Showing posts with label Hacking. Show all posts
Showing posts with label Hacking. Show all posts

സൈബര്‍ ആക്രമണം: പാസ്‌വേഡ് മാറ്റാന്‍ ഈബേയുടെ മുന്നറിയിപ്പ്‌

Yureekkaa Journal


ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ലേല സൈറ്റായ ഈബേ ആക്രമിക്കപ്പെട്ടു. തങ്ങളുടെ ഒരു ഡേറ്റാബേസിന് നേരെ സൈബര്‍ ആക്രമണം നടന്നതായും, ഉപയോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഫിബ്രവരി അവസാനമാണ് ഡേറ്റാബേസ് ആക്രമിക്കപ്പെട്ടതെന്ന് ഈബേ ( eBay ) അറിയിച്ചു. എന്‍ക്രിപ്റ്റ് ചെയ്ത പാസ്‌വേഡുകളും മറ്റ് ചില വിവരങ്ങളും സൂക്ഷിച്ചിട്ടുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്.

ആധുനിക സായുധ വിപ്ലവം ഇന്റര്‍നെറ്റില്‍.

Yureekkaa Journal


അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശം, ധാര്‍മികത തുടങ്ങി മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇന്റര്‍നെറ്റിലെ 'സായുധ' സംഘമാണ് ഹാക്ടിവിസ്റ്റുകള്‍. വെബ് കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാനുള്ള കഴിവും കമ്പ്യൂട്ടര്‍ ഭാഷയിലെ അഗാധജ്ഞാനവുമാണ് അവരുടെ ആയുധം. സര്‍ക്കാര്‍ ഓഫീസുകളുടെ ചുമരില്‍ കരിഓയിലൊഴിച്ച് പ്രതിഷേധവാചകങ്ങള്‍ എഴുതുന്നതുപോലെ വെബ്‌സൈറ്റുകള്‍ തകരാറിലാക്കി (ഡിഫെയ്‌സിങ്) ഹോംപേജില്‍ സന്ദേശങ്ങള്‍ പതിക്കുകയാണ് പ്രധാന ആക്രമണരീതി. മിനുട്ടില്‍ ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ യഥാര്‍ഥ ഉള്ളടക്കത്തിന് പകരം തങ്ങളുടെ സന്ദേശം പ്രത്യക്ഷപ്പെടുമ്പോള്‍ അവയ്ക്ക് കിട്ടുന്ന പ്രചാരം വളരെ വലുതായിരിക്കും. ഭരണനിര്‍വഹണമോ ബാങ്കിങ്ങോ സംബന്ധിച്ച വെബ്‌സൈറ്റാണെങ്കില്‍ അത് ഒരു പൊതുപണിമുടക്കിന്റെ ദോഷം ചെയ്യും. വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ക്കെതിരെ രംഗത്തുവന്ന അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് 'പേപല്‍' എന്ന ഓണ്‍ലൈന്‍ പണം കൈമാറ്റ സ്ഥാപനത്തിനെതിരെ അനോണിമസ് നടത്തിയ ആക്രമണം അവര്‍ക്ക് വന്‍നഷ്ടമാണ് ഉണ്ടാക്കിയത്. വെബ്‌സൈറ്റ്, ഉപയോക്താക്കള്‍ക്ക് കിട്ടാതെയാക്കുന്ന ഡിഡോസ് ആക്രമണമായിരുന്നു അത്.

ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ അമേരിക്കന്‍ ചാരപ്രവര്‍ത്തനം

Yureekkaa Journal

Spy Software Full 1
ന്യൂഡല്‍ഹി: രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കമ്പ്യൂട്ടറുകളില്‍ അമേരിക്ക സോഫ്റ്റ്‌വേര്‍ സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യക്കു പുറമെ ചൈനയിലും ഇത്തരത്തില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്ക സോഫ്റ്റ്‌വേര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Yureekkaa Journal

Chromeഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വെബ് ബ്രൌസറുകളായ ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്സിനെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോമിലും മോസില്ല ഫയര്‍ഫോക്‌സിലും സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ഇന്ത്യയില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.
സുരക്ഷാപ്രശ്നങ്ങള്‍ കാരണം നെറ്റ്‌വര്‍ക്ക് ശൃംഖലകളെ ആക്രമിക്കാന്‍ സാധ്യതയുണ്ട്.

യുഎസ് പ്രതിദിനം പരിശോധിച്ചിരുന്നത് 2000 ലക്ഷം മെസേജുകള്‍

Yureekkaa Journal
എഡ്വാര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളെ ആസ്പദമാക്കി ലണ്ടനിലെ 'ഗാര്‍ഡിയന്‍' ദിനപ്പത്രവും 'ചാനല്‍ ഫോര്‍' വാര്‍ത്താ ചാനലുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, കോണ്‍ടാക്റ്റുകള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ശേഖരിക്കാനായിരുന്നു ഇതെന്നും രഹസ്യരേഖകളിലുണ്ട്. ബ്രിട്ടീഷ് പൗരന്മാരുടെ എസ്.എം.എസുകളുടെ വിവരങ്ങള്‍, സന്ദേശമൊഴികെയുള്ളവ ശേഖരിക്കാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി രേഖകളിലുണ്ട്. 'ഡിഷ് ഫയര്‍' എന്നാണ് ഈ വിവരശേഖരണത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പേരിട്ടിരുന്നത്.

ഹാക്ക്‌ ചെയ്യുവാന്‍ പ്രയാസമുള്ള പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?

Yureekkaa Journal


ഓര്‍മ്മിച്ചെടുക്കാന്‍ എളുപ്പമുള്ളതും ഹാക്ക്‌ ചെയ്യുവാന്‍ പ്രയാസവുമുള്ള പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ? അടുത്തിടെ പ്രചുര പ്രചാരമുള്ള ഒരു വെബ്‌സൈറ്റില്‍ ‘ഹാക്ക്‌ ‘ ചെയ്‌തെടുത്ത പാസ്‌വേഡുകളുടെ ഒരു വലിയ ശേഖരം പ്രസിദ്ധപ്പെടുത്തി. തങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അധികം പേരും ഉപയോഗപ്പെടുത്തുന്ന പാസ്‌വേഡുകള്‍ വളരെ സാധാരണവും, എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതുമാണെന്നതായിരുന്നു ഏറെ വിസ്‌മയകരം.

back to top