Showing posts with label Apps. Show all posts
Showing posts with label Apps. Show all posts

ഫോണ്‍ ആണ്‍ഡ്രോയിഡ് ആണോ? മലയാളം ടൈപ്പിങ് ഇനി എളുപ്പം

Yureekkaa Journal
 നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാറുണ്ടെങ്കില്‍ വരമൊഴിയെക്കുറിച്ചും മള്‍ട്ടിലിംഗ് കീബോര്‍ഡിനെക്കുറിച്ചും കേട്ടിരിക്കും. ഇതാ പുതിയ ഒരു മലയാളം ടൈപ്പിങ് അപ്ലിക്കേഷന്‍ (ആപ്) കൂടി- സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിന്റെ ഇന്‍ഡിക്.
ഇപ്പോള്‍ ജെല്ലിബീന്‍, കിറ്റ്കാറ്റ് എന്നീ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആപ്, ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും മാറാന്‍ ഒരൊറ്റ "തൊടല്‍" മതി.

കണക്ഷനില്ലാത്തപ്പോഴും ചാറ്റ് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

Yureekkaa Journal
 

ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഇല്ലാത്തപ്പോള്‍ പോലും ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷന്‍ രംഗത്തെത്തി. 'ഫയര്‍ചാറ്റ്' ( FireChat ) എന്ന ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ, സമീപത്തുള്ള സുഹൃത്തുക്കളുമായി മൊബൈല്‍ ഫോണില്‍ കണക്ഷനില്ലാത്തപ്പോള്‍ പോലും ആശയവിനിമയം നടത്താന്‍ കഴിയും.

ഫ്ലാപ്പി കാക്ക; ഓണ്‍ലൈൻ ഗെയിം തരംഗമാകുന്നു

Yureekkaa Journal

Roaming eyes-flappy kaakka
പറക്കുന്ന കാക്കയെ എതിരെ വരുന്ന പൈപ്പിനിടയിലൂടെ സുരക്ഷിതമായി പറത്തി വിട്ട് ലക്ഷ്യത്തിലെത്തുക എന്നതാണ് ഈ കളി

ഫ്ലാപ്പി ബേര്‍ഡ് എന്ന ജനപ്രിയ ഗെയിമിന്റെ പിന്നാലെ കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ലോകത്തേക്ക്മ ലയാളികളുടെ സ്വന്തം ഫ്ലാപ്പി കാക്കയും. ആപ്പിള്‍ സ്‌റ്റോറിലും പ്ലേ സ്‌റ്റോറിലും നേരത്തേ ലഭ്യമായിരുന്ന ഫ്ലാപ്പി ബേര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഈ ഗെയിം ആസ്വദിക്കാനായാണ് മലയാളികളായ ഒരു കൂട്ടം യുവ സംരംഭകര്‍ ഫ്ലാപ്പി ബേര്‍ഡിന്റെ മലയാളം പതിപ്പുമായെത്തിയിരിക്കുന്നത്. ഫ്ലാപ്പി കാക്കയെന്നു പേരിട്ട ഈ ഗെയിമിന് പുറത്തിറങ്ങി

ഭൂകമ്പമുന്നറിയിപ്പ് നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ് വരുന്നു

Yureekkaa Journal
ഭൂചലന മുന്നറിയിപ്പ് നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു. അടുത്തവര്‍ഷത്തോടെ ആപ്ലിക്കേഷന്‍ തയ്യാറാകുമെന്ന് റിയോ ഡി ജനീറോയില്‍ നടന്ന ലോക സയന്‍സ് ഫോറത്തില്‍ അവതരിപ്പിച്ച പ്രബന്ധം പറയുന്നു.
back to top