Showing posts with label Health. Show all posts
Showing posts with label Health. Show all posts
ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍
പ്രമേഹരോഗികള്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ 'സ്മാര്‍ട്ട് ലെന്‍സ്'
ശരീരത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാനും അതുവഴി പ്രമേഹരോഗികളെ സഹായിക്കാനുമായി ഗൂഗിളിന്റെ ആവനാഴിയില്‍ ഒരു 'സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്' ഒരുങ്ങുന്നു.
കണ്ണീരിലെ ഗ്ലൂക്കോസ് നില അളക്കാന്‍ സഹായിക്കുന്ന 'സ്മാര്‍ട്ട് ലെന്‍സ്' പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ ആഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള 'ലെന്‍സാ'ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്.
അര്‍ബുദത്തിനെതിരെ പൊരുതാന്‍ തുളസി
തുളസിയിലുള്ള രാസസംയുക്തം ഇഗേ്‌നാള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗേ്‌നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗേ്‌നാള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്.
സൂര്യാഘാതം എന്ത്? എങ്ങനെ ചെറുക്കാം?
Yureekkaa Journal 0 Comments

കനലുപോലെ പൊള്ളുന്ന വേനലില്‍ സൂര്യതാപവും സൂര്യാഘാതവും ഭീഷണിയാവുകയാണ്. എല്ലായിടത്തും ചൂട് ദിനംപ്രതി കൂടുകയാണ്.മാര്‍ച്ച് 21 ന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ സൂര്യനെത്തി.
ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വലുതായിക്കൊണ്ടിരിക്കുന്നതാണ് ചൂടിന്റെ പ്രകടമായ ചുവടുമാറ്റം.
ശരാശരി വാര്‍ഷിക ഉയര്‍ന്ന താപനില 30.4 ഡിഗ്രിസെല്‍ഷ്യസില്‍ നിന്ന് 32.9 ആയി. വേനലില്‍ പല ദിവസങ്ങളിലും ചൂട് 40 ഡിഗ്രി കടക്കുന്നു.
കേരളത്തിലെ ഉയര്‍ന്ന താപനിലയില്‍ വ്യക്തമായ വര്‍ധനയുണ്ടായിട്ടുണ്ട്.വരുംദിവസങ്ങളില്‍ ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നു.ഒന്നു ശ്രദ്ധിച്ചാല്‍ വേനല്‍ച്ചൂടില്‍നിന്നു രക്ഷപ്പെടാമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നുഅള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണു പ്രധാനം.നേരിട്ട് പതിച്ചാല്‍ സൂര്യാഘാതം മുതല്‍ ചര്‍മാര്‍ബുദം വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് കിരണങ്ങള്‍.