Showing posts with label Microsoft. Show all posts
Showing posts with label Microsoft. Show all posts

ആദ്യത്തെ മൈക്രോസോഫ്റ്റ് ലൂമിയ എത്തി

Yureekkaa Journal




നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയശേഷമുള്ള ആദ്യ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. മൈക്രോസോഫ്റ്റ് ലൂമിയ 535 എന്ന കുറഞ്ഞവിലയുള്ള ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

കാഴ്ചയില്‍ ലൂമിയ 530-ന് സമാനമായ ഡിസൈനാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റേത്. 960ഃ540 പിക്‌സലിലുള്ള അഞ്ചിഞ്ച് ക്യുഎച്ച്ഡി ഐപിഎസ് എല്‍ഇഡി ഡിസ്‌പ്ലേയുമായാണ് ലൂമിയ 535 എത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ്സ് 3 യുടെ സംരക്ഷണവും നല്‍കിയിട്ടുണ്ട്.

5ഃ5ഃ5 സ്മാര്‍ട്ട്‌ഫോണ്‍ പാക്കേജുമായാണ് ലൂമിയ 535 എത്തുന്നത്. (5 ഇഞ്ച് ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ). എല്‍ഇഡി ഫ്ലാഷും ഓട്ടോ ഫോക്കസും റിയര്‍ ക്യാമറയിലുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായുള്ള ഫ്രണ്ട് ക്യാമറക്ക് വൈഡ് ആംഗിള്‍ സവിശേഷതയുമുണ്ട്. 848ഃ480 പിക്‌സലിലുള്ള വീഡിയോയും മുന്‍ക്യാമറിയില്‍ പകര്‍ത്താനാകും.

1.2 ജിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്-കോര്‍ പ്രൊസസ്സറാണ് മൈക്രോസോഫ്റ്റ് പുതിയ ലൂമിയയ്ക്ക് നല്‍കിയിരിക്കുന്നത്. 1 ജിബി റാം പ്രൊസസ്സറിന് പിന്തുണയേകുന്നു. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന്റെ എക്‌സ്‌റ്റേണല്‍ മെമ്മറി 128 ജിബി വരെ ഉയര്‍ത്താം.

വിന്‍ഡോസ് ഫോണ്‍ 8.1 പതിപ്പിലാണ് ലൂമിയ 535 ന്റെ പ്രവര്‍ത്തനം. 3ജി, വൈഫൈ, ബ്ലൂടൂത്ത്, എ-ജിപിഎസ് തുടങ്ങിയവയാണ് കണക്ടിവിറ്റി സവിശേഷതകള്‍. 1905 എംഎച്ച് ബാറ്ററിയാണ് ഫോണിന് ജീവനേകുന്നത്.

110 യൂറോ (ഏകദേശം 8,400 രൂപ) ആണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റെ വില. 8.8 മില്ലിമീറ്റര്‍ കനമുള്ള ലൂമിയയുടെ ഭാരം 146 ഗ്രാമാണ്. സിയാന്‍, ബ്രൈറ്റ് ഗ്രീന്‍, ബ്രൈറ്റ് ഓറഞ്ച്, വൈറ്റ്, ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ ലൂമിയ ലഭ്യമാകും.

മൈക്രോസോഫ്റ്റ് നോക്കിയ സ്വന്തമാക്കിയ ശേഷവും നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ലൂമിയയില്‍ അതേ ബ്രാന്‍ഡ് നെയിം തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഫോണ്‍ വിഭാഗത്തിനൊപ്പം നോക്കിയ എന്ന ബ്രാന്‍ഡ് നെയിം പത്തു വര്‍ഷം ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് നേടിയിരുന്നു. ലൂമിയ ഫോണുകളില്‍ ഇനി നോക്കിയ ബ്രാന്‍ഡ് നെയിം ഉപയോഗിക്കില്ലെങ്കിലും ഫീച്ചര്‍ ഫോണുകളില്‍ നോക്കിയ എന്ന പേര് തുടരും.

വരുന്നു മൈക്രോസോഫ്ട്ടിന്‍റെ സൗജന്യ ഇന്റര്‍നെറ്റ്‌.

Yureekkaa Journal
രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനം തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മൈക്രോസോഫ്റ്റ് രംഗത്ത്. ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്യപ്പെടുമ്പോൾ, അവയുടെ സിഗ്നലുകൾക്കിടയിൽ രൂപപ്പെടുന്ന വൈറ്റ് സ്പേയ്സ് എന്നു വിളിക്കപ്പെടുന്ന ഉപയോഗിക്കാതെ കിടക്കുന്ന സ്പെക്ട്രം ഉപയോഗിച്ച് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാമെന്ന നിർദേശമാണ് മൈക്രോസോഫ്റ്റ് മുന്നോട്ടുവച്ചിരിക്കുന്നത്.

100 മീറ്റർ മാത്രമാണ് വൈഫൈ സംവിധാനത്തിന്റെ ദൂരപരിധി. എന്നാൽ വൈറ്റ് സ്പേയ്സിൽ 200 - 300 മെഗാ ഹെർഗ്സ് സ്പെക്ട്രത്തിന് പത്തു കിലോ മീറ്റർ ദൂരപരിധി ലഭിക്കും. നിലവിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഈ സ്പെക്ട്രം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശൻ ടിവി ചാനലിന്റെ ഭാഗമാണ്.
അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം രാജ്യത്ത് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിൽ നേരിടുന്ന പ്രതിസന്ധിക്ക് ഈ പദ്ധതി പ്രയോജനകരമാകും. ആദ്യ ഘട്ടത്തിൽ രണ്ട് പ്രമുഖ ജില്ലകളിൽ പദ്ധതി ആരംഭിക്കാനുള്ള അനുമതിയ്ക്കായി കാക്കുകയാണ് മൈക്രോസോഫ്റ്റ്.

രാജ്യത്തെ രണ്ടു ലക്ഷത്തിയമ്പതിനായിരം ഗ്രാമപഞ്ചായത്തുകളെ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്ന ബൃഹത് പദ്ധതി പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ആദ്യം ഫേസ്ബുക്കും ഇപ്പോൾ മൈക്രോസോഫ്റ്റും പദ്ധതിയുമായി സഹകരിക്കാൻ തയാറായി രംഗത്ത് വന്നിരിക്കുന്നത്. 

ആപ്പിളിന്‍റെ സിരിക്ക് ബദലാകാന്‍ മൈക്രോസോഫ്റ്റിന്‍റെ കോര്‍ട്ടാന

Yureekkaa Journal
ആപ്പിളിന്റെ 'സിരി'ക്കും ഗൂഗിളിന്റെ 'ഗൂഗിള്‍ നൗ'വിനും ബദലാകാന്‍ പാകത്തില്‍ മൈക്രോസോഫ്റ്റ് പുതിയ വെര്‍ച്വല്‍ അസിസ്റ്റന്റിനെ അവതരിപ്പിച്ചു. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ആ സര്‍വീസിന്റെ പേര് 'കോര്‍ട്ടാന' എന്നാണ്.


ഇരുപത്തിയാറാം നൂറ്റാണ്ടില്‍ നടക്കുന്നതായി പറയുന്ന ഒരു വീഡിയോ ഗെയിം കഥാപാത്രത്തിന്റെ പേരാണ് കോര്‍ട്ടാന - ചിത്രം കടപ്പാട് : ദി വെര്‍ജ്

വിന്‍ഡോസിന്റെ സൗജന്യ വേര്‍ഷന്‍ വരുന്നു

Yureekkaa Journal
 
 
കാലം മാറുകയാണ്‌ അതുകൊണ്ട് ഇനി പിടിവാശിയും തന്‍പ്രമാണിത്തവും കാണിക്കുന്നത് ശരിയല്ല എന്ന് മിക്ക കമ്പനികളും മനസിലാക്കി തുടങ്ങി എന്ന് സാരം.ഉപഭോക്താക്കള്‍ക്ക്‌ ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏവര്‍ക്കും നിലനില്‍പ്പ് കാണു എന്ന സത്യം ഏറെ വൈകിയാണെങ്കിലും മൈക്രോസോഫ്റ്റും മനസിലാക്കി കഴിഞ്ഞു .

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 വില കുറച്ചേക്കും

Yureekkaa Journal

windows-8.1മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംങ് സിസ്റ്റമയാ വിന്‍ഡോസ് 8.1ന്റെ വില കുറയ്ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു. 70ശതമാനം വരെ വില കുറയ്ക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
നിലവില്‍ വിന്‍ഡോസ് 8.1 ന് 50ഡോളറാണ് നല്‍കേണ്ടത്.
back to top