വരുന്നു മൈക്രോസോഫ്ട്ടിന്‍റെ സൗജന്യ ഇന്റര്‍നെറ്റ്‌.

Yureekkaa Journal
രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനം തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മൈക്രോസോഫ്റ്റ് രംഗത്ത്. ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്യപ്പെടുമ്പോൾ, അവയുടെ സിഗ്നലുകൾക്കിടയിൽ രൂപപ്പെടുന്ന വൈറ്റ് സ്പേയ്സ് എന്നു വിളിക്കപ്പെടുന്ന ഉപയോഗിക്കാതെ കിടക്കുന്ന സ്പെക്ട്രം ഉപയോഗിച്ച് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാമെന്ന നിർദേശമാണ് മൈക്രോസോഫ്റ്റ് മുന്നോട്ടുവച്ചിരിക്കുന്നത്.

100 മീറ്റർ മാത്രമാണ് വൈഫൈ സംവിധാനത്തിന്റെ ദൂരപരിധി. എന്നാൽ വൈറ്റ് സ്പേയ്സിൽ 200 - 300 മെഗാ ഹെർഗ്സ് സ്പെക്ട്രത്തിന് പത്തു കിലോ മീറ്റർ ദൂരപരിധി ലഭിക്കും. നിലവിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഈ സ്പെക്ട്രം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശൻ ടിവി ചാനലിന്റെ ഭാഗമാണ്.
അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം രാജ്യത്ത് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിൽ നേരിടുന്ന പ്രതിസന്ധിക്ക് ഈ പദ്ധതി പ്രയോജനകരമാകും. ആദ്യ ഘട്ടത്തിൽ രണ്ട് പ്രമുഖ ജില്ലകളിൽ പദ്ധതി ആരംഭിക്കാനുള്ള അനുമതിയ്ക്കായി കാക്കുകയാണ് മൈക്രോസോഫ്റ്റ്.

രാജ്യത്തെ രണ്ടു ലക്ഷത്തിയമ്പതിനായിരം ഗ്രാമപഞ്ചായത്തുകളെ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്ന ബൃഹത് പദ്ധതി പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ആദ്യം ഫേസ്ബുക്കും ഇപ്പോൾ മൈക്രോസോഫ്റ്റും പദ്ധതിയുമായി സഹകരിക്കാൻ തയാറായി രംഗത്ത് വന്നിരിക്കുന്നത്. 

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top