ഇലക്ട്രോണിക്സ്
ജോലികള്‍ക്കിടയില്‍ ഏസി വോള്‍ട്ട്, ഡിസി വോള്‍ട്ട്, കറണ്റ്റ്,
റെസിസ്റ്റന്‍സ് എന്നിവ കൃത്യമായി അളന്നെടുക്കാനും കൂട്ടത്തില്‍
കണ്ടിന്യൂയിറ്റി പരിശോധിക്കാനും ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും
എല്ലാം വോള്‍ട്ട്-ഓം-ആമ്പിയര്‍ മീറ്റര്‍ എന്ന വിവിദോദ്ദേശ മീറ്റര്‍
ഉപകരണമായ മള്‍ട്ടിമീറ്റര്‍ നമ്മെ സഹായിക്കുന്നുണ്ട്. ചിലയിനം
മീറ്ററുകളില്‍ ഡയോഡ്, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ ഘടകങ്ങളെ പ്രത്യേകമായി
പരിശോധിക്കാനുള്ള സംവിധാനവും താപനില അളക്കാനുള്ള സൌകര്യവും കൂടി കാണാന്‍
കഴിയും.