Showing posts with label Internet. Show all posts
Showing posts with label Internet. Show all posts

വരുന്നു മൈക്രോസോഫ്ട്ടിന്‍റെ സൗജന്യ ഇന്റര്‍നെറ്റ്‌.

Yureekkaa Journal
രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനം തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മൈക്രോസോഫ്റ്റ് രംഗത്ത്. ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്യപ്പെടുമ്പോൾ, അവയുടെ സിഗ്നലുകൾക്കിടയിൽ രൂപപ്പെടുന്ന വൈറ്റ് സ്പേയ്സ് എന്നു വിളിക്കപ്പെടുന്ന ഉപയോഗിക്കാതെ കിടക്കുന്ന സ്പെക്ട്രം ഉപയോഗിച്ച് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാമെന്ന നിർദേശമാണ് മൈക്രോസോഫ്റ്റ് മുന്നോട്ടുവച്ചിരിക്കുന്നത്.

100 മീറ്റർ മാത്രമാണ് വൈഫൈ സംവിധാനത്തിന്റെ ദൂരപരിധി. എന്നാൽ വൈറ്റ് സ്പേയ്സിൽ 200 - 300 മെഗാ ഹെർഗ്സ് സ്പെക്ട്രത്തിന് പത്തു കിലോ മീറ്റർ ദൂരപരിധി ലഭിക്കും. നിലവിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഈ സ്പെക്ട്രം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശൻ ടിവി ചാനലിന്റെ ഭാഗമാണ്.
അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം രാജ്യത്ത് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിൽ നേരിടുന്ന പ്രതിസന്ധിക്ക് ഈ പദ്ധതി പ്രയോജനകരമാകും. ആദ്യ ഘട്ടത്തിൽ രണ്ട് പ്രമുഖ ജില്ലകളിൽ പദ്ധതി ആരംഭിക്കാനുള്ള അനുമതിയ്ക്കായി കാക്കുകയാണ് മൈക്രോസോഫ്റ്റ്.

രാജ്യത്തെ രണ്ടു ലക്ഷത്തിയമ്പതിനായിരം ഗ്രാമപഞ്ചായത്തുകളെ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്ന ബൃഹത് പദ്ധതി പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ആദ്യം ഫേസ്ബുക്കും ഇപ്പോൾ മൈക്രോസോഫ്റ്റും പദ്ധതിയുമായി സഹകരിക്കാൻ തയാറായി രംഗത്ത് വന്നിരിക്കുന്നത്. 

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സുരക്ഷാപിഴവ്

Yureekkaa Journal
ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസറിന്റെ ആറു മുതല്‍ 11 വരെയുള്ള വേര്‍ഷനുകളിലാണ് സുരക്ഷാപിഴവ്

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസറിലെ സുരക്ഷാപിഴവ് മുതലെടുത്ത്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ സൈബര്‍ ഭേദകര്‍ ആക്രമിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്.

കണക്ഷനില്ലാത്തപ്പോഴും ചാറ്റ് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

Yureekkaa Journal
 

ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഇല്ലാത്തപ്പോള്‍ പോലും ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷന്‍ രംഗത്തെത്തി. 'ഫയര്‍ചാറ്റ്' ( FireChat ) എന്ന ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ, സമീപത്തുള്ള സുഹൃത്തുക്കളുമായി മൊബൈല്‍ ഫോണില്‍ കണക്ഷനില്ലാത്തപ്പോള്‍ പോലും ആശയവിനിമയം നടത്താന്‍ കഴിയും.

ജീമെയില്‍ സേവനനിബന്ധനകള്‍ പുതുക്കി: സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം

Yureekkaa Journal


ഉപയോക്താക്കളുടെ ഈമെയിലുകള്‍ തങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ ഗൂഗിള്‍ ജീമെയില്‍ സേവന നിബന്ധനകള്‍ പുതുക്കി.

ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി ഓരോരുത്തര്‍ക്കും യോജിച്ച പരസ്യങ്ങളും സെര്‍ച്ച് ഫലങ്ങളും ലഭ്യമാക്കാനാണ് ഈ നടപടി എന്നാണ് ഗൂഗിളിന്റെ വിശദീകരണം. പാഴ്‌മെയിലുകളും (സ്പാം) ദുഷ്ടപ്രോഗ്രാമുകളും (മാള്‍വെയറുകള്‍) നീക്കംചെയ്യാനും ഇത് ഉപകരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

എന്നാല്‍ , ജീമെയില്‍ ഉപയോക്താക്കളുടെ മാത്രമല്ല അവരുമായി മെയിലില്‍ ബന്ധം പുലര്‍ത്തുന്നവരുടെ സ്വകാര്യതകൂടി ഹനിക്കുന്ന നടപടിയാണിതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

നിബന്ധന പുതുക്കിയതോടെ ജീമെയില്‍ ഉപയോക്താവിന്റെ മെയില്‍ ബോക്‌സ് സ്‌കാന്‍ ചെയ്യാന്‍ ഗൂഗിളിന് നിയമപരമായി അനുവാദമുണ്ടാകും. മെയില്‍ അയയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ സെര്‍വറില്‍ കിടക്കുമ്പോഴോ ഒക്കെ സ്‌കാന്‍ ചെയ്യപ്പെടാം.

ജീമെയില്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഗൂഗിള്‍ മുമ്പേതന്നെ ശേഖരിക്കുന്നുണ്ടെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാനെപ്പോലെയുള്ള വിദഗ്ധര്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആ താല്പര്യം മറനീക്കി വെളിവാക്കുന്നതാണ് സേവനനിബന്ധന ഇത്തരത്തില്‍ പുതുക്കിയ നടപടിയെന്നാണ് ആക്ഷേപം.

സേവനനിബന്ധനയില്‍ ഗൂഗിള്‍ എഴുതിച്ചേര്‍ത്തത് ഇതാണ്: Our automateds ystems analyze your content (including emails) to provide you personally relevant product features, such as customized search results, tailored advertising, and spam and malware detection. This analysis occurs as the content is sent, received, and when it is stored.

വാട്ട്സ്ആപ്പിനുമേല്‍ ഗൂഗിളിനും കണ്ണ്.

Yureekkaa Journal

whatsapp-android-signഅതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മൊബൈല്‍ മെസ്സഞ്ചര്‍ ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിനെ പത്തൊന്‍പത് ബില്ല്യണ്‍ ഡോളറിന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് സ്വന്തമാക്കിയ വാർത്തകൾക്ക് പിന്നാലെ വാട്ട്സ് ആപ്പിനെ സ്വന്തമാക്കാൻ ഗൂഗിളും ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ. യാഹൂ ജീവനക്കാരായിരുന്ന ബ്രയാണ്‍ ആക്ടനും ജാന്‍ കൗമും ചേര്‍ന്ന് 2009ല്‍ ആരംഭിച്ചതാണ് വാട്ട്‌സ്ആപ് കമ്പനി. 

താജ്മഹൽ സന്ദര്‍ശിക്കുന്ന അനുഭവം നല്‍കുന്ന 360 ഡിഗ്രി പനോരമ ദൃശ്യം

Yureekkaa Journal

tajmahal താജ്മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ്. വശങ്ങളിൽ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട്. മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകൾ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ്.  ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകൾ സ്ഥിതി ചെയ്യുന്നു.

ആധുനിക സായുധ വിപ്ലവം ഇന്റര്‍നെറ്റില്‍.

Yureekkaa Journal


അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശം, ധാര്‍മികത തുടങ്ങി മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇന്റര്‍നെറ്റിലെ 'സായുധ' സംഘമാണ് ഹാക്ടിവിസ്റ്റുകള്‍. വെബ് കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാനുള്ള കഴിവും കമ്പ്യൂട്ടര്‍ ഭാഷയിലെ അഗാധജ്ഞാനവുമാണ് അവരുടെ ആയുധം. സര്‍ക്കാര്‍ ഓഫീസുകളുടെ ചുമരില്‍ കരിഓയിലൊഴിച്ച് പ്രതിഷേധവാചകങ്ങള്‍ എഴുതുന്നതുപോലെ വെബ്‌സൈറ്റുകള്‍ തകരാറിലാക്കി (ഡിഫെയ്‌സിങ്) ഹോംപേജില്‍ സന്ദേശങ്ങള്‍ പതിക്കുകയാണ് പ്രധാന ആക്രമണരീതി. മിനുട്ടില്‍ ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ യഥാര്‍ഥ ഉള്ളടക്കത്തിന് പകരം തങ്ങളുടെ സന്ദേശം പ്രത്യക്ഷപ്പെടുമ്പോള്‍ അവയ്ക്ക് കിട്ടുന്ന പ്രചാരം വളരെ വലുതായിരിക്കും. ഭരണനിര്‍വഹണമോ ബാങ്കിങ്ങോ സംബന്ധിച്ച വെബ്‌സൈറ്റാണെങ്കില്‍ അത് ഒരു പൊതുപണിമുടക്കിന്റെ ദോഷം ചെയ്യും. വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ക്കെതിരെ രംഗത്തുവന്ന അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് 'പേപല്‍' എന്ന ഓണ്‍ലൈന്‍ പണം കൈമാറ്റ സ്ഥാപനത്തിനെതിരെ അനോണിമസ് നടത്തിയ ആക്രമണം അവര്‍ക്ക് വന്‍നഷ്ടമാണ് ഉണ്ടാക്കിയത്. വെബ്‌സൈറ്റ്, ഉപയോക്താക്കള്‍ക്ക് കിട്ടാതെയാക്കുന്ന ഡിഡോസ് ആക്രമണമായിരുന്നു അത്.

നിങ്ങൾ ഫേസ്ബുക്കിൽ പാഴാക്കിക്കളഞ്ഞ സമയം അറിയാൻ ഇതാ ഒരു കാൽകുലേറ്റർ

Yureekkaa Journal

facebook-time1 (1)ഫേസ്ബുക്കിന്റെ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നിങ്ങളുടെ ജീവിതത്തിലെ എത്ര സമയം ഫേസ്ബുക്കില്‍ചിലവഴിച്ചു എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമായാണ് പ്രമുഖ വെബ് പോര്‍ട്ടല്‍ ആയ ടൈം എത്തിയിരിക്കുന്നത്. 2004 ഫെബ്രുവരി നാലിന് ഫേസ്ബുക്ക് നിലവില്‍ വന്നതിനു ശേഷം ഇത് വരെ 110 കോടി ആളുകളാണ് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റിലുള്ളത്. നിങ്ങളും ഫേസ്ബുക്കില്‍ബുക്കില്‍ എത്രനേരം ചിലവഴിച്ചു അല്ലെങ്കില്‍ പാഴാക്കി കളഞ്ഞു എന്നറിയാന്‍ ആഗ്രഹമില്ലേ? നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു പാഴാക്കികളഞ്ഞ നിങ്ങളുടെ വിലപ്പെട്ട സമയം കാണൂ.

'വാട്ട്‌സ്ആപ്പി'ന് ബദലാകാന്‍ സുരക്ഷയും വേഗവും ആയുധമാക്കി 'ടെലഗ്രാം'

Yureekkaa Journal


'വാട്ട്‌സ്ആപ്പ്' നിങ്ങള്‍ക്ക് മടുത്തോ, അതിന് വേഗം പോരെന്ന പരാതിയുണ്ടോ. അല്ലെങ്കില്‍ ആ സോഷ്യല്‍ മെസേജിങ് ആപ്പ് സുരക്ഷിതമല്ലെന്ന വിചാരമുണ്ടോ.....എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് 'ടെലഗ്രാം'. വേഗവും സുരക്ഷയും കൈമുതലാക്കി, 'വാട്ട്‌സ്ആപ്പി'ന് വെല്ലുവിളിയാകാന്‍ കുതിക്കുകയാണ് മൊബൈല്‍ സന്ദേശ ആപ്ലിക്കേഷനായ 'ടെലഗ്രാം' ( Telegram ).

ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ അമേരിക്കന്‍ ചാരപ്രവര്‍ത്തനം

Yureekkaa Journal

Spy Software Full 1
ന്യൂഡല്‍ഹി: രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കമ്പ്യൂട്ടറുകളില്‍ അമേരിക്ക സോഫ്റ്റ്‌വേര്‍ സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യക്കു പുറമെ ചൈനയിലും ഇത്തരത്തില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്ക സോഫ്റ്റ്‌വേര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മികച്ച 10 ടോറെന്റ് വെബ്സൈറ്റുകള്‍

Yureekkaa Journal

ലോകത്തെ മികച്ച പത്ത് ടോറെന്റ് വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
Top 10 torrent websites

വാട്ട്സ് ആപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങി

Yureekkaa Journal

 വാട്ട്സ് ആപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങിന്യൂയോര്‍ക്ക്: ടെക്നോളജി ലോകത്തെ അമ്പരിപ്പിച്ച വാര്‍ത്തയില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങി. അടുത്തകാലത്തായി ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ മൊബൈല്‍ അധിഷ്ഠിത സന്ദേശ കൈമാറ്റ ആപ്ലികേഷനാണ് വാട്ട്സ് ആപ്പ്. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് ഇരു കമ്പനികളും തമ്മില്‍ കരാര്‍ ആയതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Yureekkaa Journal

Chromeഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വെബ് ബ്രൌസറുകളായ ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്സിനെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോമിലും മോസില്ല ഫയര്‍ഫോക്‌സിലും സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ഇന്ത്യയില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.
സുരക്ഷാപ്രശ്നങ്ങള്‍ കാരണം നെറ്റ്‌വര്‍ക്ക് ശൃംഖലകളെ ആക്രമിക്കാന്‍ സാധ്യതയുണ്ട്.

ഡാറ്റ കണക്ഷനോ വൈ- ഫൈയോ ഇല്ലാതെ ഇനി ഇന്റര്‍നെറ്റ് ലഭ്യം, അതും ഒരു എസ് എം എസിന്റെ വിലയ്ക്ക്

Yureekkaa Journal




ഡാറ്റ കണക്ഷനോ വൈ- ഫൈയോ ഇല്ലാതെ ഇനി ഇന്റര്‍നെറ്റ് ലഭ്യം, അതും ഒരു എസ് എം എസിന്റെ വിലയ്ക്ക്വിദേശത്താ യിരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് കിട്ടാതെ നിരാശപ്പെ ടുന്നവര്‍ ഏറെയാണ്. അല്ലെങ്കില്‍ ഹോട്ടലിലെ വൈ- ഫൈയ്ക്കുവേണ്ടി വന്‍തോതില്‍ പണം മുടക്കേണ്ടിവരും. ഈ ആശങ്കകളും ഉത്ക്കണ്ഠകളും ഇനി റിസൈക്കിള്‍ ബിന്നിലേക്ക് വലിച്ചെറിയാം. കാരണം ബി-ബൗണ്ട് എന്ന സൗജന്യ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റ് കണക്ഷനുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

ഇന്റര്‍നെറ്റ് യുഗം കഴിഞ്ഞു; ഇനി ഔട്ടര്‍നെറ്റിന്റെ കാലം

Yureekkaa Journal



ഇന്റര്‍നെറ്റ് യുഗം കഴിഞ്ഞു; ഇനി ഔട്ടര്‍നെറ്റിന്റെ കാലംന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിന്റെ കാലം കഴിയുന്നു. ഇനി ഔട്ടര്‍ നെറ്റിന്റെ കാലഘട്ടം. അടുത്തവര്‍ഷം മുതല്‍ അയക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് നെറ്റ് ലഭ്യമാക്കാന്‍ പോകുന്നത്. ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്കും ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമാകും. മീഡിയ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സംഘടനയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക. അതിലൂടെയുള്ള ഇന്റര്‍നെറ്റ് ആകാശത്തുനിന്ന് ലഭിക്കുന്നതിന് തുല്യമായിരിക്കും.

ഇനിയെന്തിന് ടെന്‍ഷന്‍?, ഇതാ എല്‍.ഇ.ഡി പ്രകാശത്തിലൂടെ ഇന്‍റര്‍നെറ്റ്!

Yureekkaa Journal

വയറുകള്‍ വൈ ഫൈക്ക് (വയര്‍ലസ് ഫിഡലിറ്റി) വഴിമാറിയിട്ട് കാലങ്ങളേറെയായി. വയറുകള്‍ കുത്താതെയും പിണക്കാതെയും റേഡിയോ തരംഗങ്ങള്‍ വഴി ഇന്‍റര്‍നെറ്റും ഫയലുകളും മൊബൈലുകളില്‍ അടക്കം എത്തിക്കാമെന്നും വൈ ഫൈ കാട്ടിത്തന്നു. പക്ഷെ വൈ ഫൈ മോഡങ്ങളും റൂട്ടറുകളും ഉപയോഗിച്ചുള്ള ബ്രോഡ്ബാന്‍റ് കണക്ഷന് വേഗത പേരാ എന്ന് തോന്നിത്തുടങ്ങിയിട്ട് നാളുകളായി.
ത്രീജിയും കടന്ന് ഫോര്‍ജിയിലത്തെി നില്‍ക്കുമ്പോള്‍ ഇന്‍റര്‍നെറ്റിന് സ്പീഡ് കുറഞ്ഞാല്‍ ആരാണ് സഹിക്കുക? ഇപ്പോഴിതാ ചൈനക്കാര്‍ ആ വന്‍മതില്‍ പൊളിച്ച് പുതിയ വഴി വെട്ടിത്തുറന്നിരിക്കുന്നു.

back to top