ആപ്പിളിന്റെ 'സിരി'ക്കും ഗൂഗിളിന്റെ 'ഗൂഗിള്‍ നൗ'വിനും ബദലാകാന്‍
പാകത്തില്‍ മൈക്രോസോഫ്റ്റ് പുതിയ വെര്‍ച്വല്‍ അസിസ്റ്റന്റിനെ
അവതരിപ്പിച്ചു. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
അധിഷ്ഠിതമായ ആ സര്‍വീസിന്റെ പേര് 'കോര്‍ട്ടാന' എന്നാണ്.
മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസ് ഫോണ്‍ 8.1 ന്റെ ഭാഗമാണ് ശബ്ദനിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടാന. കാലിഫോര്‍ണിയയില്‍ 'ബില്‍ഡ് 2014' വേദിയില്‍ , വിന്‍ഡോസ് ഫോണ്‍ പ്രോഗ്രം വൈസ് പ്രസിഡന്റ് ജോ ബെല്‍ഫിയോര്‍ ആണ് കോര്‍ട്ടാന അവതരിപ്പിച്ചത്.
ഹാലോ ( Halo ) വീഡിയോ ഗെയിം പരമ്പരയില്‍ ചിത്രീകരിച്ചിട്ടുള്ള, 26-ാം നൂറ്റാണ്ടിലെ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് കഥാപാത്രത്തിന്റെ പേരാണ് കോര്‍ട്ടാനയ്ക്കിട്ടിരിക്കുന്നത്.
നിങ്ങളുടെ സ്വഭാവവും താത്പര്യങ്ങളും തുടര്‍ച്ചയായി നിരീക്ഷിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നത് കൂടാതെ, വെബ്ബില്‍നിന്ന് വിവരങ്ങള്‍ സേര്‍ച്ച് ചെയ്‌തെടുക്കാന്‍ സഹായിക്കുന്ന പേഴ്‌സണല്‍ ഡിജിറ്റല്‍ സഹായിയാണ് കോര്‍ട്ടാന ( Cortana ). വിന്‍ഡോസ് ഫോണ്‍ 8.1 ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ , വിവരങ്ങള്‍ സെര്‍ച്ച് ചെയ്‌തെടുക്കാനുള്ള അടിസ്ഥാന സര്‍വീസ് കോര്‍ട്ടാനയായിരിക്കും.
പെണ്‍ശബ്ദമാണ് കോര്‍ട്ടാനയ്ക്ക്. നര്‍മബോധത്തോടെ നിങ്ങളുമായി ഇടപെടുന്ന ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനെ അത് അനുസ്മരിപ്പിക്കും. കോര്‍ട്ടാനയുടെ സേവനം ആദ്യം ലഭ്യമാവുക ഫോണ്‍ 8.1 അപ്‌ഡേറ്റിനൊപ്പം യു.എസിലെ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കായിരിക്കും. പിന്നീട് ബ്രിട്ടിനിലും ചൈനയിലുമെത്തും. തുര്‍ന്ന് വിവിധ രാജ്യങ്ങളിലെ യൂസര്‍മാക്ക് ലഭ്യമാകും.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൈക്രോസോഫ്റ്റ് ശക്തമായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് കോര്‍ട്ടാന രംഗത്തെത്തുന്നത് എന്നകാര്യം ശ്രദ്ധേയമാണ്.
2011 ഒക്ടോബറിലാണ് സിരി ( Siri ) എന്ന വെര്‍ച്വല്‍ അസിസ്റ്റന്റിനെ ആപ്പിള്‍ ഐഫോണില്‍ ആദ്യമായി കുടിയിരുത്തിയത്. ഗൂഗിള്‍ സെര്‍ച്ചിനെ ബഹുദൂരം പിന്നിലാക്കുന്നതാണ് സിരിയെന്ന് വിലയിരുത്തലുണ്ടായി. സിരിക്ക് ബദലാകാന്‍ ആന്‍ഡ്രോയ്ഡ് ഒഎസില്‍ ഗൂഗിള്‍ അതിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ ഗൂഗിള്‍ നൗ ( Google Now ) അവതരിപ്പിച്ചു. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനായ കിറ്റ്കാറ്റില്‍ ഗൂഗിള്‍ നൗ അതിന്റെ മികച്ച രൂപത്തില്‍ ലഭ്യമാണ്.
അത്തരത്തിലൊരു വെര്‍ച്വല്‍ അസിസ്റ്റന്റ് അവതരിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് തിടുക്കം കാട്ടാത്തത് നന്നായി എന്ന അഭിപ്രായമാണ് നിര്‍മിതബുദ്ധി (ആര്‍ട്ടിഫറിഷ്യല്‍ ഇന്റലിജന്‍സ്) രംഗത്തുള്ളവര്‍ പ്രകടിപ്പിക്കുന്നത്. കൂടുതല്‍ പക്വമായ രൂപത്തില്‍ അത്തരമൊരു സര്‍വീസ് രംഗത്തെത്തിക്കാന്‍ മൈക്രോസോഫ്റ്റിനിപ്പോള്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍ .
'ഒരാള്‍ സംസാരിക്കുന്ന സംഗതിയുടെ യഥാര്‍ഥ അര്‍ഥം മനസിലാക്കിയെടുക്കാന്‍ സിരിക്കും ഗൂഗിള്‍ നൗവിനും ഇപ്പോള്‍ പരിമിതമായ കഴിവേയുള്ളൂ' കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ എഞ്ചിനിയറിങ് വിദഗ്ധന്‍ പ്രൊഫ.സ്റ്റീവ് യങ് ബി ബി സിയോട് പറഞ്ഞു.
'റെസ്റ്റോറണ്ടുകളുടെയോ ഗെയിമുകളുടെയോ ഒക്കെ വിവരം തിരക്കിയാല്‍ , അവ നന്നായി മറുപടി നല്‍കും. മുന്‍കൂട്ടി പ്രോഗ്രാം ചെയ്തിട്ടില്ലാത്ത എന്തെങ്കിലും കാര്യമാണ് ചോദിക്കുന്നതെങ്കില്‍ ചോദ്യം സെര്‍ച്ച് എഞ്ചിന് കൈമാറപ്പെടും'-പ്രൊഫ.യങ് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് നന്നയി അധ്വാനിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ മനസിലാക്കാനും അതിനനുസരിച്ച് മറുപടി നല്‍കാനുമുള്ള കഴിവ് കോര്‍ട്ടാനയ്ക്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഗൂഗിള്‍ നൗ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ഡേറ്റയെ ആഴത്തില്‍ വിശകലനം ചെയ്തുകൊണ്ടാണ്. ഇടതടവില്ലാതെയുള്ള നോട്ടിഫിക്കേഷനുകള്‍ യൂസറെ അലോസരപ്പെടുത്താനിടയുണ്ട്. മാത്രമല്ല, നിങ്ങളെപ്പറ്റി ഏറെ കാര്യങ്ങള്‍ ആ സിസ്റ്റത്തിനറിയാം എന്നത് ചിലപ്പോള്‍ ഭീതിയുണര്‍ത്തുകയും ചെയ്യും.
എന്നാല്‍ , ഉയര്‍ന്ന നിലയിലുള്ള പേഴ്‌സണല്‍ അസിസ്റ്റന്റിനെപ്പോലെയാണ് കോര്‍ട്ടാന പ്രവര്‍ത്തിക്കുക. യഥാര്‍ഥ മനുഷ്യരെപ്പോലെ, തന്റെ ചുമതലയിലുള്ള ആളിന്റെ മുഖ്യ താത്പര്യങ്ങളും വിവരങ്ങളും അടങ്ങിയ ഒരു നോട്ട്ബുക്ക് കോര്‍ട്ടാന സൂക്ഷിക്കുന്നു!
കോര്‍ട്ടാനയ്ക്കായി ഒരു 'വെര്‍ച്വല്‍ നോട്ട്ബുക്ക്' സൃഷ്ടിക്കുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്. പേഴ്‌സണല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന നോട്ട്ബുക്ക്. യൂസറിന്റെ അനുമതിയുള്ള വിവരങ്ങള്‍ മാത്രമേ അതില്‍നിന്ന് കോര്‍ട്ടാന ഉപയോഗിക്കൂ. നോട്ട്ബുക്ക് ഒരു സ്വകാര്യതാ ക്രമീകരണ സംവിധാനമല്ല, നിങ്ങളെപ്പറ്റി കോര്‍ട്ടാനയ്ക്ക് അറിയാവുന്ന വിവരങ്ങളുടെ പട്ടികയാണ്.
വിന്‍ഡോസ് ഫോണ്‍ 8.1 കൂടാതെ വിന്‍ഡോസ് ഒഎസിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസം 8.1 ഉം ബില്‍ഡ് 2014 ല്‍ അവതരിപ്പിക്കപ്പെട്ടു. ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ വിന്‍ഡോസ് ഫോണ്‍ 8.1 ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
|
ഇരുപത്തിയാറാം നൂറ്റാണ്ടില്‍ നടക്കുന്നതായി പറയുന്ന ഒരു വീഡിയോ ഗെയിം കഥാപാത്രത്തിന്റെ പേരാണ് കോര്‍ട്ടാന - ചിത്രം കടപ്പാട് : ദി വെര്‍ജ് |