ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 8,999 രൂപ!

Yureekkaa Journal
 ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഐബാള്‍ പുതിയൊരു വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു. സ്ലൈഡ് 3 ജി 7271 HD7 എന്നു പേരിട്ടിരിക്കുന്ന 7 ഇഞ്ച് ടാബ്ലറ്റിന് 8,999 രൂപയാണ് ഔദ്യോഗികമായി വിലയിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെയില്‍ 8,290 രൂപയ്ക്ക് ടാബ്ലറ്റ് ലഭ്യമാകും. ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 8,999 രൂപ  ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 ടാബ്ലറ്റിന്റെ പ്രത്യേകതകള്‍ 1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് 
കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 2 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റ് 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. വോയിസ് കോളിംഗ് സംവിധാനമുള്ള ടാബ്ലറ്റ് ഡ്യുവല്‍ സിം ആണ്. 4 ജി.ബി. ഇന്റേണല്‍ മെമ്മറിയില്‍ 2 ജി.ബി. മാത്രമെ ഉപയോഗിക്കാന്‍ കഴിയു. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാം. ബാറ്ററി പവര്‍ 3000 mAh ആണ്.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top