ന്യൂഡല്‍ഹി: സ്പാം ഇ-മെയില്‍ വ്യാപനത്തില്‍ ഇന്ത്യയ്ക്ക്
മൂന്നാം സ്ഥാനം. ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാംസ്ഥാനം ചൈനയ്ക്കുമാണ്.
ഏറ്റവും കൂടുതല്‍ സ്പാം മെയില്‍ ബാധിക്കുന്നത് ഏഷ്യന്‍
ഭൂഖണ്ഡത്തെയാണ്-36.6%. കഴിഞ്ഞവര്‍ഷം പകുതിയോടെ ഇന്ത്യ ഇക്കാര്യത്തില്‍
മുന്നിലെത്തിയിരുന്നുവെങ്കിലും പിന്നീട് മൂന്നാമതാകുകയായിരുന്നുവെന്നു
സോഫോസ് ലാബ്സ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പാം മെയിലുകള്‍ മെനഞ്ഞുവിടുന്നതില്‍ ഒന്നാമതുള്ള അമേരിക്കയുടെ പങ്ക് 18.3 ശതമാനമാണ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള സ്പാംമെയിലുകളുടെ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. യഥാക്രമം 8.2 ശതമാനം, 4.2 ശതമാനം എന്നിങ്ങനെയാണ് ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പങ്ക്. പെറു, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങള്‍ പിന്നാലെ വരുന്നു. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ് ഏഷ്യയ്ക്കു പിന്നില്‍ ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ പ്രചരിക്കുന്നത്-22%.