ഗൂഗിള്‍ ഗ്ലാസ് എങ്ങനെ ഉപയോഗിക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഗൂഗിള്‍;

Yureekkaa Journal
ഗൂഗിള്‍ ഗ്ലാസ് എങ്ങനെ ഉപയോഗിക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കമ്പനി ഗൂഗിളിന്റെ ഏറ്റവും പുതിയതും ഉപഭോക്തൃ സൗഹൃദ ഉപകരണങ്ങളില്‍ ഒന്നുമായ ഗൂഗിള്‍ ഗ്ലാസ്സ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി പുറത്തിറക്കി. നേരത്തേ ഗ്ലാസ്സ് ഉപയോഗം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ മാനുവല്‍ ഇറക്കിരുന്നെങ്കിലും ഇത്തരമൊരു മാര്‍ഗരേഖ പുറത്തിറക്കുന്നത് ആദ്യമാണ്.
ഗ്ലാസ്സ് ഉപയോഗത്തെ സംബന്ധിച്ച് പല പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഇത്തരമൊരു നടപടിയ്ക്ക് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഗ്ലാസ്സ് ധരിച്ച് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ വിശദമായ ലിസ്റ്റാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാത സവാരി പോലുള്ള ലഘുപ്രവര്‍ത്തനങ്ങളില്‍ ഗൂഗിള്‍ ഗ്ലാസ്സ് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് പറയുന്ന ഗൂഗിള്‍ വാട്ടര്‍ സ്‌കീയിംഗ് പോലുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഗ്ലാസ്സ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. സെല്‍ ഫോണും ക്യാമറകളും അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ആ നിയമം ഗ്ലാസ്സിനും ബാധകമാകുമെന്നും ഗൂഗിള്‍ പറയുന്നു. ആളുകള്‍ ഗൂഗിള്‍ ഗ്ലാസ്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ ക്ഷുഭിതരാകാതെ സമാധാനപരമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ഗൂഗിളിന്റെ നിര്‍ദ്ദേശമുണ്ട്. കണ്ണടയായി ധരിച്ച് ഇമെയില്‍ ഉള്‍പ്പെടെയുള്ള ഓലൈന്‍ അറിയിപ്പുകള്‍ അറിയാനും, ഫോട്ടോകളും വീഡിയോകളും എടുക്കാനും, ഷെയര്‍ ചെയ്യാനുമൊക്കെ സാധിക്കുന്ന ഗൂഗിള്‍ ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്സ്. ഈ സാങ്കേതികവിദ്യയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ പലപ്പോഴും പരാതിയ്ക്കിടയാക്കിയിരുന്നു. ഈ ആശയക്കുഴപ്പം പരിഹരിക്കാനും ഗ്ലാസ്സ് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുമാണ് ഗൂഗിള്‍ ഇപ്പോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top