അധികമായാല്‍ ഉപ്പും അപകടകാരി

Yureekkaa Journal

SALTഅധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടുണ്ടല്ലോ.രുചിക്കൂട്ടാന്‍ ഉപയോഗിക്കുന്ന ഉപ്പിന്റെ കാര്യവും അങ്ങനെ തന്നെ. അധികമായാല്‍ ഉപ്പും അപകടകാരിയാകും. ഇങ്ങനെ ഉപ്പ് വില്ലനായതുകൊണ്ട് മാത്രം 2010 ല്‍ 23 ലക്ഷം പേര്‍ മരിച്ചുവെന്നാണ് ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് എന്ന പഠനത്തിലൂടെ ഗവേഷകര്‍ പറയുന്നത്.

ഉപ്പിന്റെ അമിതോപയോഗംകൊണ്ടുണ്ടായ മരണങ്ങളില്‍ കൂടുതലും ഹൃദയസംബന്ധിയായ അസുഖം മൂലമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇതിനായി 247 സര്‍വ്വേകളാണ് വിശകലനം നടത്തിയത്. ഉപ്പ് അമിതമായി ഉപയോഗിക്കുന്നവരുടെ രക്തസമ്മര്‍ദ്ദത്തില്‍ വരുന്ന വ്യത്യാസവും ഹൃദ്രോഗ സാധ്യതയും ഗവേഷകര്‍ വിലയിരുത്തി. ഒരു ദിവസം ഒരാള്‍ 1,000 മില്ലിഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top