Showing posts with label Google. Show all posts
Showing posts with label Google. Show all posts

ഗൂഗിള്‍ ഡൂടിലില്‍ എം എഫ് ഹുസൈനോടുള്ള ആദരം.

Yureekkaa Journal 0 Comments





മഹാനായ ചിത്രകാരന്‍ എം എഫ് ഹുസൈന്റെ നൂറാം ജന്മദിനത്തിന് ഗൂഗിള്‍ ഡൂടിലിന്റെ ആദരം.

ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്‌ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 - ജൂൺ 9 2011).

ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.

1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ൽ ഖത്തർ പൗരത്വം സ്വീകരിച്ചു എം.എഫ്. ഹുസൈൻ
2011 ജൂൺ 9-നു് രാവിലെ ലണ്ടനിൽ വെച്ച് അന്തരിച്ചു.

റുബിക്ക്സ് ക്യൂബിന്റെ നാല്‍പ്പതാം ആനിവേഴ്സറി ഗൂഗിള്‍ Google Doodles-ഇല്‍ ആഘോഷിക്കുന്നു

Yureekkaa Journal
ഒരു ത്രിമാന മെക്കാനിക്കൽ പസ്സിൽ ആണ് റൂബിക്സ് ക്യൂബ്.1974ൽ ഹംഗേറിയൻ അദ്ധ്യാപകനായ എർനോ റൂബിക് ആണ് ഇത് കണ്ടുപിടിച്ചത്.മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു.ഇന്ന് ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസ്സിൽ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്സ് ക്യൂബ്.
റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്.ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു.വിവിധങ്ങളായ 6 നിറങ്ങളിൽ ഒരോ എണ്ണം ഒരോ വശത്തിൽ പൂശിയിരിക്കും.വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക.

പോയകാലത്തേക്ക് സഞ്ചരിക്കാം, ഗൂഗിള്‍ മാപ്‌സിലൂടെ!

Yureekkaa Journal



2007 ന് ശേഷം ലോകം എത്ര മാറി, എത്ര വിഷു വന്നു, ഓണം വന്നു... ഇത്രയും കേള്‍ക്കുമ്പോള്‍ത്തന്നെ നൊസ്റ്റാള്‍ജിയ പതുക്കെ തലപൊക്കിത്തുടങ്ങും. ഒരു പിന്‍യാത്ര- പഴയകാലം, മനസ്സില്‍ മായാത്ത ഇടങ്ങള്‍, പ്രിയപ്പെട്ട സങ്കേതം... ഇപ്പോള്‍ ഏതെന്നും എങ്ങനെയെന്നും കാണിച്ചുതരികയാണ് ഗൂഗിള്‍ . 'ടൈം മെഷീന്‍ ' എന്ന പുതിയ വിശേഷത്തിലൂടെ പോയ കാലത്തെ കാഴ്ചകള്‍ കണ്‍മുന്നിലെത്തും.

ഗൂഗിള്‍ Doodle -ഇല്‍ അള്ളാറഖ ഖാൻ ഖുറേഷി

Yureekkaa Journal
അള്ളാ റഖ എന്നറിയപ്പെടുന്ന അള്ളാറഖ ഖാൻ ഖുറേഷി (1919 ഏപ്രിൽ 29 - 2000 ഫെബ്രുവരി 3) ഒരു ഭാരതീയനായ തബല വായനക്കാരനായിരുന്നു.

ഗൂഗിള്‍ സമ്മര്‍ കോഡ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന് വീണ്ടും അംഗീകാരം

Yureekkaa Journal

  അന്താരാഷ്ട്രതലത്തില്‍ 'ഗൂഗിള്‍ സമ്മര്‍ കോഡ്' പദ്ധതിയുടെ നിര്‍വാഹക സംഘടനകളിലൊന്നായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്' വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിനെ ഈ അംഗീകാരം തേടിയെത്തുന്നത്.

സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതിയാണ് 'ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്'. നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.

ഗൂഗിള്‍ ഗ്ലാസ് എങ്ങനെ ഉപയോഗിക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഗൂഗിള്‍;

Yureekkaa Journal
ഗൂഗിള്‍ ഗ്ലാസ് എങ്ങനെ ഉപയോഗിക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കമ്പനി ഗൂഗിളിന്റെ ഏറ്റവും പുതിയതും ഉപഭോക്തൃ സൗഹൃദ ഉപകരണങ്ങളില്‍ ഒന്നുമായ ഗൂഗിള്‍ ഗ്ലാസ്സ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി പുറത്തിറക്കി. നേരത്തേ ഗ്ലാസ്സ് ഉപയോഗം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ മാനുവല്‍ ഇറക്കിരുന്നെങ്കിലും ഇത്തരമൊരു മാര്‍ഗരേഖ പുറത്തിറക്കുന്നത് ആദ്യമാണ്.

വാട്ട്സ്ആപ്പിനുമേല്‍ ഗൂഗിളിനും കണ്ണ്.

Yureekkaa Journal

whatsapp-android-signഅതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മൊബൈല്‍ മെസ്സഞ്ചര്‍ ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിനെ പത്തൊന്‍പത് ബില്ല്യണ്‍ ഡോളറിന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് സ്വന്തമാക്കിയ വാർത്തകൾക്ക് പിന്നാലെ വാട്ട്സ് ആപ്പിനെ സ്വന്തമാക്കാൻ ഗൂഗിളും ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ. യാഹൂ ജീവനക്കാരായിരുന്ന ബ്രയാണ്‍ ആക്ടനും ജാന്‍ കൗമും ചേര്‍ന്ന് 2009ല്‍ ആരംഭിച്ചതാണ് വാട്ട്‌സ്ആപ് കമ്പനി. 

ത്രീഡി മാപ്പിങ് സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍

Yureekkaa Journal



ചുറ്റുമുള്ള ലോകത്തെ അതിന്റെ ശരിയായ അളവുകളിലും അനുപാതത്തിലും മനസിലാക്കാനും മാപ്പ് ചെയ്യാനും ശേഷിയുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു. യൂസറിന്റെ ചുറ്റുപാടിന്റെ ത്രിമാന മാപ്പ് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫോണ്‍ .

ഗൂഗിളിന്റെ 'അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട്‌സ്' ( ATAP ) വിഭാഗം, 'പ്രോജക്ട് ടാന്‍ഗോ ( Project Tango ) എന്ന പദ്ധതിയുടെ ഭാഗമായാണ് ത്രിഡി സെന്‍സറുകളോടുകൂടിയ അഞ്ചിഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രാഥമികരൂപം സൃഷ്ടിച്ചത്.

ഇന്ത്യയില്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Yureekkaa Journal

Chromeഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വെബ് ബ്രൌസറുകളായ ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്സിനെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോമിലും മോസില്ല ഫയര്‍ഫോക്‌സിലും സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ഇന്ത്യയില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.
സുരക്ഷാപ്രശ്നങ്ങള്‍ കാരണം നെറ്റ്‌വര്‍ക്ക് ശൃംഖലകളെ ആക്രമിക്കാന്‍ സാധ്യതയുണ്ട്.

ജി മെയിലില്‍ ഒരബദ്ധം - അജ്ഞാതര്‍ക്കുപോലും നിങ്ങള്‍ക്ക് മെയില്‍ അയയ്ക്കാം

Yureekkaa Journal




ജി മെയിലില്‍ ഒരബദ്ധം - അജ്ഞാതര്‍ക്കുപോലും നിങ്ങള്‍ക്ക് മെയില്‍ അയയ്ക്കാംലണ്ടന്‍ :ഗൂഗിളിന്റെ വെബ് അധിഷ്ടിത ഇമെയില്‍ സംവിധാനമായ ജി മെയില്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ അപ്‌ഡേറ്റ് കസ്റ്റമര്‍മാര്‍ക്ക് തിരിച്ചടിയാകുന്നു. നിങ്ങളെ അറിയാത്ത അജ്ഞാതര്‍ക്കുപോലും നിങ്ങളുടെ മെയിലിലേക്ക് സന്ദേശങ്ങള്‍ അയക്കാം. ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുന്നത് നിമിത്തം നിങ്ങളുടെ ഇന്‍ബോക്‌സില്‍ ആശയക്കുഴപ്പമുണ്ടാകും.

പ്രമേഹരോഗികള്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ 'സ്മാര്‍ട്ട് ലെന്‍സ്'

Yureekkaa Journal


ശരീരത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാനും അതുവഴി പ്രമേഹരോഗികളെ സഹായിക്കാനുമായി ഗൂഗിളിന്റെ ആവനാഴിയില്‍ ഒരു 'സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്' ഒരുങ്ങുന്നു.

കണ്ണീരിലെ ഗ്ലൂക്കോസ് നില അളക്കാന്‍ സഹായിക്കുന്ന 'സ്മാര്‍ട്ട് ലെന്‍സ്' പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ ആഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള 'ലെന്‍സാ'ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്.

back to top