ സംസാരത്തിനിടയിലേക്ക് കടന്നുവരും. തെറ്റിദ്ധരിക്കരുത്… ഇതാണ് ഇവരുടെ പരസ്യ വരുമാനം. പിന്നെ വേറെ ഒരു ഗുണം കൂടിയുണ്ട്. നിങ്ങള്‍ ആരെയാണ് വിളിച്ചത് എന്ന കാര്യം നിങ്ങളുടെ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് പോലും തിരിച്ചറിയാനാകില്ല. ഇത് ഗുണമാണെങ്കിലും ചിലപ്പോള്‍ വലിയ ദോഷം ചെയ്‌തേക്കുമെന്നും ചിലര്‍ സംശയിക്കുന്നുണ്ട്. -

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top