ഓര്‍മ്മിച്ചെടുക്കാന്‍ എളുപ്പമുള്ളതും ഹാക്ക് ചെയ്യുവാന്‍ പ്രയാസവുമുള്ള പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?
അടുത്തിടെ പ്രചുര പ്രചാരമുള്ള ഒരു വെബ്‌സൈറ്റില്‍ ‘ഹാക്ക് ‘ ചെയ്‌തെടുത്ത പാസ്‌വേഡുകളുടെ ഒരു വലിയ ശേഖരം പ്രസിദ്ധപ്പെടുത്തി. തങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധികം പേരും ഉപയോഗപ്പെടുത്തുന്ന പാസ്‌വേഡുകള്‍ വളരെ സാധാരണവും, എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതുമാണെന്നതായിരുന്നു ഏറെ വിസ്‌മയകരം.ഉദാഹരണത്തിന്, ‘ഫെയ്‌സ്‌ബുക്ക്’, ‘ട്വിറ്റര്‍’ എന്നിങ്ങനെയുള്ള വാക്കുകള്‍ പാസ് വേഡായി ഉപയോഗിച്ചിരുന്നു എന്നതാണ് വസ്‌തുത. ഏറ്റവും അധികം ആളുകള്‍ ഉപയോഗിച്ചിരുന്ന മൂന്നു പാസ് വേഡുകളാണ് ‘123456’, ‘123456789’, ‘password’എന്നിവ. ഓര്‍ത്തെടുക്കുവാന്‍ എളുപ്പമുണ്ടെങ്കിലും, ഹാക്കര്‍മാര്‍ക്ക് ഊഹിച്ചെടുക്കുവാന്‍ പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള പാസ് വേഡുകള്‍, ഉണ്ടാകുന്നത് പാസ് വേഡുകള്‍ക്കു പകരം ‘പാസ്‌ഫ്രേസുകള്‍’ഉപയോഗിക്കുമ്പോഴാണ്. ‘പാസ്‌ഫ്രെയ്‌സ് ‘ എന്നത് നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള ലഘു വിവരണമാണ്. എന്നാല്‍ ഒരു ഹാക്കറിന് അത് ഊഹിച്ചെടുക്കുവാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് ‘ I graduated from Notre Dame University on June 1st 2002 ‘ എന്ന വാചകം ശ്രദ്ധിക്കൂ. ഈ വാചകത്തിലെ ഓരോ വാക്കിന്റേയും ആദ്യ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വാക്ക് ഉണ്ടാക്കി നോക്കൂ. അത് ഇപ്രകാരമായിരിക്കും. ‘IgfNDUoJ1st2002 ‘,ഇത്തരമൊരു പാസ്‌വേഡില്‍ ക്യാപിറ്റല്‍ അക്ഷരങ്ങളും, ചെറിയ അക്ഷരങ്ങളും ഇടകലര്‍ത്തി ഉപയോഗിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് അത്ര എളുപ്പമൊന്നും ഇത് ഊഹിച്ചെടുക്കാനാവില്ല. പാസ് വേഡിലെ ആദ്യത്തെ ‘I’ യ്‌ക്കു പകരം ‘ആശ്ചര്യചിഹ്നം’ കൂടി ഉപയോഗിച്ചാല്‍ ഇത് ഹാക്ക് ചെയ്‌തെടുക്കുക ദുഷ്‌കരമായിരിക്കും. -
Facebook
Twitter
Google+
Rss Feed
