ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ അമേരിക്കന്‍ ചാരപ്രവര്‍ത്തനം

Yureekkaa Journal

Spy Software Full 1
ന്യൂഡല്‍ഹി: രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കമ്പ്യൂട്ടറുകളില്‍ അമേരിക്ക സോഫ്റ്റ്‌വേര്‍ സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യക്കു പുറമെ ചൈനയിലും ഇത്തരത്തില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്ക സോഫ്റ്റ്‌വേര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


2008 മുതല്‍ തന്നെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ഇത്തരത്തില്‍ നിരീക്ഷണം തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്വാണ്ടം എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന സോഫ്റ്റ്‌വേര്‍ ചൈനയിലെ മിലിട്ടറി രഹസ്യങ്ങള്‍ വരെ ചോര്‍ത്തിയിരുന്നതായും സൂചനയുണ്ട്. റഷ്യ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും സോഫ്റ്റ്‌വേര്‍ സ്ഥാപിച്ചിട്ടുണ്ടത്രെ.
്‌ലോകത്തിലെ പല ഭഗങ്ങളിലും അമേരിക്ക ഇത്തരത്തില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്ന മുന്‍ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ വന്‍വിവാദം സൃഷ്ടിച്ചിരുന്നു.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top