Showing posts with label Tech Updates. Show all posts
Showing posts with label Tech Updates. Show all posts

ഇനി ഡാറ്റ കൈമാറ്റം ലേസറിലൂടെ

Yureekkaa Journal


nasa-opals-epathramപരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.


സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.
ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science -- OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.
നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.
ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.
ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

പുതുമകളോടെ ഫയര്‍ഫോക്‌സ് 29 എത്തി

Yureekkaa Journal

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസറായ ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പായ ഫയര്‍ഫോക്‌സ് 29 ഒട്ടേറെ പുതുമകളോടെ പുറത്തിറങ്ങി.

ഗ്‌നു/ലിനക്‌സ്, വിന്‍ഡോസ്, മാക് ഒ.എസ്. എക്‌സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന ഇത് mozilla.org/firefox എന്ന വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പിളിന്‍റെ സിരിക്ക് ബദലാകാന്‍ മൈക്രോസോഫ്റ്റിന്‍റെ കോര്‍ട്ടാന

Yureekkaa Journal
ആപ്പിളിന്റെ 'സിരി'ക്കും ഗൂഗിളിന്റെ 'ഗൂഗിള്‍ നൗ'വിനും ബദലാകാന്‍ പാകത്തില്‍ മൈക്രോസോഫ്റ്റ് പുതിയ വെര്‍ച്വല്‍ അസിസ്റ്റന്റിനെ അവതരിപ്പിച്ചു. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ആ സര്‍വീസിന്റെ പേര് 'കോര്‍ട്ടാന' എന്നാണ്.


ഇരുപത്തിയാറാം നൂറ്റാണ്ടില്‍ നടക്കുന്നതായി പറയുന്ന ഒരു വീഡിയോ ഗെയിം കഥാപാത്രത്തിന്റെ പേരാണ് കോര്‍ട്ടാന - ചിത്രം കടപ്പാട് : ദി വെര്‍ജ്

ഉബുണ്ടു പുതിയ പതിപ്പ് പുറത്തിറങ്ങി

Yureekkaa Journal


സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 14.04 (Trusty Tahr) ഏപ്രില്‍ 17 ന് പുറത്തിറങ്ങി. ഇതിന്റെ സി. ഡി. ഇമേജ് ഇന്റര്‍നെറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഗൂഗിള്‍ ഗ്ലാസ് എങ്ങനെ ഉപയോഗിക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഗൂഗിള്‍;

Yureekkaa Journal
ഗൂഗിള്‍ ഗ്ലാസ് എങ്ങനെ ഉപയോഗിക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കമ്പനി ഗൂഗിളിന്റെ ഏറ്റവും പുതിയതും ഉപഭോക്തൃ സൗഹൃദ ഉപകരണങ്ങളില്‍ ഒന്നുമായ ഗൂഗിള്‍ ഗ്ലാസ്സ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി പുറത്തിറക്കി. നേരത്തേ ഗ്ലാസ്സ് ഉപയോഗം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ മാനുവല്‍ ഇറക്കിരുന്നെങ്കിലും ഇത്തരമൊരു മാര്‍ഗരേഖ പുറത്തിറക്കുന്നത് ആദ്യമാണ്.

ആപ്പിളിന്റെ ഐവാച്ച്

Yureekkaa Journal

ആപ്പിളിന്റെ അടുത്ത ഏറ്റവും പുതിയ ഉത്പന്നം ഐവാച്ച് ആയിരിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. കഴിഞ്ഞ ആഴ്ച ഈ വര്‍ഷം പുതിയ ഉത്പന്നം ആപ്പിള്‍ രംഗത്ത് ഇറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. ഇത് ഐവാച്ചായിരിക്കുമെന്നാണ് അറിയുന്നത്. വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനമായിരിക്കും ഐവാച്ചിന് ഉണ്ടാകുകയെന്നാണ് പുതിയ വാര്‍ത്ത. അതായത് സോളാര്‍ ഊര്‍ജം ഉപയോഗിച്ചായിരിക്കും ഐവാച്ചിന്റെ പ്രവര്‍ത്തനം എന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്.

കാറില്‍ യാത്രക്കൊരുങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഇതാ ഒരു ലഘു യന്ത്രം

Yureekkaa Journal

bringrr1തിരക്ക് പിടിച്ചു വീട്ടില്‍ നിന്നും യാത്രക്ക് പുറത്തേക്കിറങ്ങുമ്പോള്‍ നാം പലതും മറക്കാറുണ്ട്. പാതി വഴിയെത്തുന്ന സമയത്തായിരിക്കാം എടുക്കാതെ മറന്ന ഫോണോ പഴ്‌സൊ ഒക്കെ നമ്മള്‍ ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ കാറുപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങളെ ഇവയെല്ലാം ഒര്‍മപ്പെടുത്താന്‍ കാറിനുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ലഘു യന്ത്രം വരുന്നു. ബ്രിങ്ങര്‍ എന്നാണു ഈ യന്ത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ കുഞ്ഞന്‍ ഓര്‍മപ്പെടുത്തല്‍ യന്ത്രം സിഗരറ്റ് ലൈറ്ററിന്റെ സോക്കറ്റിലാണ് പിടിപ്പിക്കുന്നത്.

3,999 രൂപക്ക് ആകാശ് 4 ടാബ് ലെറ്റ്‌ ; ഏപ്രിലിൽ വിപണിയിലെത്തും

Yureekkaa Journal

02-aakashtabletsഭാരത സർക്കാർ പുറത്തിറക്കുന്ന ചെലവ് കുറഞ്ഞ ടാബ് ലെറ്റ്‌ കംപ്യൂട്ടറായ ആകാശിന്റെ പരിഷ്കരിച്ച  മോഡൽ, ആകാശ് 4 ഏപ്രിൽ പകുതിയോടെ വിപണി യിലെത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി കപിൽ സിബൽ അറിയിച്ചു. 7 ഇഞ്ച്‌ സ്ക്രാച് റസിസ്റ്റന്റ്  കപ്പസിറ്റീവ് ടച് സ്ക്രീനാണ് ആകാശ് 4-ന്റെ ഡിസ്പ്ലേ.

ഫേസ്ബുക്കിന് സമാനമായ പുതുക്കിയ ലേഔട്ടുമായി ട്വിറ്റര്‍ ഉടന്‍ എത്തും

Yureekkaa Journal

twitter new layoutട്വിറ്റര്‍ മുഖം മിനുക്കിയെത്തുന്നു. ഫേസ്ബുക്കിന് സമാനമായ ഇന്റര്‍ഫേസുമായി ട്വിറ്റര്‍ എത്തുന്നു. പുതിയ ട്വിറ്റര്‍ ലേയൌട്ടില്‍ ഫെസ്ബുക്കി ലേ തു പോലെ ഇടത് വശത്ത് അവതാര്‍ ഇമേജും പ്രൊഫൈല്‍ ഡിസ്‌ക്രിപ്ഷനും കാണാം. ലേയൌട്ടില്‍ ഹെഡര്‍ ഇമേജിന് താഴെയായി ട്വീറ്റ്‌സ്, ഫോട്ടോസ്/വീഡിയോസ്, ഫോളോവിംഗ്, ഫോളോവേര്‍സ് എന്നീ ലിങ്കുകള്‍ കാണാം. നേരത്തെയുള്ള ഒന്നിന് പിറകെ ഒന്നായി അടുക്കിയുള്ള വെര്‍ട്ടിക്കല്‍ ടൈംലൈനിലാണ് ശ്രദ്ധേയമായ മാറ്റം.

തലയിലേറ്റാം ഈ ത്രിഡി ഹോം തിയേറ്റര്‍ !

Yureekkaa Journal

എച്ച്.എം.എസ് ടി3ക്യു എന്ന പേരില്‍ സോണി ഒരു മോഡല്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ത്രിഡി ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഹെഡ്‌സെറ്റുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്തുവന്നിരിക്കുകയാണ്. അവ്ഗാന്റ് ( Avegant ) എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള ഗ്ലിഫ് എന്ന ഗാഡ്ജറ്റ് ശരിക്കുമൊരു മൊബൈല്‍ ഹോം തീയേറ്റര്‍ തന്നെ.

കാറ്റുണ്ടോ..? മൊബൈല്‍ ചാര്‍ജ് ചെയ്യാം

Yureekkaa Journal

mobnile-1വൈദ്യുതിയില്ല എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കേണ്ട. ഇതാ കാറ്റില്‍നിന്നു മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. എപ്പോഴും കൂടെ കൊണ്ടുപോകാന്‍ സാധിക്കുന്ന കാറ്റാടിയന്ത്രങ്ങത്തില്‍നിന്ന് ഉദ്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ഈ സംവിധാനത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്.

വിന്‍ഡോസ് എക്‌സ്.പി ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ്

Yureekkaa Journal

windows-xpലോസ്‌ഏഞ്ചല്‍‌സ്: വിന്‍ഡോസ് എക്‌സ് പി ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്. ഏപ്രില്‍ എട്ടിന് ശേഷം ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി അപ്‌ഡേറ്റ്‌സുകള്‍ ലഭിക്കില്ലെന്നും എക്‌സ്.പി സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളും പിന്‍വലിക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

മൈക്രോമാക്‌സ് ക്യാന്‍വാസ് പവര്‍ വിപണിയില്‍

Yureekkaa Journal

ഉയര്‍ന്ന ബാറ്ററി ലൈഫ് എന്ന അവകാശ വാദവുമായെത്തിയ മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് പവര്‍ വിപണിയിലെത്തി. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഫോണ്‍ വാങ്ങാവുന്നതാണ്. 9,900രൂപയാണ് വില.
micromaxഏഴു മുതല്‍ പത്ത് ദിവസമാണ് ഫോണ്‍ ഉപഭോക്താവിലെത്തിക്കാന്‍ കമ്പനി ആവശ്യപ്പെടുന്നത്. 4000 മില്ലിലാംപ് അവേര്‍സ് ബാറ്ററിയാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന പ്രത്യേകത. 5.5 മണിക്കൂര്‍ സംസാരിക്കാനും 450 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും മൈക്രോമാക്‌സ് അവകാശപ്പെടുന്നുണ്ട്. 2013 ജൂണില്‍ ഇതേ ബാറ്ററി ലൈഫില്‍ ലെനോവോ പി 780 എന്ന സ്മാര്‍ട്‌ഫോണ്‍ ഇറക്കിയിരുന്നു.

ഫ്‌ളാപ്പി ബേര്‍ഡ് ഗെയിം ഇനി മുതല്‍ ലഭ്യമാകില്ല

Yureekkaa Journal
ആപ്പിളിന്റെ ആപ് സ്‌റ്റോറിലേയും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലേയും ജനപ്രിയ ഗെയിമായ ഫഌപ്പി ബേര്‍ഡ് ഇനി മുതല്‍ ലഭ്യമാകില്ല. എന്നാല്‍ മുന്‍പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് തുടര്‍ന്നും സേവനം ലഭിക്കുമെന്ന് ഗെയിം നിര്‍മ്മാതാവ് ഗ്യൂയെന്‍ ഹ ഡോംഗ് അറിയിച്ചു.
flappy-birdഫ്‌ലോപ്പി ബേര്‍ഡിന്റെ ആരാധകരോട് മാപ്പ് ചോദിക്കുന്നതായും ഡോംഗ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 22 മണിക്കൂര്‍ സമയം കൂടെ സേവനം ലഭ്യമാകുകയുള്ളു. അതിനു ശേഷം ഗെയിം തിരിച്ചെടുക്കുമെന്നുമാണ് ഡോംഗ് അറിയിച്ചത്. എന്നാല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഈ തീരുമാനമെന്നും ഡോംഗ് അറിയിച്ചിട്ടുണ്ട്.

back to top