ആദ്യത്തെ മൈക്രോസോഫ്റ്റ് ലൂമിയ എത്തി

Yureekkaa Journal




നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയശേഷമുള്ള ആദ്യ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. മൈക്രോസോഫ്റ്റ് ലൂമിയ 535 എന്ന കുറഞ്ഞവിലയുള്ള ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

കാഴ്ചയില്‍ ലൂമിയ 530-ന് സമാനമായ ഡിസൈനാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റേത്. 960ഃ540 പിക്‌സലിലുള്ള അഞ്ചിഞ്ച് ക്യുഎച്ച്ഡി ഐപിഎസ് എല്‍ഇഡി ഡിസ്‌പ്ലേയുമായാണ് ലൂമിയ 535 എത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ്സ് 3 യുടെ സംരക്ഷണവും നല്‍കിയിട്ടുണ്ട്.

5ഃ5ഃ5 സ്മാര്‍ട്ട്‌ഫോണ്‍ പാക്കേജുമായാണ് ലൂമിയ 535 എത്തുന്നത്. (5 ഇഞ്ച് ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ). എല്‍ഇഡി ഫ്ലാഷും ഓട്ടോ ഫോക്കസും റിയര്‍ ക്യാമറയിലുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായുള്ള ഫ്രണ്ട് ക്യാമറക്ക് വൈഡ് ആംഗിള്‍ സവിശേഷതയുമുണ്ട്. 848ഃ480 പിക്‌സലിലുള്ള വീഡിയോയും മുന്‍ക്യാമറിയില്‍ പകര്‍ത്താനാകും.

1.2 ജിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്-കോര്‍ പ്രൊസസ്സറാണ് മൈക്രോസോഫ്റ്റ് പുതിയ ലൂമിയയ്ക്ക് നല്‍കിയിരിക്കുന്നത്. 1 ജിബി റാം പ്രൊസസ്സറിന് പിന്തുണയേകുന്നു. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന്റെ എക്‌സ്‌റ്റേണല്‍ മെമ്മറി 128 ജിബി വരെ ഉയര്‍ത്താം.

വിന്‍ഡോസ് ഫോണ്‍ 8.1 പതിപ്പിലാണ് ലൂമിയ 535 ന്റെ പ്രവര്‍ത്തനം. 3ജി, വൈഫൈ, ബ്ലൂടൂത്ത്, എ-ജിപിഎസ് തുടങ്ങിയവയാണ് കണക്ടിവിറ്റി സവിശേഷതകള്‍. 1905 എംഎച്ച് ബാറ്ററിയാണ് ഫോണിന് ജീവനേകുന്നത്.

110 യൂറോ (ഏകദേശം 8,400 രൂപ) ആണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റെ വില. 8.8 മില്ലിമീറ്റര്‍ കനമുള്ള ലൂമിയയുടെ ഭാരം 146 ഗ്രാമാണ്. സിയാന്‍, ബ്രൈറ്റ് ഗ്രീന്‍, ബ്രൈറ്റ് ഓറഞ്ച്, വൈറ്റ്, ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ ലൂമിയ ലഭ്യമാകും.

മൈക്രോസോഫ്റ്റ് നോക്കിയ സ്വന്തമാക്കിയ ശേഷവും നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ലൂമിയയില്‍ അതേ ബ്രാന്‍ഡ് നെയിം തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഫോണ്‍ വിഭാഗത്തിനൊപ്പം നോക്കിയ എന്ന ബ്രാന്‍ഡ് നെയിം പത്തു വര്‍ഷം ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് നേടിയിരുന്നു. ലൂമിയ ഫോണുകളില്‍ ഇനി നോക്കിയ ബ്രാന്‍ഡ് നെയിം ഉപയോഗിക്കില്ലെങ്കിലും ഫീച്ചര്‍ ഫോണുകളില്‍ നോക്കിയ എന്ന പേര് തുടരും.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top