Showing posts with label Smart Phone. Show all posts
Showing posts with label Smart Phone. Show all posts

ഐഫോണ്‍ 6 ന്റെ അപരനുമായി ലെനോവൊ

Yureekkaa Journal


ചൈനീസ് കമ്പനിയായ ലെനോവൊ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോണ്‍ കണ്ടാല്‍ ഒരു നിമിഷം ആരും സംശയിക്കും, ഐഫോണ്‍ 6 തന്നെയല്ലേ അതെന്ന്. ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോള്‍ മനസ്സിലാകും അത് ലെനോവോയുടെ അഞ്ചിഞ്ച് ഡിസ്‌പ്ലേയുള്ള സിസ്ലി എസ്90 ( Sisley S90 ) ആണെന്ന്.

ഐഫോണിന്റെ ഡിസൈന്‍ ഏതാണ്ട് അതേപോലെതന്നെ പകര്‍ത്തിയാണ് സിസ്ലി എസ്90 എത്തിയിരിക്കുന്നത്. വലുപ്പ വ്യത്യാസമൊഴിച്ചാല്‍ ഐഫോണ്‍ 6 തന്നെ. ആദ്യമായി കണുമ്പോള്‍ ഐഫോണ്‍ 6 മിനി വല്ലതുമാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.

കാഴ്ചയിലുള്ള സാദൃശ്യത്തിനുപുറമേ സിസ്ലിയുടെ പ്രൊമോഷനായി ലെനോവോ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളും ഐഫോണ്‍ 6 പരസ്യത്തിനു സമാനമാണ്. 'ഗിസ്‌മൊബിക്' എന്ന ടെക് സൈറ്റ് വഴിയാണ് ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 720x1280 റിസൊല്യൂഷനുള്ള 5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് സിസ്ലിയ്ക്കുള്ളത്. ഐഫോണ്‍ 6 ന്റെ അതേ കനവും ഭാരവുമാണ് ലെനോവോ ഫോണിനുമുള്ളത്. 6.9 മില്ലിമീറ്റര്‍ കനമുള്ള സിസ്ലിയുടെ ഭാരം 129 ഗ്രാം ആണ്.

ആന്‍േഡ്രായ്ഡ് 4.4.4 കിറ്റ്കാറ്റിലാകും 'ഐഫോണ്‍ അപര'ന്റെ പ്രവര്‍ത്തനം. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍, 1 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന്റെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

എല്‍ഇഡി ഫ് ളാഷുള്ള 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയാണ് സിസ്ലിക്കുള്ളത്. സെല്‍ഫി പ്രിയരെ പിണക്കാതെ 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ലെനോവോ തങ്ങളുടെ പുതിയ ഫോണിന് നല്‍കിയിട്ടുണ്ട്. 2300 എംഎച്ച് ബാറ്ററിയാണ് സിസ്ലിയ്ക്ക് ജീവനേകുക.

ഗാഡ്ജറ്റില്‍ എല്‍ടിഇ, എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റി സവിശേഷതകളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗോള്‍ഡ്, ഗ്രേ, പിങ്ക്, സില്‍വര്‍ നിറങ്ങളില്‍ സിസ്ലി ലഭ്യമാകും. ചൈനയില്‍ ലോഞ്ചു ചെയ്തിരിക്കുന്ന ഫോണിന് 1,900 യുവാന്‍ (20,000 രൂപ) ആണ് വില.

അതേസമയം, ലെനോവൊയുടെ വൈബ് എക്‌സ്2 ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 5 ഇഞ്ച് ഡിസ്‌പ്ലേ, ഒക്റ്റാകോര്‍ മീഡിയാടെക് പ്രൊസസ്സര്‍, 2 ജിബി റാം, 32 ജിബി ഇന്റെണല്‍ മെമ്മറി, 13 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ, 2300 എംഎഎച്ച് ബാറ്ററി തുടങ്ങിയവയവയാണ് സവിശേഷതകള്‍

ആദ്യത്തെ മൈക്രോസോഫ്റ്റ് ലൂമിയ എത്തി

Yureekkaa Journal




നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയശേഷമുള്ള ആദ്യ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. മൈക്രോസോഫ്റ്റ് ലൂമിയ 535 എന്ന കുറഞ്ഞവിലയുള്ള ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

കാഴ്ചയില്‍ ലൂമിയ 530-ന് സമാനമായ ഡിസൈനാണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റേത്. 960ഃ540 പിക്‌സലിലുള്ള അഞ്ചിഞ്ച് ക്യുഎച്ച്ഡി ഐപിഎസ് എല്‍ഇഡി ഡിസ്‌പ്ലേയുമായാണ് ലൂമിയ 535 എത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ്സ് 3 യുടെ സംരക്ഷണവും നല്‍കിയിട്ടുണ്ട്.

5ഃ5ഃ5 സ്മാര്‍ട്ട്‌ഫോണ്‍ പാക്കേജുമായാണ് ലൂമിയ 535 എത്തുന്നത്. (5 ഇഞ്ച് ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ). എല്‍ഇഡി ഫ്ലാഷും ഓട്ടോ ഫോക്കസും റിയര്‍ ക്യാമറയിലുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായുള്ള ഫ്രണ്ട് ക്യാമറക്ക് വൈഡ് ആംഗിള്‍ സവിശേഷതയുമുണ്ട്. 848ഃ480 പിക്‌സലിലുള്ള വീഡിയോയും മുന്‍ക്യാമറിയില്‍ പകര്‍ത്താനാകും.

1.2 ജിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്-കോര്‍ പ്രൊസസ്സറാണ് മൈക്രോസോഫ്റ്റ് പുതിയ ലൂമിയയ്ക്ക് നല്‍കിയിരിക്കുന്നത്. 1 ജിബി റാം പ്രൊസസ്സറിന് പിന്തുണയേകുന്നു. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന്റെ എക്‌സ്‌റ്റേണല്‍ മെമ്മറി 128 ജിബി വരെ ഉയര്‍ത്താം.

വിന്‍ഡോസ് ഫോണ്‍ 8.1 പതിപ്പിലാണ് ലൂമിയ 535 ന്റെ പ്രവര്‍ത്തനം. 3ജി, വൈഫൈ, ബ്ലൂടൂത്ത്, എ-ജിപിഎസ് തുടങ്ങിയവയാണ് കണക്ടിവിറ്റി സവിശേഷതകള്‍. 1905 എംഎച്ച് ബാറ്ററിയാണ് ഫോണിന് ജീവനേകുന്നത്.

110 യൂറോ (ഏകദേശം 8,400 രൂപ) ആണ് മൈക്രോസോഫ്റ്റ് ലൂമിയ 535 ന്റെ വില. 8.8 മില്ലിമീറ്റര്‍ കനമുള്ള ലൂമിയയുടെ ഭാരം 146 ഗ്രാമാണ്. സിയാന്‍, ബ്രൈറ്റ് ഗ്രീന്‍, ബ്രൈറ്റ് ഓറഞ്ച്, വൈറ്റ്, ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ ലൂമിയ ലഭ്യമാകും.

മൈക്രോസോഫ്റ്റ് നോക്കിയ സ്വന്തമാക്കിയ ശേഷവും നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ലൂമിയയില്‍ അതേ ബ്രാന്‍ഡ് നെയിം തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഫോണ്‍ വിഭാഗത്തിനൊപ്പം നോക്കിയ എന്ന ബ്രാന്‍ഡ് നെയിം പത്തു വര്‍ഷം ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് നേടിയിരുന്നു. ലൂമിയ ഫോണുകളില്‍ ഇനി നോക്കിയ ബ്രാന്‍ഡ് നെയിം ഉപയോഗിക്കില്ലെങ്കിലും ഫീച്ചര്‍ ഫോണുകളില്‍ നോക്കിയ എന്ന പേര് തുടരും.

ലോകത്തേറ്റവും വിലകുറഞ്ഞ വിന്‍ഡോസ് ഫോണുമായി മൈക്രോമാക്‌സ്

Yureekkaa Journal

 
വിന്‍ഡോസ് ഫോണ്‍ ഒഎസിലുള്ള മൈക്രോമാക്‌സിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ ഡല്‍ഹിയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം ഡയാന പെന്റി ഫോണുമായി - ചിത്രം: പി ടി ഐ


ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമാക്കിയതില്‍ മൈക്രോമാക്‌സിനുളള പങ്ക് വളരെ വലുതാണ്. സാംസങും എച്ച്.ടി.സിയും പോലുള്ള വമ്പന്‍ കളിക്കാര്‍ രാജ്യത്ത് ആന്‍ഡ്രോയ്ഡ് ഫോണുകളിറക്കിയ കാലത്താണ് തനി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് ഫോണ്‍ പരീക്ഷണാര്‍ഥം വിപണിയിലെത്തിച്ചത്. 2010 നവംബറിലായിരുന്നു അത്. ആന്‍ഡ്രോ എ60 എന്ന് പേരുള്ള ആ ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.1 എക്ലയര്‍ വെര്‍ഷനായിരുന്നു ഉണ്ടായിരുന്നത്. വില 8000 രൂപ. പന്ത്രണ്ടായിരം രൂപയില്‍ കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കിട്ടാനില്ലാത്ത അക്കാലത്തിറങ്ങിയ ആ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ പെട്ടെന്ന് ജനശ്രദ്ധ നേടി.

അവിടെ തുടങ്ങുകയായിരുന്നു മൈക്രോമാക്‌സും ആന്‍ഡ്രോയ്ഡും തമ്മിലുള്ള വിജയസഖ്യം. പിന്നീട് ആഴ്ചതോറും പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് മൈക്രോമാക്‌സ് ഏവരെയും ഞെട്ടിച്ചു. എണ്ണായിരം രൂപയില്‍ തുടങ്ങിയെങ്കിലും പിന്നീട് അയ്യായിരത്തിന്റെയും നാലായിരത്തിന്റെയുമെല്ലാം ഫോണുകള്‍ കമ്പനിയിറക്കി. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ കമ്പനി അവതരിപ്പിച്ച ബോള്‍ട്ട് എ27 എന്ന ഫോണിന് 3195 രൂപയായിരുന്നു വില. ആന്‍ഡ്രോയ്ഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ബോള്‍ട്ട് എ27 ആകും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍.

മൈക്രോമാക്‌സിന്റെ ഈ വിപ്ലവ നീക്കത്തിലൂടെയാണ് ഇടത്തരക്കാര്‍ക്ക് ആന്‍ഡ്രോയ്ഡിന്റെ സേവനങ്ങള്‍ പ്രാപ്യമായത്. ഇന്നിപ്പോള്‍ 15.6 കോടി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട് രാജ്യത്ത്. 2014 കഴിയുന്നതോടെ അത് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്രോമാക്‌സാകട്ടെ ലോകത്തെ പത്താമത് വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍വിപണിയില്‍ സാംസങിന് തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ മൈക്രോമാക്‌സ്.

ഇപ്പോഴിതാ മൈക്രോസോഫ്റ്റുമായി പുതിയ കൂട്ടുകെട്ടിലൂടെ മൈക്രോമാക്‌സ് വീണ്ടും പത്രത്തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുന്നു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണിപ്പോള്‍ മൈക്രോമാക്‌സ് വീണ്ടും ശ്രദ്ധനേടുന്നത്.

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് ഫോണുകള്‍ തിങ്കളാഴ്ചയാണ് വിപണിയിലെത്തിയത്. രണ്ടുമാസംമുമ്പ് കമ്പനിയെ തങ്ങളുടെ വിന്‍ഡോസ് ഫോണ്‍ പങ്കാളിയായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് വിന്‍ ഡബ്ല്യു092 ( Canvas Win W092 ), കാന്‍വാസ് വിന്‍ ഡബ്ല്യു121 ( Canvas Win W121 ) എന്നീ ഫോണുകളാണ് മൈക്രോമാക്‌സ് ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുന്നത്. ആദ്യത്തെ ഫോണിന് 6500 രൂപയും, രണ്ടാമത്തേതിന് 9,500 രൂപയുമാണ് വില.

രണ്ടുഫോണുകളും ഡ്യുവല്‍ സിം മോഡലുകളാണ്. ഡ്യുവല്‍ സിം സൗകര്യമുളള വിന്‍ഡോസ് ഫോണുകള്‍ വളരെ കുറവാണിപ്പോള്‍. നോക്കിയയുടെ ലൂമിയ 630 ല്‍ മാത്രമാണ് ഇതുവരെ ആ സൗകര്യമുണ്ടായിരുന്നത്.


480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഐ.പി.എസ്. ഡിസ്‌പ്ലേയുളള ഫോണാണ് കാന്‍വാസ് വിന്‍ ഡബ്ല്യു092. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഇതിലുണ്ട്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളും. 1500 എം.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്.

കാന്‍വാസ് വിന്‍ ഡബ്ല്യു121 ല്‍ 720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണുളളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയും ഇതിലുണ്ട്. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഇതിലുള്ളത്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളുമുണ്ട്. 2000 എം.എച്ച്. ബാറ്ററിയാണ് ഫോണില്‍. തുടര്‍ച്ചയായ എട്ടു മണിക്കൂര്‍ സംസാരസമയവും 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

മൈക്രോമാക്‌സുമായി കൈകോര്‍ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നാണ് പലരും കരുതുന്നത്. മൊബൈല്‍ ഒ.എസ്. രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിവരികയാണ്. അതിന്റെ ഭാഗമായി ഒമ്പതിഞ്ചില്‍ താഴെ സ്‌ക്രീന്‍ വലിപ്പമുള്ള ഡിവൈസുകള്‍ക്ക് വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ലൈസന്‍സ് സൗജന്യമാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനമെടുത്തിരുന്നു.

നിലവില്‍ നോക്കിയ ലൂമിയ ഫോണുകള്‍ മാത്രമാണ് വിന്‍ഡോസ് ഫോണ്‍ 8.1 വെര്‍ഷന്‍ ഒ.എസ്. ഉപയോഗിക്കുന്നത്. എന്നാല്‍ മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്ന തരത്തിലൊരു വില്പന ലൂമിയ ഫോണുകള്‍ക്കുണ്ടാകുന്നില്ല. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്. ജനപ്രിയമാക്കാന്‍ മൈക്രോമാക്‌സിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

ഡാറ്റകള്‍ സ്വയം തകര്‍ക്കാന്‍ ശേഷിയുള്ള സ്മാര്‍ട്‌ഫോണുമായി ബോയിംഗ്

Yureekkaa Journal
ഡാറ്റകള്‍ സ്വയം തകര്‍ക്കാന്‍ ശേഷിയുള്ള സ്മാര്‍ട്‌ഫോണുമായി ബോയിംഗ്മൊബൈല്‍ വേള്‍ഡ് കോണ്‍സ്രില്‍ അതീവസുരക്ഷയുള്ള ബ്ലാക്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. എന്‍.എസ്.എ ഉള്‍പ്പെടെ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല എന്നതായിരുന്നു ബ്ലാക്‌ഫോണിന്റെ പ്രത്യേകത. അതിനനുയോജ്യമായ രീതിയിലുള്ള സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറുമൊക്കെയാണ് ഫോണില്‍ ഉപയോഗിക്കുന്നത്.

ഇനി ഒ.എസുകളുടെ കാലം, 25 ഡോളര്‍ ഫോണ്‍, ഫയര്‍ഫോക്സ് സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റ് എന്നിവയുമായി മോസില്ല

Yureekkaa Journal


സാധാരണ ഫോണുകള്‍ ഉപയോഗിക്കുന്ന പാവങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടായാല്‍ എന്താ ഭൂമി ഇടിഞ്ഞുവീഴുമോ. ചോദ്യം മോസില്ലയുടേതാണ്. അവര്‍ ഈ പാവങ്ങളെ ലക്ഷ്യംവെച്ച് 25 ഡോളര്‍ (1500 രൂപ) വില വരുന്ന ഫോണ്‍ രംഗത്തിറക്കുകയും ചെയ്തു. ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നതായിരിക്കും പുതിയ ഫോണെന്ന് മോസില്ല ഫൗണ്ടേഷന്‍ പറയുന്നു.

മൈക്രോമാക്‌സ് ക്യാന്‍വാസ് പവര്‍ വിപണിയില്‍

Yureekkaa Journal

ഉയര്‍ന്ന ബാറ്ററി ലൈഫ് എന്ന അവകാശ വാദവുമായെത്തിയ മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് പവര്‍ വിപണിയിലെത്തി. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഫോണ്‍ വാങ്ങാവുന്നതാണ്. 9,900രൂപയാണ് വില.
micromaxഏഴു മുതല്‍ പത്ത് ദിവസമാണ് ഫോണ്‍ ഉപഭോക്താവിലെത്തിക്കാന്‍ കമ്പനി ആവശ്യപ്പെടുന്നത്. 4000 മില്ലിലാംപ് അവേര്‍സ് ബാറ്ററിയാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന പ്രത്യേകത. 5.5 മണിക്കൂര്‍ സംസാരിക്കാനും 450 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും മൈക്രോമാക്‌സ് അവകാശപ്പെടുന്നുണ്ട്. 2013 ജൂണില്‍ ഇതേ ബാറ്ററി ലൈഫില്‍ ലെനോവോ പി 780 എന്ന സ്മാര്‍ട്‌ഫോണ്‍ ഇറക്കിയിരുന്നു.

മൈക്രോ സിമ്മില്ലെങ്കിലും പണിയുണ്ട്- കയ്യിലുള്ള സിം മുറിച്ചെടുത്താല്‍ മതി!

Yureekkaa Journal

മൈക്രോ സിമ്മില്ലെങ്കിലും പണിയുണ്ട്- കയ്യിലുള്ള സിം മുറിച്ചെടുത്താല്‍ മതി!

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതത്രേയുള്ളൂ - കയ്യിലുള്ള സാധാരണ സിം മുറിച്ചാല്‍ മൈക്രോ സിം ആയി.

പുതിയ തലമുറയിലെ സിം ആണ് മൈക്രോ സിം. അടുത്ത കാലത്തിറങ്ങുന്ന ഡ്യുവല്‍ സിം ഫോണുകളിലെല്ലാം ഒന്ന് മൈക്രോ സിം ആയിരിക്കും. ആപ്പിള്‍ ഐ ഫോണ്‍ 4ലാണ് ആദ്യമായി മൈക്രോ സിം ഉപയോഗിച്ചത്. പിന്നീടിങ്ങോട്ട് സാംസങ്ങ് ഉള്‍പ്പെടെ പല കമ്പനികളും ഇത് പിന്‍ തുടര്‍ന്നു. പക്ഷേ പല മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക മൈക്രോ സി്ം ഇല്ല. ഇക്കാരണംകൊണ്ട് ഡ്യുവല്‍ സിം ഫോണില്‍ ഒരു സാധാരണ സിം മാത്രം ഉപയോഗിക്കുന്നവര്‍ എത്രയോ പേരുണ്ട്.

'അസെന്റ് മേറ്റ് 2 4ജി'യുമായി ഹ്വാവേ

Yureekkaa Journal
കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഓഹരി പങ്കാൡമുള്ള ചൈനയിലെ ടെലികോം കമ്പനിയാണ് ഹ്വാവേ. 'ഓ ചൈനയല്ലേ' എന്ന് നമ്മള്‍ മലയാളികള്‍ പുച്ഛിക്കുമെങ്കിലും ഹ്വാവേയുടെ ഉത്പന്നങ്ങള്‍ ലോകോത്തര ഗുണനിലവാരം പുലര്‍ത്തുന്നവയാണ്. വന്‍ മൊബൈല്‍ കമ്പനികള്‍ക്കാവശ്യമായ ടെലികോം കാരിയര്‍ നെറ്റ്‌വര്‍ക്ക് മുതല്‍ ലാപ്‌ടോപ്പില്‍ ഉപയോഗിക്കുന്ന ത്രീജി ഡോംഗിള്‍ വരെ നിര്‍മിക്കുന്ന ഹ്വാവേ ( Huawei ) ആണ് ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കള്‍. 2012ല്‍ എറിക്‌സണെ മറികടന്നാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. 2010 മുതല്‍ ഹ്വാവേ സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്കും കടന്നു.

ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 8,999 രൂപ!

Yureekkaa Journal
 ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഐബാള്‍ പുതിയൊരു വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു. സ്ലൈഡ് 3 ജി 7271 HD7 എന്നു പേരിട്ടിരിക്കുന്ന 7 ഇഞ്ച് ടാബ്ലറ്റിന് 8,999 രൂപയാണ് ഔദ്യോഗികമായി വിലയിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെയില്‍ 8,290 രൂപയ്ക്ക് ടാബ്ലറ്റ് ലഭ്യമാകും. ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 8,999 രൂപ  ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 ടാബ്ലറ്റിന്റെ പ്രത്യേകതകള്‍ 1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് 

സാംസംഗ് ഗ്യാലക്‌സി എസ് 5 ഫെബ്രുവരിയില്‍ അവതരിപ്പിക്കും

Yureekkaa Journal


samsung-galaxy-s5-metal-body-635സാംസംഗിന്റെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയായ ഗ്യാലക്‌സിയിലെ പുതിയ താരം ഗ്യാലക്‌സി എസ് 5 ഫെബ്രുവരിയില്‍ അവതരിപ്പിക്കും. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. ഇക്കാര്യം സാംസംഗ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രത്യേക തരം മെറ്റീരിയല്‍ ഉപയോഗിച്ചാണ് എസ് 5 നിര്‍മിക്കുന്നതെന്ന് സാംസംഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

എന്‍.എഫ്.സി വഴി വൈദ്യുതി അയക്കാം

Yureekkaa Journal


പല ഉപയോഗങ്ങളുണ്ടെങ്കിലും എന്‍.എഫ്.സിയുടെഅതിശയകരമായ ശേഷിയാണ് വൈദ്യുതി ചാര്‍ജ് കൈമാറ്റം.വൈദ്യുതി ചാര്‍ജ് അധികം വേണ്ടാത്ത ഇ-ഇങ്ക് (ഇലക്ട്രോണിക് ഇങ്ക്) ഡിസ്പ്ളേയാണ് മറ്റൊരു മൊബൈലിന്‍െറ ചാര്‍ജ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുക. ഇന്‍റല്‍ ലാബ്, വാഷിങ്ടണ്‍ സര്‍വകലാശാല, മസാചൂസറ്റ്സ് ആംഹെഴ്സ്റ്റ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരും വിദ്യാര്‍ഥികളുമാണ് പുതിയ
കണ്ടുപിടിത്തത്തിന് പിന്നില്‍.
എന്‍.എഫ്.സി ഉപയോഗിക്കുന്ന ഇ-ഇങ്ക് ഡിസ്പ്ളേ ടാഗ്, കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നഇ-ഇങ്ക് പാനല്‍ എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

back to top