Featured Posts

Powered by Blogger.

ഭീ​മ​ൻ ഛിന്ന​ഗ്ര​ഹം ‘ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​കി​ലൂ​ടെ കടന്നു പോകുന്നു.

Yureekkaa Journal 0 Comments

വാ​ഷിം​ഗ്ട​ൺ: ഭീ​മ​ൻ ഛിന്ന​ഗ്ര​ഹം ‘ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​കി​ലൂ​ടെ ഇ​ന്നു ക​ട​ന്നു​പോ​കും. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്ന് 70 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മാ​റി​യാ​ണ് ഛിന്ന​ഗ്ര​ഹം സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തി​നാ​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലെ​ന്നു ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചി​രു​ന്നു.

1890-ല്‍ ​ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യ ‘ഫ്ലോ​റ​ൻ​സ്’ ആ​ദ്യ​മാ​യാ​ണ് ഭൂ​മി​ക്ക് ഇ​ത്ര​യ​ടു​ത്ത് വ​രു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.30ന് ‘​ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​രു​കി​ൽ എ​ത്തും. ഈ ​മാ​സം അ​ഞ്ചു വ​രെ ദൃ​ശ്യ​മാ​കും. ക​ലി​ഫോ​ർ​ണി​യ, പോ​ർ​ട്ട​റീ​ക്കോ കേ​ന്ദ്ര​ങ്ങ​ളി​ലെ ഗോ​ൾ​ഡ് സ്റ്റോ​ൺ സോ​ള​ർ സി​സ്റ്റം റ​ഡാ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ഫ്ലോ​റ​ൻ​സി​നെ നിരീക്ഷിക്കുക.‘ഫ്ലോ​റ​ൻ​സ്’ ഇ​നി ഭൂ​മി​ക്ക് ഇ​ത്ര സ​മീ​പ​ത്തൂ​ടെ ക​ട​ന്നു പോ​ക​ണ​മെ​ങ്കി​ല്‍ 2500 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

കടപ്പാട് : ഏഷ്യാനെറ്റ്

കൂകി പായും തീവണ്ടി

Yureekkaa Journal 0 Commentsimage
മനുഷ്യന്‍െറ പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വാഹനമായ തീവണ്ടിയുടെ ശില്‍പി ആരാണെന്നറിയാമോ ?
ജോര്‍ജ് സ്റ്റീഫന്‍സണ്‍.
1781 ജൂണ്‍ ഒമ്പതിന് ഇംഗ്ളണ്ടിലെ ന്യൂകാസിലില്‍ വൈലം എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു പഴയ കല്‍ക്കരി എന്‍ജിന്‍ പോലെ കരിയും പുകയും വിയര്‍പ്പും കിതപ്പും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍െറ ജീവിതം.
ഒറ്റ മുറി മാത്രമുള്ള കുടിലില്‍ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ബാല്യം. ചെറുപ്പത്തില്‍ സ്കൂളില്‍ പോകാനൊന്നും അദ്ദേഹത്തിനു സാധിച്ചില്ല.

 എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ അവന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. കുതിരകളെയും പശുക്കളെയും മേയ്ക്കാന്‍ പോകലായിരുന്നു ചെറുപ്പത്തിലെ ജോലി. 14ാം വയസ്സില്‍ ഒരു യന്ത്രശാലയില്‍ അവന് ജോലി ലഭിച്ചു; 1795ല്‍.


കല്‍ക്കരിയിലെ കല്ലും മണ്ണും പെറുക്കിമാറ്റി വൃത്തിയാക്കലായിരുന്നു, ആദ്യം. പിന്നെ യന്ത്രങ്ങളോടുള്ള താല്‍പര്യം കണ്ട് ആവിയന്ത്ര വിഭാഗത്തിലേക്കു മാറ്റി. അദ്ദേഹത്തിന്‍െറ പിതാവിനും അവിടെയായിരുന്നു ജോലി. യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിനു വളരെ വേഗം എന്‍ജിനീയറായി ജോലിക്കയറ്റം കിട്ടി. അന്ന് വയസ്സ് 17. അപ്പോഴും അദ്ദേഹം നിരക്ഷരനായിരുന്നു.പിന്നെ കഠിനപ്രയത്നത്തിന്‍െറ നാളുകളായിരുന്നു. പകല്‍ ജോലി, രാത്രിയില്‍ പഠനം. 18ാം വയസ്സില്‍ അദ്ദേഹം ആദ്യമായി സ്വന്തമായി പേരെഴുതി. ഒഴിവു സമയങ്ങളിലെല്ലാം വായിച്ചത് യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. 1804ല്‍ സ്കോട്ട്ലന്‍ഡിലെ കല്‍ക്കരി ഖനിയിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം നടന്നാണ് പോയത്.

അക്കാലത്തെ ഏറ്റവും മികച്ച ആവിയന്ത്രം ജെയിംസ് വാട്ട് നിര്‍മിച്ചതായിരുന്നു. കല്‍ക്കരി കത്തിച്ച് ആവിയുണ്ടാക്കി അതിന്‍െറ ശക്തികൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാമെന്ന കണ്ടുപിടിത്തം ഒരു മികച്ച ആവിയന്ത്രം ഉണ്ടാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ഇതാണ് തീവണ്ടിയുടെ കണ്ടുപിടിത്തത്തിലേക്ക് വഴിയൊരുക്കിയത്.


ഖനികളില്‍ ഉപയോഗിക്കുന്ന രക്ഷാദീപമായിരുന്നു ജോര്‍ജ് സ്റ്റീഫന്‍സണിന്‍െറ ആദ്യ കണ്ടുപിടിത്തം; 1815ല്‍. പക്ഷേ, ഇതേസമയം ഹംഫ്രി ഡേവി ഇതേ കണ്ടുപിടിത്തം നടത്തി പേറ്റന്‍റ് നേടി.

യാത്രക്കും ചരക്കു കടത്തിനും കുതിരവണ്ടിയെ മാത്രം ആശ്രയിക്കുന്ന കാലമായിരുന്നു അത്. ഗതാഗത പ്രശ്നങ്ങള്‍ കാരണം പലപ്പോഴും വ്യവസായശാലകള്‍ ഇന്ധനമില്ലാതെ വിഷമിക്കുമ്പോള്‍ ഖനികളില്‍ കല്‍ക്കരി കെട്ടിക്കിടക്കുകയാവും.

ചരക്കു കടത്തിന് പുതിയ സംവിധാനം ഉണ്ടായേ തീരൂ എന്ന നിശ്ചയത്തില്‍നിന്നാണ് തീവണ്ടിയുടെ കണ്ടുപിടിത്തം. ബോയ്ലറില്‍ വെള്ളം തിളക്കുമ്പോള്‍ ഉണ്ടാവുന്ന ആവിയുടെ ശക്തികൊണ്ട് ചലിക്കുന്ന പിസ്റ്റണുകളില്‍ ഘടിപ്പിച്ച വണ്ടിച്ചക്രം കറക്കുക എന്ന ആശയമാണ് അദ്ദേഹം പരീക്ഷിച്ചത്.

ഇതിനായി ഇരുമ്പ് അടിച്ചുപരത്തി യന്ത്രഭാഗങ്ങളുണ്ടാക്കാന്‍ അദ്ദേഹം 10 മാസമെടുത്തു. 1814 ജൂലൈ 25ന് ലോകത്തിലെ ആദ്യ തീവണ്ടി പാളത്തിലൂടെ  ഓടി. 1815 ഫെബ്രുവരി 28ന് അദ്ദേഹം ആവിവണ്ടിയുടെ പേറ്റന്‍െറടുത്തു. ‘ബ്ളഷര്‍’ എന്നായിരുന്നു ഈ വണ്ടിയുടെ പേര്.


എഡ്വേര്‍ഡ് സീഡും സ്റ്റീഫന്‍സണും മകന്‍ റോബര്‍ട്ടും ചേര്‍ന്ന് 1823ല്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ & കമ്പനി എന്ന പേരില്‍ ആദ്യത്തെ തീവണ്ടി നിര്‍മാണക്കമ്പനി സ്ഥാപിച്ചു.  മരത്തിന്‍െറ താങ്ങുകളില്‍ ഇരുമ്പു പാളങ്ങള്‍ പിടിപ്പിച്ച് സ്റ്റോക്ടണ്‍ മുതല്‍ ഡാര്‍ലിങ്ടണ്‍ വരെ 32 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക പാളം രൂപപ്പെടുത്തി.

ഈ പാതയിലൂടെയാണ് 1825 സെപ്റ്റംബറില്‍ ലോകത്തിലെ ആദ്യത്തെ യാത്രാതീവണ്ടി ചരിത്രത്തിലേക്ക് ഓടിക്കയറിയത്.  തീവണ്ടിയെഞ്ചിനോട് രണ്ട് ബോഗികള്‍ ഘടിപ്പിച്ചിരുന്നു. 300 പേര്‍ക്ക് യാത്രചെയ്യാവുന്ന വണ്ടിയുടെ ആദ്യ യാത്രയില്‍ അറുന്നൂറോളം പേര്‍ കയറിപ്പറ്റിയിരുന്നു. മണിക്കൂറില്‍ 24 കിലോമീറ്റര്‍ ആയിരുന്നു വേഗം.

ഈ ‘അദ്ഭുതവണ്ടി’യുടെ ആദ്യ യാത്ര കാണാന്‍ 40,000ത്തോളം ആളുകള്‍ പാളത്തിനിരുപുറവും ആര്‍പ്പുവിളികളോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നത്രേ. ആ തീവണ്ടിയുടെ എന്‍ജിന്‍ ഡാര്‍ലിങ്ടണില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


തീവണ്ടിയില്‍ പിന്നീട് നിരവധി പരീക്ഷണങ്ങളും പരിഷ്കാരങ്ങളും അദ്ദേഹം വരുത്തി. ലോകമാകെ തീവണ്ടി ചീറിപ്പാഞ്ഞു തുടങ്ങുമ്പോള്‍ ദാരിദ്ര്യത്തിന്‍െറ കറുത്ത പുകയകന്ന് ജോര്‍ജ് സ്റ്റീഫന്‍സണ്‍ സമ്പന്നതയിലേക്ക് കുതിക്കുകയായിരുന്നു. 1848 ആഗസ്റ്റ് 12ന് അദ്ദേഹം മരിച്ചു.വൈദ്യുതിയുടെ പിതാവിന് 225-ആം ജന്മദിനം

Yureekkaa Journal 0 Commentsവൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25).

വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം.

 സാറയായിരുന്നു ഭാര്യ. വൈദ്യുതകാന്തികത്, വൈദ്യുതരസതന്ത്രം എന്നീ മേഖലകളിൽ ഇദ്ദേഹം ധാരാ‌ളം സംഭാവനകൾ നൽകിയിട്ടുണ്ട്. വൈദ്യുത കാന്തിക ഇൻഡക്ഷൻ, ഡയാമാഗ്നറ്റിസം, ഇലക്ട്രോലൈസിസ് എന്നീ മേഖലകളിലെ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ എടുത്തുപറയാവുന്നവയാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചരിത്രത്തിലും ശാസ്ത്രത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ ചില കണ്ടുപിടുത്തങ്ങൾ നടത്തിയ വ്യക്തിയാണിദ്ദേഹം.
ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്.
http://www.openotify.in/


 ഡയറക്റ്റ് കറണ്ട് പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള വൈദ്യുതകാന്തിക ഫീൽഡിനെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് വൈദ്യുത കാന്തിക ക്ഷേത്രം എന്നതുസംബന്ധിച്ച ധാരണ തന്നെ ഊർജ്ജതന്ത്രത്തിൽ ഉണ്ടാവാൻ കാരണം. പ്രകാശവീചികളെ സ്വാധീനിക്കാനുള്ള കഴിവും കാന്തികമണ്ഡലത്തിനുണ്ട് എന്ന് ഇദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഈ രണ്ടു കാര്യങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്നും ഇദ്ദേഹമാണ് ഊഹിച്ചത്.

വൈദ്യുത മോട്ടോറുകളുടെ കണ്ടുപിടുത്തം ഈ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് കാരണമായി. ഈ കണ്ടുപിടുത്തം കാരണമാണ് വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ വികസിച്ചതുതന്നെ. ബെൻസീൻ കണ്ടുപിടിച്ചതും, ക്ലോറിന്റെ ക്ലാത്രേറ്റ് ഹൈഡ്രേറ്റ് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയതും, ബൺസൺ ബർണറിന്റെ ഒരു ആദ്യരൂപം കണ്ടുപിടിച്ചതും, ഓക്സിഡേഷൻ നമ്പറുകൾ സംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടു‌ത്തിയതും ഇദ്ദേഹത്തിന്റെ രസതന്ത്രമേഖലയിലെ സംഭാവനകളാണ്. ആനോഡ്, കാഥോട്, ഇലക്ട്രോഡ്, അയോൺ എന്നീ പ്രയോഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ പ്രഫസർ ഓഫ് കെമിസ്ട്രി എന്ന ആജീവനാന്ത സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ഗണിതശാസ്ത്രത്തിൽ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം ശുഷ്കമായിരുന്നു. ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ ഗണിതശാസ്ത്ര സമവാക്യങ്ങ‌ളിലൂടെ ചുരുക്കിയിരുന്നു. ഇതാണ് വൈദ്യുതകാന്തിക പ്രതിഭാസങ്ങളെ സംബന്ധിച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നത്. ബലരേഖകളെ സംബന്ധിച്ച ഫാരഡേയുടെ നിരീക്ഷണങ്ങളെപ്പറ്റി മാക്സ്‌വെല്ലിന്റെ നിരീക്ഷണമനുസരിച്ച് ഫാരഡേ "വളരെ ഉയർന്ന ഗണത്തിൽ പെട്ട ഒരു ഗണിതശാസ്ത്രജ്ഞനുമായിരുന്നു – ഇദ്ദേഹത്തി‌ൽ നിന്ന് ഭാവിയിലെ ഗണിതശാസ്ത്രജ്ഞർ മികച്ച രീതികൾ കണ്ടുപിടിച്ചേയ്ക്കാം."http://www.openotify.in/

കപ്പാസിറ്റൻസിന്റെ എസ്.ഐ. യൂണിറ്റ് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫാരഡ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ആൽബർട്ട് ഐൻസ്റ്റീൻ ഫാരഡേയുടെ ചിത്രം തന്റെ പഠനമുറിയിൽ സൂക്ഷിച്ചിരുന്നു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്നിവരുടെ ചിത്രങ്ങളും ഐൻസ്റ്റീൻ സൂക്ഷിച്ചിരുന്നു. ഊർജ്ജതന്ത്രജ്ഞനായിരുന്ന ഏണസ്റ്റ് റൂഥർഫോർഡ് ഇപ്രകാരം പറയുകയുണ്ടായി; "ഫാരഡേയുടെ കണ്ടുപിടുത്തങ്ങളുടെ വലിപ്പവും വ്യാപ്തിയും; അവ ശാസ്ത്രത്തിനും വ്യവസായമേഖലയ്ക്കും നൽകിയ നേട്ടങ്ങളും കണക്കിലെടുത്താൽ അദ്ദേഹത്തിന് എത്ര ബഹുമാനം നൽകിയാലും അത് അധികമാവില്ല. ഇദ്ദേഹം ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ ഏറ്റവും മഹാന്മാരുടെ ഗണ‌ത്തിൽ പെടുന്നു. ".
http://www.openotify.in/


ഗൂഗിള്‍ ഡൂടിലില്‍ എം എഫ് ഹുസൈനോടുള്ള ആദരം.

Yureekkaa Journal 0 Comments

മഹാനായ ചിത്രകാരന്‍ എം എഫ് ഹുസൈന്റെ നൂറാം ജന്മദിനത്തിന് ഗൂഗിള്‍ ഡൂടിലിന്റെ ആദരം.

ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്‌ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 - ജൂൺ 9 2011).

ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.

1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ൽ ഖത്തർ പൗരത്വം സ്വീകരിച്ചു എം.എഫ്. ഹുസൈൻ
2011 ജൂൺ 9-നു് രാവിലെ ലണ്ടനിൽ വെച്ച് അന്തരിച്ചു.

WalkCar | ബാഗില്‍ കൊണ്ടുനടക്കാവുന്ന കാര്‍

Yureekkaa Journal 0 Comments
ഇതാജപ്പാന്‍ അവതരിപ്പിച്ചിരിക്കുന്നു ബാഗില്‍ കൊണ്ട് നടക്കുവാന്‍സാധിക്കുന്ന ഒരു കാര്‍.
അത്ഭുതപ്പെടെണ്ട, ഇത് യാഥാര്‍ത്ഥ്യമാണ്, ഈ വീഡിയോ കണ്ടു നോക്കുക,


ആദരാഞ്ജലികള്‍ പ്രിയ അബ്ദുല്‍കലാം സര്‍

Yureekkaa Journal 0 Comments


വിന്‍ഡോസ്‌ 10 അവതരിച്ചു

Yureekkaa Journal 0 Comments


നിങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസസ് 7, അല്ലെങ്കില്‍ 8.1 ഇവയില്‍ ഒന്നിന്റെ ഒറിജിനല്‍ പതിപ്പുണ്ടോ? പൈറേറ്റഡ് അല്ലാത്ത പതിപ്പ്? 
എങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10ലേക്ക് മാറാന്‍കഴിയും. നിങ്ങളുടെ കംപ്യൂട്ടറിലെ വിന്‍ഡോസ് വേര്‍ഷലന്‍ Vista, XP ഒക്കെയാണോ? അല്ലെങ്കില്‍ പൈറേറ്റഡ് ആണോ? എന്നാല്‍ പിന്നെ വിന്‍ഡോസ് 10 വേണമെങ്കില്‍ പണം ചെലവാകും. 


ഇത് home പതിപ്പാണ്. pro പതിപ്പ് ആണെങ്കില്‍ അല്‍പം കൂടുതല്‍ ചെലവാകും. മൈക്രോസോഫ്റ്റിന്റെ തന്നെ വാക്കുകളില്‍ ഇത് the last version of Windowks ആണ്. അടുത്ത 10 വര്‍ഷത്തേക്ക് ഒരു പുതിയ പതിപ്പ് ഇറക്കില്ലെന്നാണ് പറയുന്നത്, പകരം നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട അപ്ഡേറ്റുകള്‍ വന്നുകൊണ്ടേയിരിക്കും. നിങ്ങളുടെ കംപ്യൂട്ടറിന്റെ ഹാഡ്വെയറിന് താങ്ങാന്‍കഴിയുന്നതുവരെയുള്ള അപ്ഡേറ്റുകളെന്ന് എടുത്തുപറയേണ്ടല്ലോ. 

സ്വന്തന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ലോകം മാറുന്നുണ്ടോ എന്ന സംശയംകൊണ്ടാകണം ഈ സൗജന്യപ്പെരുമഴ. പൈറസിയെ തടുക്കാന്‍ നല്ലവണ്ണം കഷ്ടപ്പെടുന്ന മൈക്രോസോഫ്റ്റിന് ഉപയോക്താക്കളെ തങ്ങളുടെ കൂടെ നിര്‍ത്തണമെങ്കില്‍ ഇത്തരം സൗജന്യങ്ങള്‍ കൊടുത്താലേ മതിയാവൂ എന്ന് നല്ല നിശ്ചയമുണ്ട്. വിന്‍ഡോസ് 8ല്‍ ഇല്ലാതായ സ്റ്റാര്‍ട്ട് മെനു ഇല്ലേ? അത് ഈ പതിപ്പില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൈസ് മാറ്റാന്‍കഴിയുന്ന 8.1ലെ live ടൈലുകള്‍ 10ലും ഇടംകണ്ടെത്തിയിട്ടുണ്ട്. 

 വിന്‍ഡോസ് ഫോണുകളിലുള്ള Cortana എന്ന ഡിജിറ്റല്‍ അസിസ്റ്റന്റ് വിന്‍ഡോസ് 10ലൂടെ കംപ്യൂട്ടറുകളിലും എത്തുന്നു. ആപ്പിളിന് kncn എന്ന പോലെ. നമ്മളുടെ ചോദ്യം മനസ്സിലാക്കി വേണ്ടപോലെ ചെയ്യുന്ന ഒരു ശിങ്കിടി. What’s the weather going to be like this weekend? എന്നു ചോദിച്ചാല്‍ തപ്പി ഉത്തരം കണ്ടെത്തും. Remind me to fill in my tax return tomorrow night എന്നു പറഞ്ഞാല്‍ അത് ഓര്‍മിപ്പിക്കും. കൊള്ളാം അല്ലെ? Cortana-ക്ക് ചെയ്യാന്‍കഴിയുന്ന കാര്യങ്ങളില്‍ ചിലതുമാത്രമാണ് ഇവ. 

Alt+Tab വഴി നമ്മള്‍ പ്രോഗ്രാമുകള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാറില്ലേ? പുതിയ ഉപയോക്താക്കള്‍ക്ക് ഈ സൂത്രം അറിയില്ല എന്നാണ് മൈക്രോസോഫ്റ്റ് ഭാഷ്യം. ഇത് സുഗമമാക്കാന്‍ Task View എന്നൊരു സൗകര്യം 10ല്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക്് സുപരിചിതമായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ബ്രൗസര്‍ Edge എന്ന പേരില്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ.

 ഈ വിന്‍ഡോസ് പതിപ്പില്‍ എഡ്ജ് ആണ് ബ്രൗസര്‍. ഇതൊക്കെ വിന്‍ഡോസ് 10 പതിപ്പിലെ ചില പുതുമകള്‍ മാത്രം. ഇത്തരം നിരവധി പുതുമകളുമായി എത്തുന്ന വിന്‍ഡോസ് 10 എല്ലാതരത്തിലുള്ള ഉപയോക്താക്കളെയും മുന്നില്‍ക്കണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് വിപണിയിലെ ഭാഷ്യം. http://www.microsoft.com/en-in/windows/ എന്ന വിലാസത്തില്‍ ചെന്നാല്‍ വിന്‍ഡോസ് 10നെക്കുറിച്ച് കൂടുതല്‍ അറിയാം. സൗജന്യമായി ഈ പതിപ്പിലേക്ക് മാറാനുള്ള വഴിയും ഈ ലിങ്കില്‍ ലഭ്യമാണ്. വിന്‍ഡോസ് 10ന്റെ ഔദ്യോഗികപതിപ്പ് കൈയില്‍ക്കിട്ടാന്‍ ഈ മാസം 29 വരെ കാത്തിരിക്കണം. 


( നിഖില്‍ നാരായണന്‍ | ദേശാഭിമാനി )


സ്ക്രീന്‍ ഷോട്ടുകള്‍ വീഡിയോ ആക്കിയാലോ?

Yureekkaa Journal 0 Comments
കംപ്യൂട്ടര്‍സ്ക്രീനില്‍ കാണുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കാറില്ലേ? എന്തിന് സ്ക്രീന്‍ഷോട്ടില്‍ നിര്‍ത്തണം? സ്ക്രീന്‍ റെക്കോഡ്ചെയ്ത് വീഡിയോരൂപത്തില്‍ ആക്കിയാലോ? അതല്ലേ നല്ലത്.ഇത്തരം ഒരു ചോദ്യം നിങ്ങളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ സ്ക്രീനര്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നോക്കുക. ഇത് വെബ്&ാറമവെ;ബേസ്ഡ് ആപ്പ് ആയതുകൊണ്ട് സാധാരണ സോഫ്റ്റ്വെയറുകള്‍പോലെ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണ്ട. 

റെക്കോഡ്ചെയ്ത വീഡിയോകള്‍ എളുപ്പത്തില്‍ യൂട്യൂബില്‍ എത്തിക്കാനും, സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാനും സ്ക്രീനറില്‍ സൗകര്യമുണ്ട്. സ്ക്രീനിലെ ഏതു ഭാഗമാണ് നിങ്ങള്‍ക്ക് റെക്കോഡ്്ചെയ്യേണ്ടത് എന്നത് സ്ക്രീനറില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. ഒരു പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗം പരിചയപ്പെടുത്താന്‍ സ്ക്രീനര്‍പോലെയുള്ള ആപ്പുകള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. സ്ക്രീന്‍ റെക്കോഡ്ചെയ്യുന്നതിന്റെകൂടെ നിങ്ങളുടെ ശബ്ദംകൂടി ചേര്‍ക്കാന്‍ കഴിയുന്നതുകൊണ്ട് പ്രോഡക്റ്റ് ഇന്‍ഡ്രോ വീഡിയോകള്‍ ഉണ്ടാക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. 

ഇതുപോലെ ഇ-ലേണിങ് മോഡ്യൂളുകള്‍ ഉണ്ടാക്കാനും സ്ക്രീനര്‍ ഉപയോഗിക്കാം. സ്ക്രീനര്‍ www.screenr.com മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിരവധി സോഫ്റ്റ്വെയറുകള്‍ ഉണ്ട്. അതോക്കെ സ്ക്രീനര്‍പോലെ സൗജന്യവും അല്ല, ഇന്‍സ്റ്റാള്‍ ചെയ്യേണ്ടവയുമാണ്. ഉദാഹരണത്തിന് അഡോബി കാപ്റ്റിവേറ്റ് (Adobe Captivate), കാംറ്റെഷ്യ (Camtasia). സ്ക്രീനറിനോളം വരില്ലെങ്കിലും ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പ് ആണ് സ്ക്രീനോമാറ്റിക് screencast-o-matic.com. സൗജന്യം ആയതുകൊണ്ട് കുറച്ച് പരിമിതികളൊക്കെ സ്ക്രീനറിനുണ്ട്, കേട്ടോ. അഞ്ച് മിനിറ്റ് ആണ് നിങ്ങള്‍ റെക്കോഡ്ചെയ്യുന്ന സ്ക്രീന്‍ വീഡിയോയുടെ പരമാവധിദൈര്‍ഘ്യം.  അല്‍പ്പം വീഡിയോ എഡിറ്റിങ് ഒക്കെ അറിയാമെങ്കില്‍ ഈ സ്ക്രീന്‍ റെക്കോഡിങ് അങ്ങ് എഡിറ്റ്ചെയ്ത് പൊളിക്കുകയുംചെയ്യാം. നിങ്ങളുടെ സ്വന്തം ബ്രാന്‍ഡിന്റെ ലോഗോ ഒക്കെ തുടക്കത്തില്‍ കൊടുക്കുകയോ, അല്ല മുഴുനീളം നിങ്ങളുടെ ലോഗോ കൊടുക്കേണമെങ്കിലോ അല്‍പ്പം എഡിറ്റിങ് അറിയാമെങ്കില്‍ ചെയ്യാവുന്നതെയുള്ളൂ 

(നിഖില്‍ നാരായണന്‍ | ദേശാഭിമാനി കിളിവാതില്‍)

മരത്തില്‍നിന്നുണ്ടാക്കാം പരിക്കേല്‍ക്കാത്ത ബാറ്ററി

Yureekkaa Journal 0 Comments
മരത്തടിയില്‍നിന്ന് എന്തെല്ലാം ഉണ്ടാക്കാം? ഫര്‍ണിച്ചര്‍ എന്നാവും എളുപ്പത്തില്‍ കിട്ടുന്ന ഉത്തരം. എന്നാല്‍ യഥേഷ്ടം വളയ്ക്കാവുന്നതും ആഘാതങ്ങളെ ചെറുക്കുന്നതുമായ ത്രിമാന ബാറ്ററിയാണ് സ്റ്റാന്‍ഫോഡ് സര്‍കലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

 മൊബൈല്‍, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങി ഏത് ഇലക്ട്രോണിക് ഉപകരണത്തെയും നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട് വസ്ത്രങ്ങളുടെ മാതൃകകള്‍ അടുത്തിടെ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഈ ദിശയില്‍ ഒട്ടേറെ മുന്നേറാന്‍ സഹായിക്കുന്നതാണ് പുതിയ പരിക്കേല്‍ക്കാത്ത ഇലാസ്റ്റിക് ബാറ്ററി. മരപള്‍പ്പില്‍നിന്ന് വേര്‍തിരിച്ചെടുത്ത സെല്ലുലോസ് നാനോകണികകള്‍ ഉപയോഗിച്ചാണ് ഈ ബാറ്ററി നിര്‍മിച്ചത്. 

അടുത്തിടെ മാത്രം ശക്തിപ്രാപിച്ച, ഊര്‍ജസംഭരണത്തിന് ത്രിമാനഘടനകള്‍ എന്ന ആശയത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. ലോകത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജൈവവസ്തുവാണ് സെല്ലുലോസ്. ഗ്ലൂക്കോസ് തന്മാത്രകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഈ ജൈവപോളിമറാണ് ചെടികള്‍ക്കും മരങ്ങള്‍ക്കും ബലംകൊടുക്കുന്നത്. നമ്മുടെ ഭക്ഷണത്തില്‍ അടങ്ങിയ അന്നജത്തിന്റെ ഘടനയോട് സാമ്യമുള്ള സെല്ലുലോസിനെ ദഹിപ്പിക്കാന്‍ പക്ഷേ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് കഴിയില്ല. വിവിധ നാരുകളുടെയും പരുത്തിത്തുണിയുടെയും കടലാസിന്റെയും മുഖ്യഘടകവും സെല്ലുലോസ്തന്നെ. 

പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍നിന്നു നിര്‍മിക്കുന്ന, നശിച്ചുപോകാതെ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കൃത്രിമ പോളിമറുകള്‍ ഒഴിവാക്കി ജൈവപോളിമറുകളിലെക്ക് മാറാനുള്ള ശ്രമങ്ങള്‍ അടുത്തകാലത്ത് വ്യാപകമാണ്. ഇവിടെയാണ് സെല്ലുലോസിന്റെ പ്രസക്തിയും. ഒരിക്കലും തീര്‍ന്നുപോകാത്ത സ്രോതസ്സാണെന്നതിനു പുറമെ ഉയര്‍ന്ന ബലവും കടുപ്പവും, താരതമ്യേന കുറഞ്ഞ ചെലവും കൃത്രിമ പോളിമറുകളെ അപേക്ഷിച്ച് സെല്ലുലോസിന്റെ ഗുണങ്ങളാണ്. ധാരാളം ഹൈഡ്രോക്സില്‍ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും ഇതിന്റെ രാസപ്രവര്‍ത്തനശേഷി വളരെ കുറവാണ്.

ആസിഡുകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നാനോകണികകളാക്കി മാറ്റാന്‍കഴിയും എന്നതും സെല്ലുലോസിനെ ആകര്‍ഷകമാക്കുന്നു. സെല്ലുലോസ് നാനോകണികകളും പോളിമറുകളും ചേര്‍ത്തുണ്ടാക്കുന്ന കോംപോസിറ്റുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍മുതല്‍ ബഹിരാകാശവാഹനങ്ങള്‍വരെ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നു. സാനിറ്ററി പാഡുകള്‍, ഗുളികകള്‍, ഡയാലിസിസ് ട്യൂബുകള്‍, കൃത്രിമ തൊലി, വിവിധ സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയിലെല്ലാം പല രൂപത്തില്‍ സെല്ലുലോസ് ഉപയോഗിക്കുന്നുണ്ട്. ജെല്‍രൂപത്തിലുള്ള ലായനിയില്‍നിന്ന് ദ്രാവകാംശം നീക്കംചെയ്താണ് എയറോ ജെല്ലുകള്‍ നിര്‍മിക്കുന്നത്. ഇതില്‍ ധാരാളം വായുഅറകള്‍ ഉണ്ടാകും. സാന്ദ്രത തീരെ കുറവാണെങ്കിലും വളരെയധികം ഭാരം താങ്ങാനും ആഘാതങ്ങള്‍ ചെറുത്ത് പൂര്‍വരൂപത്തിലേക്കു മാറാനും കഴിയും.

 ഗാഡ്ജെറ്റുകളുടെ വലുപ്പം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ത്രിമാന ബാറ്ററികള്‍ എന്ന ആശയം ശക്തിപ്രാപിക്കുന്നത്. കുറഞ്ഞസ്ഥലത്ത് കൂടുതല്‍ ഊര്‍ജം സംഭരിക്കാന്‍ ത്രിമാനഘടന സഹായിക്കും. അതിനാല്‍ ഒറ്റചാര്‍ജിങ്ങില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനും കഴിയും. പക്ഷേ ഇതിന് ഉപയോഗിക്കുന്ന എച്ചിങ്, 3ഉ പ്രിന്റിങ് തുടങ്ങിയ രീതികള്‍ക്ക് തൃപ്തികരമായ ഫലങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. സെല്ലുലോസ് എയറോ ജെല്ലുകള്‍ ഉപയോഗിച്ചാണ് പുതിയ ത്രിമാന ബാറ്ററി തയ്യാറാക്കിയിരിക്കുന്നത്. മരപള്‍പ്പില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സെല്ലുലോസ് നാനോ കണികകളെ ഫ്രീസ് ഡ്രൈയിങ് എന്ന രീതി ഉപയോഗിച്ച് ഫോം രൂപത്തിലാക്കുന്നു.

ലായനികളെ തണുപ്പിച്ച് ഖരരൂപത്തിലാക്കി അതില്‍നിന്ന് ലായകം മാറ്റുന്ന പ്രക്രിയയാണ് ഫ്രീസ് ഡ്രൈയിങ്. നാനോ കണികകള്‍ വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഈ രീതി ഉപയോഗിക്കുന്നുണ്ട്. ഫോം രൂപത്തിലുള്ള ഈ എയറോ ജെല്ലിനെ രാസപ്രക്രിയയിലൂടെ ശക്തിപ്പെടുത്തിയശേഷം വൈദ്യുതി കടത്തിവിടുന്നതിനായി കാര്‍ബണ്‍ നാനോട്യൂബ് പൂശുന്നു. ബലമുള്ളതും അതേസമയം കനംകുറഞ്ഞതും മൃദുലവുമാകും ഇങ്ങനെ കിട്ടുന്ന എയറോ ജെല്‍. ബലം പ്രയോഗിച്ച് 75% വ്യാപ്തംകുറച്ചാലും ബാറ്ററി പ്രവര്‍ത്തിക്കുന്നു. കൂടാതെ 400 തവണ ബാറ്ററി റീചാര്‍ജ് ചെയ്യാനും സാധിച്ചു. 

ഇത് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഒറ്റചാര്‍ജിങ്ങില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ഇലക്ട്രിക് കാറുകളും സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ചെയ്യാവുന്ന വസ്ത്രങ്ങളുമൊക്കെ യാഥാര്‍ഥ്യമായേക്കാം.

 അവലംബം : http://www.nature.com/ncomms/2015/150529/ncomms8259/full/ncomms8259.html 
(സംഗീത ചേനംപുല്ലി | ദേശാഭിമാനി കിളിവാതില്‍)

പ്ലൂട്ടോയിൽ ജലസാന്നിധ്യം കണ്ടെത്തി

Yureekkaa Journal 0 Comments

കാലിഫോർണിയ: പ്ലൂട്ടോയിൽ ജലസാന്നിധ്യം കണ്ടെത്തി. ന്യൂ ഹൊറിസോൺ ബഹിരാകാശപേടകമാണ്് പ്ലൂട്ടോയിലെ ജലസാന്നിധ്യത്തിന്റെ ചിത്രം പകർത്തിയത്. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 7700 മൈൽ അകലെ നിന്നും ലഭിച്ച ചിത്രത്തിലാണ് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്ലൂട്ടോയുടെ വളരെയടുത്ത് നിന്നുള്ള ആദ്യചിത്രമാണിത്.

ജലസാന്നിധ്യം പ്ലൂട്ടോയുടെ പുതിയ ചിത്രത്തിൽ കൃത്യമായി കാണാവുന്നതാണ്. ജലാംശത്തിന്റെ അളവിനെകുറിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചാൽ മാത്രമേ പ്ലൂട്ടോയിൽ മനുഷ്യവാസം സാധ്യമാണോ എന്നതിനെകുറിച്ച് കൃത്യമായി പറയാനാകൂ എന്ന് നാസ വാർത്താക്കുറിപ്പിലൂടെ പറയുന്നു.

1930ലാണ് പ്ലൂട്ടോയെ കണ്ടെത്തുന്നത്. 2360 കിലോമീറ്റർ വ്യാസമാണ് പ്ലൂട്ടോയ്ക്കുള്ളത്. 2006 ജനുവരി 19ന് കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ച ന്യൂ ഹൊറൈസൺസ് പേടകം 2015 ജൂലൈ മാസമാണ് പ്ലൂട്ടോയുടെ അടുത്തെത്തുന്നത്. വലിപ്പക്കുറവുകൊണ്ട് ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോയിൽ ജീവൻ നിലനിൽക്കുമോ എന്ന സംശയത്തിലാണ് ശാസ്ത്രലോകം.


Courtesy : http://kairalinewsonline.com/

back to top