Showing posts with label Computer. Show all posts
Showing posts with label Computer. Show all posts

അഡ അഗസ്റ്റ കിംഗ് Ada Lovelace ( 1815 ഡിസംബര്‍ 10 – 1852 നവംബര്‍ 27 )

Yureekkaa Journal

കമ്പ്യൂട്ടറിന്‍റെ ചരിത്രത്തില്‍ഏറെ പ്രധാന്യമുള്ള വനിതയായ അഡ അഗസ്റ്റ കിംഗിന്റെ അനുസ്മരണ ദിനമാണ് നവംബര്‍ 27. ചാള്‍സ് ബാബേജിന്റെ അനലറ്റികല്‍ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചതും ബാബേജിന്‍റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയാണ്. ആന്‍ ഇസബെല്ല ബൈറന്റെയും പ്രശസ്ത കവി ബൈറന്‍ പ്രഭുവിന്റെയും പുത്രിയായി 1815 ഡിസംബര്‍ 10-നു അഡ അഗസ്റ്റ കിംഗ് ജനിച്ചു. ആണ്‍കുട്ടി ജനിക്കണം എന്ന ആഗ്രഹിച്ച ബൈറന്‍ ഒരു പെണ്‍കുട്ടി പിറന്നതില്‍ നിരാശനായിരുന്നു. ഏകദേശം 4 മാസങ്ങള്‍ക്ക് ശേഷം ബൈറന്‍ അവരെ ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍നിന്ന് യാത്ര തിരിച്ചു. ഗ്രീസില്‍ വച്ച് അദ്ദേഹം മരണപ്പെട്ടു ചെയ്തു. അന്ന് അഡയ്ക്ക് 8 വയസ്സായിരുന്നു. അച്ഛന്റെ ഭ്രാന്തന്‍ കവിതാജീവിതത്തിലേക്ക് തന്റെ മകള്‍ കടക്കുന്നതില്‍ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. അവര്‍ അഡയ്ക്ക് കണക്കിലും ശാസ്ത്രത്തിലും പ്രത്യേകം അധ്യാപകരെ ഏര്‍പ്പെടുത്തി. സാമൂഹ്യ പരിഷ്ക്കര്‍ത്താവായിരുന്ന വില്യം ഫ്രെന്‍ഡ്, കുടുംബ ഡോക്ടര്‍ ആയിരുന്ന വില്യം കിംഗ്, സ്കോട്ട് ലാന്റുകാരിയായ ഗണിതശാസ്ത്രജ്ഞയും വാനശാസ്ത്രജ്ഞയുമായ മറി സൊമര്‍വില്ലെ തുടങ്ങിയവര്‍ അഡയുടെ അദ്ധ്യാപകരായിരുന്നു. 1833 ല്‍ അതായത് 17ആം വയസ്സില്‍ ആണ് അഡ, ചാള്‍സ് ബാബേജിനെ ഇരുവരുടെയും സുഹൃത്തായ മറി സൊമര്‍വില്ലെ വഴി പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ പിതാവായി ഇന്ന് കണക്കാക്കപ്പെടുന്ന ബാബേജ് കേംബ്രിഡ്ജ് യൂണിവേസിറ്റിയിലെ ഒരു ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു. ബാബേജ് തന്റെ ഡിഫെറെന്‍സ് എഞ്ചിന്‍ എന്ന ഗണിതക്രിയകള്‍ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രത്തെ പറ്റിയുള്ള ആശയം അഡയുമായി പങ്കുവച്ചു. ബാബേജ് അതിന്റെ പ്രാരംഭ രൂപം കാണുന്നതിന് അഡയെ ക്ഷണിച്ചു. അഡ അതില്‍ അത്യന്തം ആകൃഷ്ടയായി. ബാബേജ് അഡയ്ക്ക് ഒരു സുഹൃത്തും വഴികാട്ടിയുമായി മാറി. ബാബേജ് വഴി ലണ്ടന്‍ യൂനിവേര്‍സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ അഗസ്ടസ് ഡീ മോര്‍ഗനെ അഡ പരിചയപ്പെടുകയും അദ്ദേഹത്തില്‍ നിന്ന് ഗണിതശാസ്ത്ര തുടര്‍പഠനത്തിന് സഹായം ലഭിക്കുകയും ചെയ്തു.

 അനലറ്റിക്കല്‍ എഞ്ചിന്‍ മാതൃക 1835 ജൂലൈ 8ന് ലവ്ലേസ് പ്രഭുവുമായിള്ള വിവാഹശേഷം ബാബേജുമൊത്തുള്ള ഗവേഷണപ്രവര്‍ത്തനം ഒരു പരിധിവരെ അവസാനിച്ചെങ്കിലും കത്തുകള്‍ വഴി അവര്‍ ആശയവിനിമയം നടത്തിവന്നു. ബാബേജ് 1837 ല്‍ ആയിരുന്നു അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. ഡിഫെറെന്‍സ് എഞ്ചിനേക്കാള്‍ സങ്കീര്‍ണമായ ക്രിയ്യകള്‍ ചെയ്യാന്‍ കെല്പ്പുള്ളതായിരുന്നു ഈ അനലറ്റിക്കല്‍ എഞ്ചിന്‍. അതില്‍ പ്രവര്‍ത്തനകേന്ദ്രമായ (CPU) മില്‍, പഞ്ച്ഡ് കാര്‍ഡുകള്‍ കൊണ്ടുള്ളട സ്ടോര്‍ എന്ന പേരില്‍ ഒരു മെമ്മറി ഭാഗവും വിഭാവനം ചെയ്തിരുനു. ഇറ്റാലിയന്‍ എഞ്ചിനീയറായ ലുയിഗി ഫെഡെരികൊ മെനബ്രിയ (Luigi Federico Menabrea) യുടെ അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റി എഴുതിയ കുറിപ്പുകള്‍ തര്‍ജജമ ചെയ്യാന്‍ ബാബേജ് ആവശ്യപ്പെട്ടതനുസരിച്ച് അഡ ആ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയുണ്ടായി. 9 മാസങ്ങള്‍ക്ക് ശേഷം ഈ തര്‍ജ്ജമ കൈമാറിയപ്പോള്‍ അതില്‍ തന്റേതായ ചില കുറിപ്പുകള്‍ കൂടി ലവ്ലേസ് ചേര്‍ത്തിരുന്നു. ബാബേജിന്റെ ചില പിഴവുകള്‍ തിരുത്തുന്നതിനോടൊപ്പം പുതിയ യന്ത്രം ഉപയോഗിച്ച് ബെര്‍ണുള്ളീ നമ്പറുകള്‍ എന്നറിയപ്പെടുന്ന സംഖ്യാശ്രേണീ നിര്‍മിക്കാം എന്നും അഡ കണ്ടെത്തി. ചിത്രങ്ങളൂം ചാര്‍ട്ടുകളും ഉപയോഗിച്ച് അത് എങ്ങിനെയെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു. ആദ്യത്തെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമായി ഇതിനെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെന്ന് അഡയെ വിശേഷിപ്പിക്കുന്നവരുമുണ്ട്. ബാബേജിന്റെ അനലറ്റിക്കല്‍ എഞ്ചിന്‍ പക്ഷേ നിര്‍മിക്കപ്പെട്ടില്ല. ലവ്ലേസിന്റെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശാസ്ത്രസമൂഹത്തില്‍ അവ വന്‍തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ മൈക്കല്‍ ഫാരഡെ താന്‍ അഡയുടെയുടെ ആരാധകനായി എന്ന് പറയുകയുണ്ടായി. 1852 ല്‍, 36ആം വയസ്സില്‍ അഡ ലവ്ലേസ്, കാന്‍സര്‍ ബാധിതയായി ഈ ലോകത്തോട് വിട പറഞ്ഞു. ലവ്ലേസിന്റെ ആഗ്രഹപ്രകാരം ഇംഗ്ലണ്ടിലെ നോട്ടിംഹാമിലെ സെന്റ് മേരി ദേവാലയത്തില്‍ ലോര്‍ഡ് ബൈറന്റെ കുഴിമാടത്തിന് സമീപം തന്നെ അവരെ അടക്കി. അവരുടെ കുറിപ്പുകള്‍ പുനഃപ്രസിദ്ധീകരിക്കപ്പെടുന്നതിനും ആധുനീക കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചുതുടങ്ങുന്നതിനും വീണ്ടും ഏകദേശം 100 വര്‍ഷങ്ങള്‍ വരെ എടുത്തു. ബാബേജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഡ ലവ്ലേസ് സംഖ്യാമാന്ത്രികയായിരുന്നു. ആദ്യകാല പ്രോഗ്രാമിംഗ് ഭാഷയായ അഡ (ADA) ഇവരുടെ ഓര്‍മ്മയ്ക്കായി നാമകരണം ചെയ്യപ്പെട്ടു.

 അനലറ്റിക്കല്‍ എഞ്ചിനെക്കുറിച്ച് അഡ പറഞ്ഞ ചില വാചകങ്ങള്‍:

 “ഒരു നെയ്ത്ത് യന്ത്രം ഇലകളും പൂക്കളും തുണിയില്‍ നെയ്യുന്നത് പോലെയാണ് അനലറ്റിക്കല്‍ എഞ്ചിന്‍ ബീജഗണിത ക്രമവിന്യാസങ്ങള്‍ നെയ്യുന്നത്.”
“ഗണിതശാസ്ത്രത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ കരുതും, അനലറ്റിക്കല്‍ എഞ്ചിന്റെ ലക്ഷ്യം ഉത്തരങ്ങള്‍ അക്കങ്ങളുടെ രൂപത്തില്‍ നല്‍കുന്നതാണ്, ആയതിനാല്‍ ബീജഗണിതപരവും വിശ്ലേഷണ സംബന്ധിയായതുമല്ല അതിന്റെ പ്രവര്‍ത്തനം എന്നും, സംഖ്യകളും ഗണനക്രിയ്യകളും ഉപയോഗിച്ചുള്ളതുമാണെന്നും കരുതും, അത് തെറ്റാണ്. ഈ എഞ്ചിന് അക്ഷരങ്ങളെയും സാമാന്യ ചിഹ്നരൂപങ്ങളെയും ചെയ്യുന്നത് പോലെ സംഖ്യകളെ വിന്യസിക്കാനും കൂട്ടിച്ചേര്‍ക്കുവാനും കഴിയും. ഒരുപക്ഷേ, വേണ്ടവിധം സജ്ജീകരണങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരം ബീജഗണിഛിഹ്നങ്ങളിലും ഇതിനു നല്‍കാനാവും.”

ഗൂഗിള്‍ സമ്മര്‍ കോഡ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന് വീണ്ടും അംഗീകാരം

Yureekkaa Journal

  അന്താരാഷ്ട്രതലത്തില്‍ 'ഗൂഗിള്‍ സമ്മര്‍ കോഡ്' പദ്ധതിയുടെ നിര്‍വാഹക സംഘടനകളിലൊന്നായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്' വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിനെ ഈ അംഗീകാരം തേടിയെത്തുന്നത്.

സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതിയാണ് 'ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്'. നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

Yureekkaa Journal
കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണും ഉപയോഗിക്കുന്നവര്‍ക്കെല്ലാം വൈറസിനെ കുറിച്ച് അറിയാം. വൈറസ് ആക്രമണമുണ്ടായാല്‍ എന്തെല്ലാം സംഭവിക്കുമെന്നും ധാരണയുണ്ടാകും. സാധാരണ നിലയില്‍ എല്ലാ കമ്പ്യൂട്ടറുകളിലും ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

ആധുനിക സായുധ വിപ്ലവം ഇന്റര്‍നെറ്റില്‍.

Yureekkaa Journal


അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശം, ധാര്‍മികത തുടങ്ങി മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇന്റര്‍നെറ്റിലെ 'സായുധ' സംഘമാണ് ഹാക്ടിവിസ്റ്റുകള്‍. വെബ് കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാനുള്ള കഴിവും കമ്പ്യൂട്ടര്‍ ഭാഷയിലെ അഗാധജ്ഞാനവുമാണ് അവരുടെ ആയുധം. സര്‍ക്കാര്‍ ഓഫീസുകളുടെ ചുമരില്‍ കരിഓയിലൊഴിച്ച് പ്രതിഷേധവാചകങ്ങള്‍ എഴുതുന്നതുപോലെ വെബ്‌സൈറ്റുകള്‍ തകരാറിലാക്കി (ഡിഫെയ്‌സിങ്) ഹോംപേജില്‍ സന്ദേശങ്ങള്‍ പതിക്കുകയാണ് പ്രധാന ആക്രമണരീതി. മിനുട്ടില്‍ ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ യഥാര്‍ഥ ഉള്ളടക്കത്തിന് പകരം തങ്ങളുടെ സന്ദേശം പ്രത്യക്ഷപ്പെടുമ്പോള്‍ അവയ്ക്ക് കിട്ടുന്ന പ്രചാരം വളരെ വലുതായിരിക്കും. ഭരണനിര്‍വഹണമോ ബാങ്കിങ്ങോ സംബന്ധിച്ച വെബ്‌സൈറ്റാണെങ്കില്‍ അത് ഒരു പൊതുപണിമുടക്കിന്റെ ദോഷം ചെയ്യും. വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ക്കെതിരെ രംഗത്തുവന്ന അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് 'പേപല്‍' എന്ന ഓണ്‍ലൈന്‍ പണം കൈമാറ്റ സ്ഥാപനത്തിനെതിരെ അനോണിമസ് നടത്തിയ ആക്രമണം അവര്‍ക്ക് വന്‍നഷ്ടമാണ് ഉണ്ടാക്കിയത്. വെബ്‌സൈറ്റ്, ഉപയോക്താക്കള്‍ക്ക് കിട്ടാതെയാക്കുന്ന ഡിഡോസ് ആക്രമണമായിരുന്നു അത്.

ഇനി സോണി എക്സ്പീരിയാ കാലം.

Yureekkaa Journal
കാലത്തിനൊപ്പം നടന്നാണ് ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ സോണി പ്രതീകമായത്. ലോകോത്തര സൂപ്പര്‍ബ്രാന്‍ഡായ 'വയോ' ( vaio ) യെ ജപ്പാന്‍ ഇന്റര്‍സ്ട്രിയല്‍ പാട്ണര്‍ എന്ന കമ്പനിക്ക് വിറ്റ് കളംമാറ്റി ചവിട്ടാനുള്ള നീക്കവും ഇതിനോട് ചേര്‍ത്തു വായിക്കണം. പതിനേഴ് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് വര്‍ഷം നഷ്ടത്തിലായിരുന്നു വയോ വിപണിയെങ്കില്‍ അതില്‍നിന്ന് ചിലതുകൂടി മനസ്സിലാക്കാനുണ്ട്.

സ്പാം ഇ-മെയില്‍: ; ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

Yureekkaa Journal
ന്യൂഡല്‍ഹി: സ്പാം ഇ-മെയില്‍ വ്യാപനത്തില്‍ ഇന്ത്യയ്ക്ക്‌ മൂന്നാം സ്ഥാനം. ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാംസ്ഥാനം ചൈനയ്ക്കുമാണ്. ഏറ്റവും കൂടുതല്‍ സ്പാം മെയില്‍ ബാധിക്കുന്നത് ഏഷ്യന്‍ ഭൂഖണ്ഡത്തെയാണ്-36.6%. കഴിഞ്ഞവര്‍ഷം പകുതിയോടെ ഇന്ത്യ ഇക്കാര്യത്തില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും പിന്നീട് മൂന്നാമതാകുകയായിരുന്നുവെന്നു സോഫോസ് ലാബ്സ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംഗ്ലീഷ് ടു മലയാളം വിവര്‍ത്തനം: സോഫ്റ്റ്‌വെയര്‍ പ്രകാശിപ്പിച്ചു

Yureekkaa Journal


c dacതിരുവനന്തപുരം: ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ തയ്യാറായി. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് ) ആണ് പരിഭാഷ എന്ന സോഫ്റ്റ്‌വെയര്‍ പുറത്തിറക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ സോഫ്റ്റ്‌വെയര്‍ ഔദ്യോഗികമായി പുറത്തിറക്കി. അതേസമയം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. ഭാഷാ ഇസ്റ്റിറ്റിയൂട്ട് പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാകും തുടക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുക. പിന്നീട് നിശ്ചിത ഫീസ് ഇടാക്കി പൊതുജനങ്ങള്‍ക്കും സോഫ്റ്റ്‌വെയര്‍ ല്ഭ്യമാക്കാനാണ് പദ്ധതി.

back to top