പ്ലാസ്റ്റിക് കുപ്പികള്‍ അര്‍ബുദമുണ്ടാക്കുമെന്ന് ഗവേഷകര്‍

Yureekkaa Journal

plasticഭക്ഷ്യവസ്തുക്കള്‍ പൊതിയാനുപയോഗിക്കുന്ന വസ്തുക്കളിലെ രാസവസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ഗവേഷകര്‍. അര്‍ബുദം, പൊണ്ണത്തടി,പ്രമേഹം, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍-ഇവയില്‍ ഉള്ളതായാണ് മുന്നറിയിപ്പ്.

 പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് പ്രധാനമായും അപകടകാരികള്‍. ഇവയിലടങ്ങിയിട്ടുള്ള ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവാണ് അര്‍ബുദത്തിന് കാരണമാകുന്നത്. ശീതളപാനീയങ്ങളുടെ കുപ്പികളിലും മറ്റും ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ജേണല്‍ ഓഫ് എപിഡമിയോളജി ആന്റ് കമ്യൂണിറ്റി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top