Showing posts with label Facebook. Show all posts
Showing posts with label Facebook. Show all posts
ഫേസ്ബുക്കിന്‍റെ ലോഗോ മാറ്റം
Yureekkaa Journal 0 Comments
ഫെയ്സ്ബുക്ക് 30 മിനിറ്റ് പണിമുടക്കി; ട്വിറ്ററില്‍ സന്ദേശ പ്രളയം
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഫെയ്‌സ്ബുക്ക് പണിമുടക്കി. 130 കോടി ഫെയ്‌സ്ബുക്ക് പൗരന്‍മാര്‍ 30 മിനിറ്റ് നേരം നിസ്സഹായരായി.
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അല്‍പ്പസമയത്തേക്ക് പണിമുടക്കിയപ്പോള്‍, അതിന്റെ നിരാശ മുഴുവന്‍ സന്ദേശങ്ങളായി പ്രതിഫലിച്ചത് മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്ററില്‍. ഫെയ്‌സ്ബുക്ക് പോയ കാര്യം പറയുന്ന സന്ദേശപ്രളയം തന്നെ ട്വിറ്ററിലുണ്ടായി.
ഇന്ത്യയില്‍ ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞപ്പോഴാണ് ഉപയോക്താക്കള്‍ അക്കാര്യം ശ്രദ്ധിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ലൈക്കുചെയ്യാനും ഷെയറുചെയ്യാനും കമന്റിടാനും പറ്റുന്നില്ല. റീഫ്രഷ് ചെയ്തതോടെ 'Sorry, something went wrong' എന്ന ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് വന്നു.
ഫെയ്‌സ്ബുക്കിനെന്തോ സംഭവിച്ചിരിക്കുന്നുവെന്ന കാര്യം ഉപയോക്താക്കളെ പിടികൂടിയത് അപ്പോഴാണ്. 'Facebook is Down' എന്ന തരത്തിലുള്ള അപ്‌ഡേറ്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞു.
എത്ര രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് കിട്ടാതായി എന്ന് അറിവായിട്ടില്ല. ഫെയ്‌സ്ബുക്ക് പണിമുടക്കിയ കാര്യംകാട്ടി യൂസര്‍മാരില്‍നിന്ന് 6000 സന്ദേശങ്ങള്‍ ലഭിച്ചതായി downdetector.com എന്ന വെബ്ബ്‌സൈറ്റ് പറഞ്ഞു.
അതില്‍ 78 ശതമാനം സന്ദേശങ്ങളും ഫെയ്‌സ്ബുക്ക് പൂര്‍ണമായും പണിമുടക്കി എന്ന് കാട്ടുന്നതായിരുന്നു. ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതായിരുന്നു 21 ശതമാനം സന്ദേശങ്ങള്‍.
| ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് യൂസര്‍മാര്‍ സന്ദേശമയച്ചത് എവിടെ നിന്നെല്ലാം എന്ന് വ്യക്തമാക്കുന്ന ഭൂപടം - downdetector.com പ്രസിദ്ധീകരിച്ചത് |
ആദ്യമായല്ല ഫെയ്‌സ്ബുക്ക് ഇങ്ങനെ ആഗോളവ്യാപകമായി പണിമുടക്കുന്നത്. 2013 ഒക്ടോബറില്‍ നാലുമണിക്കൂര്‍ നേരം ഫെയ്‌സ്ബുക്ക് കിട്ടാതായി. നെറ്റ്‌വര്‍ക്ക് അറ്റകുറ്റപ്പണി മൂലം സംഭവിച്ചതാണ് അതെന്ന് ഫെയ്‌സ്ബുക്ക് അന്ന് പറഞ്ഞു.
വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത് പ്രകാരം, ഓരോ മിനിറ്റിലും ഫെയ്‌സ്ബുക്കിന് ലഭിക്കുന്ന വരുമാനം ഏതാണ്ട് 15,000 ഡോളര്‍ (4.5 ലക്ഷം രൂപ) ആണ്. അതുപ്രകാരം അരമണിക്കൂര്‍ പണിമുടക്കിയപ്പോള്‍ ഫെയ്‌സ്ബുക്കിനുണ്ടായ നഷ്ടം ഏതാണ്ട് 450,000 ഡോളര്‍ (2.7 കോടി രൂപ) ആണ്.
ഫെയ്‌സ്ബുക്ക് ഇനി നമുക്കൊപ്പം നടക്കും
പൊന്നും വില കൊടുത്ത് 'വാട്ട്സ്ആപ്പിനെ' സ്വന്തമാക്കിയതിനു പിന്നാലെ ഫെയ്സ്ബുക്ക് മറ്റൊരു ഏറ്റെടുക്കല്‍ കൂടി നടത്തി; മൂവ്സ് ( Moves ) എന്ന ആക്ടിവിറ്റി ട്രാക്കിങ് മൊബൈല്‍ ആപ്ലിക്കേഷനെ. തീര്‍ത്തും അപ്രതീക്ഷിതമായി.
സോഷ്യല്‍ മെസേജിങ് രംഗത്ത് കൊടികുത്തിവാഴുന്നത് വാട്‌സ് ആപ്പാണെങ്കില്‍ , വെറും അഞ്ചില്‍ താഴെ മാത്രം ജോലിക്കാെരവെച്ച് ഓടുന്ന മൂവ്സ് വന്‍ ഹിറ്റൊന്നുമല്ല. എത്ര വിലയ്ക്കാണ് വാങ്ങിയതെന്ന് ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വാങ്ങിക്കൂട്ടി ഫെയ്സ്ബുക്ക് ഈ രംഗത്ത് പുതിയ പാതവെട്ടിത്തുറക്കുകയാണോ എന്നിങ്ങനെ ആപ്പ് രംഗത്ത് മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികള്‍ നടത്തുന്ന ഏറ്റെടുക്കലുകളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കുന്നതിനിടെ പലരും വിട്ടുപോകുന്ന ഒരു ഭാഗമുണ്ട്, അവരുടെ ദീര്‍ഘദൃഷ്ടിയെക്കുറിച്ച്. ഈ ഏറ്റെടുക്കലിലും ആ ദീര്‍ഘദൃഷ്ടി കണ്ടില്ലെന്നു നടിക്കാനാകില്ല. അതു മനസ്സിലാകണമെങ്കില്‍ മൂവ്സ് എന്താണെന്നറിയണം.
ബ്രൗസറുകള്‍ക്ക് വെല്ലുവിളിയായി ഫെയ്‌സ്ബുക്കിന്റെ ആപ്പ് ലിങ്ക്‌സ്
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബ്രൗസറുടെ പ്രധാന്യം കുറയ്ക്കാനും ആപ്പുകളെ കൂടുതല്‍ ഉപയോഗിക്കാനും വഴി തെളിക്കുന്ന വിപ്ലവകരമായ ഒരു വിദ്യയുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഒരുപക്ഷേ, മൊബൈല്‍ ബ്രൗസറുകളുടെ മരണമണി പോലുമായേക്കാവുന്ന ആ സര്‍വീസിന് ഇട്ടിരിക്കുന്ന പേര് 'ആപ്പ് ലിങ്ക്‌സ്' ( App Links ) എന്നാണ്.
നിങ്ങൾ ഫേസ്ബുക്കിൽ പാഴാക്കിക്കളഞ്ഞ സമയം അറിയാൻ ഇതാ ഒരു കാൽകുലേറ്റർ
വാട്ട്സ് ആപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങി
ഹാക്ക് ചെയ്യുവാന്‍ പ്രയാസമുള്ള പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?
ഓര്‍മ്മിച്ചെടുക്കാന്‍ എളുപ്പമുള്ളതും ഹാക്ക് ചെയ്യുവാന്‍ പ്രയാസവുമുള്ള പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?
അടുത്തിടെ പ്രചുര പ്രചാരമുള്ള ഒരു വെബ്‌സൈറ്റില്‍ ‘ഹാക്ക് ‘ ചെയ്‌തെടുത്ത പാസ്‌വേഡുകളുടെ ഒരു വലിയ ശേഖരം പ്രസിദ്ധപ്പെടുത്തി. തങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധികം പേരും ഉപയോഗപ്പെടുത്തുന്ന പാസ്‌വേഡുകള്‍ വളരെ സാധാരണവും, എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതുമാണെന്നതായിരുന്നു ഏറെ വിസ്‌മയകരം.

Facebook
Twitter
Google+
Rss Feed
