അധികമായാല്‍
അമൃതും വിഷമെന്ന് കേട്ടിട്ടുണ്ടല്ലോ.രുചിക്കൂട്ടാന്‍ ഉപയോഗിക്കുന്ന
ഉപ്പിന്റെ കാര്യവും അങ്ങനെ തന്നെ. അധികമായാല്‍ ഉപ്പും അപകടകാരിയാകും.
ഇങ്ങനെ ഉപ്പ് വില്ലനായതുകൊണ്ട് മാത്രം 2010 ല്‍ 23 ലക്ഷം പേര്‍
മരിച്ചുവെന്നാണ് ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് എന്ന പഠനത്തിലൂടെ ഗവേഷകര്‍
പറയുന്നത്.