Showing posts with label Tech News. Show all posts
Showing posts with label Tech News. Show all posts

'ഈമെയി'ന് 32 വയസ്സ്; പ്രോഗ്രാം തയ്യാറാക്കിയത് ഇന്ത്യക്കാരന്‍

Yureekkaa Journal


ഈമെയില്‍ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിഗത ആവശ്യങ്ങള്‍ തുടങ്ങി കോര്‍പ്പറേറ്റുകളും രാഷ്ട്രങ്ങളുംവരെ തങ്ങളുടെ മുഖ്യആശയവിനിമയോപാധിയായി ഈമെയില്‍ ഉപയോഗിക്കുന്നു.

എന്നാല്‍, ഇന്റര്‍നെറ്റിലൂടെ അയയ്ക്കപ്പെടുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപാധിക്ക് 'ഈമെയില്‍' ( EMAIL ) എന്ന് പേരിട്ടതും, ആ സംവിധാനവുമായി ബന്ധപ്പെട്ട 'ഈമെയില്‍ പ്രോഗ്രാം' എഴുതിയുണ്ടാക്കിയതും 14 കാരനായ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം! അതെ, വി.എ. ശിവ അയ്യാദുരൈ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് 'ഈമെയില്‍' സൃഷ്ടിച്ചത്.

അയ്യാദുരൈ തയ്യാറാക്കിയ ആ പ്രോഗ്രാമിന് അമേരിക്കയില്‍ പകര്‍പ്പവകാശം ലഭിച്ചിട്ട് 32 വര്‍ഷം തികഞ്ഞിരിക്കുന്നു.

വിവാദങ്ങളും അവ്യക്തകളും നിറഞ്ഞ ഈമെയിലിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാമവും പ്രത്യക്ഷപ്പെടുന്നു എന്നത് കൗതുകകരമാണ്.
1960 കളില്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങിന്റെ തുടക്കം മുതല്‍ പരിണമിച്ചുവന്ന സംവിധാനമാണ് ഈമെയില്‍. ആ ഇലക്ട്രോണിക് ആശയവിനിമയ ഉപാധിക്ക് പിന്നില്‍ ഒട്ടേറെ സാങ്കേതിക വിദഗ്ധരുടെ സംഭാവനകളുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, യുഎസിലെ അര്‍പാനെറ്റ് ( ARPANET - ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി) കരാറുകാരായ 'ബോള്‍ട്ട് ബെരാനെക് ആന്‍ഡ് ന്യൂമാനി'ല്‍ പ്രവര്‍ത്തിച്ചിരുന്ന റേ ടോംലിന്‍സണ്‍ ( Ray Tomlinson ) ആണ്. അദ്ദേഹമാണ് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന ഈമെയില്‍ സങ്കേതത്തിന്റെ പ്രോട്ടോക്കോള്‍ ആവിഷ്‌ക്കരിച്ചതും, @ എന്ന ചിഹ്നത്തിന്റെ അകമ്പടിയോടെ ഒരു കമ്പ്യൂട്ടറില്‍നിന്ന് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ വഴിയൊരുക്കിയതും. 1971-1972 കാലത്തായിരുന്നു അത്.

അതിനാല്‍ ഈമെയിലിന്റെ ഉപജ്ഞേതാവ് എന്ന സ്ഥാനം ടെക് ചരിത്രത്തില്‍ ടോംലിന്‍സന് ലഭിക്കുന്നു.

എന്നാല്‍, ഇന്‍ബോക്‌സ്, ഔട്ട്‌ബോക്‌സ്, ഫോള്‍ഡറുകള്‍, മെമ്മോ, അറ്റാച്ച്‌മെന്റ്, അഡ്രസ്ബുക്ക് തുടങ്ങി, ഇന്ന് എല്ലാ മെയില്‍ സംവിധാനങ്ങളിലും കാണുന്ന സാധാരണയായ കാര്യങ്ങളെല്ലാം അടങ്ങിയ ഇന്റര്‍ഓഫീസ് മെയില്‍ സിസ്റ്റത്തിനാണ് 1978 ല്‍ അയ്യാദുരൈ രൂപംനല്‍കിയത്.

ഇതിനുള്ള യുഎസ് കോപ്പിറൈറ്റ് അയ്യാദുരൈക്ക് ലഭിച്ചത് 1982 ഓഗസ്റ്റ് 30 നാണ്. അയ്യാദുരൈക്ക് ലഭിച്ച ''ഈമെയില്‍'' പകര്‍പ്പവകാശം ഇപ്പോഴും സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

1982 ല്‍ അയ്യാദുരൈയ്ക്ക് അമേരിക്കയില്‍ ലഭിച്ച കോപ്പിറൈറ്റ് നോട്ടീസ്‌


മുംബൈയില്‍ ഒരു തമിഴ് കുടുംബത്തിലായിരുന്നു അയ്യാദുരൈയുടെ ജനനം. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. പതിനാലാം വയസ്സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെകുറിച്ചുള്ള ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്‌പെഷ്യല്‍ സമ്മര്‍ പ്രോഗ്രാമില്‍ അയ്യാദുരൈ പങ്കെടുത്തു.

പിന്നീട് ഹൈസ്‌ക്കൂള്‍ പഠനത്തിനായി ന്യൂജേഴ്‌സിയിലെ ലിവിങ്ടണ്‍ ഹൈസ്‌ക്കൂളില്‍ ചേര്‍ന്ന അയ്യാദുരൈ, അക്കാലത്തുതന്നെ അവിടത്തെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്‍ഡിസ്ട്രിയില്‍ (UNDMJ) റിസേര്‍ച്ച് ഫെല്ലോയും ആയി.

അയ്യാദുരൈയുടെ കഴിവും അധ്വാനവും തിരിച്ചറിഞ്ഞ UMDMJ യിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ലൈബ്രറി ഡയറക്ടറായ ലെസ്ലി മൈക്കേല്‍സണ്‍ അവന് ഒരു അസ്സൈന്‍മെന്റ് നല്‍കി. പേപ്പര്‍ വഴി നടന്നിരുന്നു യൂണിവേഴ്‌സിറ്റിയ്ക്കകത്തെ കത്തിടപാടുകള്‍ക്ക് പകരമായി ഒരു ഇന്റര്‍ഓഫീസ് മെയില്‍ സിസ്റ്റം സൃഷ്ടിക്കാനായിരുന്നു അത്.

അതിനായുള്ള ശ്രമമാണ് 'ഈമെയില്‍ പ്രോഗ്രാം' സൃഷ്ടിക്കുന്നതിലേക്ക് അയ്യാദുരൈയെ എത്തിച്ചത്. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ഗവേഷകനാണ് അയ്യാദുരൈ ഇപ്പോള്‍

വയര്‍ലെസ്സ് ചാര്‍ജിങില്‍ പുതിയ കാല്‍വെയ്‌പ്‌

Yureekkaa Journal

വയര്‍ലെസ്സ് ചാര്‍ജിങ് രംഗത്ത് പുതിയ കാല്‍വെയ്പ്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ വയര്‍ലെസ്സ് ചാര്‍ജിങ് കഴിഞ്ഞ ദിവസം ഗവേഷകര്‍ അവതരിപ്പിച്ചു.

വയര്‍ലെസ്സ് ചാര്‍ജിംഗിനായുള്ള ദൂരം 30 മില്ലിമീറ്ററില്‍ നിന്നും 45 മില്ലിമീറ്ററിലേക്കാണ് പുതിയ മുന്നേറ്റത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യത്തിലെ അഞ്ച് അംഗങ്ങള്‍ തങ്ങളുടെ ഫോണുകള്‍ ഇത്തരത്തില്‍ ചാര്‍ജു ചെയ്ത് പരീക്ഷണം വിജയകരമാണെന്ന് തെളിയിച്ചിട്ടുണ്ട്.

ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിങ്ങളില്‍ നിന്നുള്ള പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയാണ് വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യം. വയര്‍ലെസ്സ് ചാര്‍ജിങ് മേഖലയിലെ വികസനമാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.

സാംസങ്, നോക്കിയ, മോട്ടോറോള, എച്ച്ടിസി, എല്‍ജി, വാവേ, അസൂസ്, സോണി തുടങ്ങിയ പ്രമുഖരെല്ലാം ഈ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാണ്. കണ്‍സോര്‍ഷ്യത്തിന്റെ ഇന്റര്‍ഫേസ് സ്റ്റാന്‍ഡേര്‍ഡ് ആയ 'ചീ'യുടെ (Qi) പുതിയ പതിപ്പിലാണ് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

വൈദ്യുതി പുറപ്പെടുവിക്കുന്ന പാഡും മൊബൈലിലേയോ മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളിലേയോ റിസീവറും തമ്മില്‍ ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങളിലൂടെയുള്ള സംവേദനം വഴിയാണ് ഉപകരണങ്ങള്‍ ചാര്‍ജുചെയ്യുന്നത്.

ചീയുടെ വി.1.1 പതിപ്പില്‍ ചാര്‍ജു ചെയ്യേണ്ട ഉപകരണവും പാഡും തമ്മിലുള്ള ദൂരം 30 മില്ലിമീറ്റര്‍ വരെ ആകാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വി.1.2 പതിപ്പില്‍ ഇത് 45 മില്ലിമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

1.1 വേര്‍ഷനില്‍നിന്ന് വ്യത്യസ്തമായി ഒരേസമയം ഒന്നിലേറെ ഉപകരണങ്ങള്‍ ചാര്‍ജു ചെയ്യാമെന്ന പ്രത്യേകതയും പുതിയ പതിപ്പിനുണ്ട്. 2000 വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വരെ ചീയുടെ പുതിയ വേര്‍ഷനില്‍ ചാര്‍ജു ചെയ്യാനാകുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ കമ്പനികളും ഉപയോക്താക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പെട്ടെന്ന് ചാര്‍ജ് നഷ്ടപ്പെടുന്നു എന്നത്. മിക്കവാറും ഫോണുകളുടെ ബാറ്ററികളും ഊരിയെടുക്കാനാകാത്തവ ആയതിനാല്‍ രണ്ടാം ബാറ്ററി ഉപയോഗിക്കാനുമാകില്ല.

എന്നാല്‍ ഒരേസമയം കൂടുതല്‍ പേര്‍ക്ക് ചാര്‍ജു ചെയ്യാനാകുന്ന വയര്‍ലെസ്സ് ചാര്‍ജര്‍ വ്യാപകമായാല്‍ പൊതു ഇടങ്ങളില്‍ നിന്നും മറ്റും ചാര്‍ജിംഗ് എളുപ്പമാകും. വയര്‍ലെസ്സ് ചാര്‍ജിംഗ് കൂടുതല്‍ ദൂരത്തിലേക്ക് എത്തിക്കാനായാല്‍ യാത്രയിലും വീടിനുള്ളിലുമെല്ലാം ചാര്‍ജിംഗ് എളുപ്പമാകുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.

ശബ്ദത്തിന്റെ യൂട്യൂബ്

Yureekkaa Journal


നിങ്ങള്‍ ഒരു പാട്ടുകാരനാണെന്നിരിക്കുക. സ്വന്തം പാട്ടുകളെ ഇന്റര്‍നെറ്റില്‍ ഇട്ട് ബ്ലോഗിലും മറ്റും ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടായെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? സ്വന്തം വെബ്സൈറ്റില്‍ പാട്ട് അപ്ലോഡ് ചെയ്യുകയാണെങ്കില്‍ സ്ഥലപരിമിതി, ഫോര്‍മാറ്റ്, വേഗം, പ്ലേ ചെയ്യേണ്ട പ്ലഗിന്റെ വിശ്വാസ്യത അങ്ങനെ നിരവധി പ്രശ്നങ്ങള്‍.

മികച്ച പനോരമിക് ദൃശ്യങ്ങള്‍ക്ക് '360 ക്യാം'

Yureekkaa Journal

360 ഡിഗ്രി ദൃശ്യങ്ങളെയാണ് പനോരമിക് ദൃശ്യങ്ങളെന്ന് വിളിക്കുന്നത്. പല ആംഗിളിലുള്ള ചിത്രങ്ങള്‍ സോഫ്റ്റ്‌വേറുപയോഗിച്ച് തുന്നിച്ചേര്‍ത്താണ് സാധാരണഗതിയില്‍ പനോരമിക് ഇമേജുകള്‍ സൃഷ്ടിക്കുന്നത്. ഭൂമിയും ആകാശവുമെല്ലാം ഒരൊറ്റ ഫ്രെയിമിലാക്കാവുന്ന 360 ഡിഗ്രി പനോരമിക് ക്യാമറകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ലക്ഷങ്ങള്‍ വിലവരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരുന്നു.

ക്യു.ആര്‍.കോഡ് എന്ന അത്ഭുതചതുരം

Yureekkaa Journal


കുറപ്പും വെളുപ്പും കലര്‍ന്ന, തപാല്‍ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം. ക്യു.ആര്‍. കോഡിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിവരിക്കാം. എന്നാല്‍ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആര്‍. കോഡ് നമ്മുടെ ജീവിതങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍. ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന്‍ പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലും ചുമരുകളിലും പരസ്യങ്ങളിലും ഇനി നമുക്കിവനെ പ്രതീക്ഷിക്കാം. പ്രശസ്തനാകാന്‍ പോകുന്ന ക്യു.ആര്‍. കോഡിന്റെ വിശേഷങ്ങളാണ് ഇവിടെ.

ബ്രൗസറുകള്‍ക്ക് വെല്ലുവിളിയായി ഫെയ്‌സ്ബുക്കിന്റെ ആപ്പ് ലിങ്ക്‌സ്

Yureekkaa Journal



മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബ്രൗസറുടെ പ്രധാന്യം കുറയ്ക്കാനും ആപ്പുകളെ കൂടുതല്‍ ഉപയോഗിക്കാനും വഴി തെളിക്കുന്ന വിപ്ലവകരമായ ഒരു വിദ്യയുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഒരുപക്ഷേ, മൊബൈല്‍ ബ്രൗസറുകളുടെ മരണമണി പോലുമായേക്കാവുന്ന ആ സര്‍വീസിന് ഇട്ടിരിക്കുന്ന പേര് 'ആപ്പ് ലിങ്ക്‌സ്' ( App Links ) എന്നാണ്.

ഫെയ്‌സ്ബുക്കില്‍ 10 കോടി വ്യാജന്‍മാര്‍ ; കൂടുതലും ഇന്ത്യയില്‍

Yureekkaa Journal

പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കില്‍ ലോകമെങ്ങുമുള്ള 10 കോടി വ്യാജഅംഗങ്ങളില്‍ അധികവും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ . തങ്ങളുടെ അംഗങ്ങളില്‍ എത്രപേര്‍ വ്യാജന്‍മാരാകാമെന്ന കണക്ക് ഫെയ്‌സ്ബുക്ക് തന്നെയാണ് പുറത്തുവിട്ടത്.

പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും വീണ്ടും കൊമ്പുകോര്‍ക്കുന്നു

Yureekkaa Journal

സാംസങില്‍നിന്ന് 200 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിന്റെ ഹര്‍ജി. ആപ്പിള്‍ ജയിച്ചാല്‍ തിരിച്ചടി ഗൂഗിളിനാകും


സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാരോപിച്ച് ആപ്പിളും സാംസങും അമേരിക്കന്‍ കോടതിയില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഡാറ്റകള്‍ സ്വയം തകര്‍ക്കാന്‍ ശേഷിയുള്ള സ്മാര്‍ട്‌ഫോണുമായി ബോയിംഗ്

Yureekkaa Journal
ഡാറ്റകള്‍ സ്വയം തകര്‍ക്കാന്‍ ശേഷിയുള്ള സ്മാര്‍ട്‌ഫോണുമായി ബോയിംഗ്മൊബൈല്‍ വേള്‍ഡ് കോണ്‍സ്രില്‍ അതീവസുരക്ഷയുള്ള ബ്ലാക്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. എന്‍.എസ്.എ ഉള്‍പ്പെടെ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല എന്നതായിരുന്നു ബ്ലാക്‌ഫോണിന്റെ പ്രത്യേകത. അതിനനുയോജ്യമായ രീതിയിലുള്ള സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറുമൊക്കെയാണ് ഫോണില്‍ ഉപയോഗിക്കുന്നത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 വില കുറച്ചേക്കും

Yureekkaa Journal

windows-8.1മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംങ് സിസ്റ്റമയാ വിന്‍ഡോസ് 8.1ന്റെ വില കുറയ്ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു. 70ശതമാനം വരെ വില കുറയ്ക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
നിലവില്‍ വിന്‍ഡോസ് 8.1 ന് 50ഡോളറാണ് നല്‍കേണ്ടത്.

താജ്മഹൽ സന്ദര്‍ശിക്കുന്ന അനുഭവം നല്‍കുന്ന 360 ഡിഗ്രി പനോരമ ദൃശ്യം

Yureekkaa Journal

tajmahal താജ്മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ്. വശങ്ങളിൽ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട്. മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകൾ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ്.  ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകൾ സ്ഥിതി ചെയ്യുന്നു.

കാറില്‍ യാത്രക്കൊരുങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഇതാ ഒരു ലഘു യന്ത്രം

Yureekkaa Journal

bringrr1തിരക്ക് പിടിച്ചു വീട്ടില്‍ നിന്നും യാത്രക്ക് പുറത്തേക്കിറങ്ങുമ്പോള്‍ നാം പലതും മറക്കാറുണ്ട്. പാതി വഴിയെത്തുന്ന സമയത്തായിരിക്കാം എടുക്കാതെ മറന്ന ഫോണോ പഴ്‌സൊ ഒക്കെ നമ്മള്‍ ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ കാറുപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങളെ ഇവയെല്ലാം ഒര്‍മപ്പെടുത്താന്‍ കാറിനുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ലഘു യന്ത്രം വരുന്നു. ബ്രിങ്ങര്‍ എന്നാണു ഈ യന്ത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ കുഞ്ഞന്‍ ഓര്‍മപ്പെടുത്തല്‍ യന്ത്രം സിഗരറ്റ് ലൈറ്ററിന്റെ സോക്കറ്റിലാണ് പിടിപ്പിക്കുന്നത്.

വാട്ട്‌സ് ആപ്പിനും ടെലഗ്രാമിനും പിന്നാലെ മൊബൈല്‍ മെസ്സേജിംഗ് ലോകം കീഴടക്കാന്‍ ടോക്‌റേ

Yureekkaa Journal

talkrayവളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ പ്രമുഖ മൊബൈല്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായി മാറിയ വാട്ട്‌സ് ആപ്പിനു വെല്ലുവിളിയായുമായി ടെലഗ്രാം എന്ന പുതിയ ആപ്പ് രംഗത്തെത്തിയത് കഴിഞ്ഞയാഴ്ച്ചകളില്‍ ടെക്‌ലോകം ആകാംക്ഷയോടെ ശ്രവിച്ച വാര്‍ത്തകളിലൊന്നായിരുന്നു. (ആ വാര്‍ത്ത ഇവിടെ). വാട്ട്‌സ് ആപ്പിനു ബദലായെത്തിയ മൊബൈല്‍ ചാറ്റ് ആപ്ലിക്കേഷനായ ടെലഗ്രാമിനും വെല്ലുവിളിയുയര്‍ത്തിയാണ് മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷനായ ടോക്‌റേയുടെ വരവ്. വാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര മൊബൈല്‍ അധിഷ്ഠിത സേവന ദാതാക്കളെക്കാള്‍ മികച്ച സേവനം ടോക്‌റേയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അണിയറക്കാരുടെ അവകാശവാദം.

'വാട്ട്‌സ്ആപ്പി'ന് ബദലാകാന്‍ സുരക്ഷയും വേഗവും ആയുധമാക്കി 'ടെലഗ്രാം'

Yureekkaa Journal


'വാട്ട്‌സ്ആപ്പ്' നിങ്ങള്‍ക്ക് മടുത്തോ, അതിന് വേഗം പോരെന്ന പരാതിയുണ്ടോ. അല്ലെങ്കില്‍ ആ സോഷ്യല്‍ മെസേജിങ് ആപ്പ് സുരക്ഷിതമല്ലെന്ന വിചാരമുണ്ടോ.....എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് 'ടെലഗ്രാം'. വേഗവും സുരക്ഷയും കൈമുതലാക്കി, 'വാട്ട്‌സ്ആപ്പി'ന് വെല്ലുവിളിയാകാന്‍ കുതിക്കുകയാണ് മൊബൈല്‍ സന്ദേശ ആപ്ലിക്കേഷനായ 'ടെലഗ്രാം' ( Telegram ).

ലോകത്തിലെ ഏറ്റവും നീളം കൂടിയ സൗജന്യ വൈ-ഫൈ സോണ്‍ ബീഹാറില്‍

Yureekkaa Journal
 ലോകത്തിലെ ഏറ്റവും നീളം കൂടിയ സൗജന്യ വൈ-ഫൈ സോണ്‍ ബീഹാറില്‍ നിലവില്‍ വന്നു. പാറ്റ്‌ന അശോക് രാജ്പത് റോഡിലെ എന്‍.ഐ.ടി പാറ്റ്‌ന മുതല്‍ ദാനപൂര്‍ വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് സൗജന്യ വൈ-ഫൈ സോണായത്. ഈ പരിധിയില്‍ എവിടെയും ഇനിമുതല്‍ സൗജന്യമായി വൈ-ഫൈ ലഭിക്കും. പൊതുവെ വികസനത്തില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ ബീഹാര്‍ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

തലയിലേറ്റാം ഈ ത്രിഡി ഹോം തിയേറ്റര്‍ !

Yureekkaa Journal

എച്ച്.എം.എസ് ടി3ക്യു എന്ന പേരില്‍ സോണി ഒരു മോഡല്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ത്രിഡി ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഹെഡ്‌സെറ്റുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്തുവന്നിരിക്കുകയാണ്. അവ്ഗാന്റ് ( Avegant ) എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള ഗ്ലിഫ് എന്ന ഗാഡ്ജറ്റ് ശരിക്കുമൊരു മൊബൈല്‍ ഹോം തീയേറ്റര്‍ തന്നെ.

വാല്‍നക്ഷത്രത്തെ പിന്തുടരാന്‍ റോസറ്റ ഉണര്‍ന്നു

Yureekkaa Journal

 Rosetta Fullകുതിച്ചുപായുന്ന വാല്‍നക്ഷത്രത്തെ പിന്തുടരാന്‍ റോസറ്റ ബഹിരാകാശ വാഹനം പ്രവര്‍ത്തന സജ്ജം. ബഹിരാകാശ ഗവേഷണത്തിനായി 2004 മാര്‍ച്ചില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അയച്ചതാണു റോസറ്റ. യാത്രയ്ക്കിടെ ചൊവ്വയെയും രണ്ടു ഛിന്നഗ്രഹങ്ങളെയും നിരീക്ഷിച്ച റോസറ്റ 2011 മുതല്‍ ബഹിരാകാശത്തിന്റെ ഒരു കോണില്‍, സൂര്യനില്‍നിന്ന് 80 കോടി കിലോമീറ്റര്‍ അകലെ നിദ്രയിലായിരുന്നു. ’67പി/ചുറിയുമോ ഗരസിമങ്കോ എന്ന വാല്‍നക്ഷത്രം അടുത്തെത്താന്‍വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അത്. ഇപ്പോള്‍ വാല്‍നക്ഷത്രം 90 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തി. ഇനി റോസറ്റ അതിനെ പിന്തുടരും.

നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ടെസ്റ്റിങ്ങ് ഇന്ത്യയിലും നടക്കുന്നു

Yureekkaa Journal
കഴിഞ്ഞ കുറച്ച് മാസങ്ങളായി നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട്. നോക്കിയയെ ഏറ്റെടുത്ത മൈക്രോസോഫ്റ്റ് ഈ ഫോണിനെ വെളിച്ചം കാണിക്കുമോ എന്നത് ഒരു വലിയ ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. അതെന്തായാലും ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ടെസ്റ്റിങ്ങ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.
Nokia Normandy - Android Phone
ഇന്ത്യയില്‍ ഈ ഫോണിന്റെ ടെസ്റ്റിങ്ങ് നടക്കുന്നു എന്നുള്ളതിന്റെ തെളിവ് ലഭിച്ചത് zauba എന്ന വെബ്സൈറ്റില്‍ നിന്നാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി/എക്സ്പോര്‍ട്ട് ചെയ്യുന്ന സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ് ആണ് zauba. ഏതു രാജ്യത്തില്‍ നിന്നാണ്, എന്ത് അവശ്യത്തിനാണ് സാധനങ്ങള്‍ ഇമ്പോര്‍ട്ട്/എക്സ്പോര്‍ട്ട് തുടങ്ങിയ വിവരങ്ങളും ഈ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍

Yureekkaa Journal

The Little Computer Full  ലോകത്തിലെ ഏറ്റവും ചെറുതെന്ന് അവകാശപ്പെടാവുന്ന കമ്പ്യൂട്ടറുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു മനുഷ്യന്റെ കണ്ണിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാവുന്ന വലിപ്പം മാത്രമാണ് ഇതിനുള്ളത്. ചതുരാകൃതിയിലുള്ളതാണ് ഒരു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ . ഇതു കണ്ണില്‍ ഫിറ്റു ചെയ്ത് ഗ്ലൂക്കോമക്ക് ചികിത്സിക്കാനാവുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

സാംസങ്ങ് ഗാലക്സി ഗിയര്‍ 2 സ്മാര്‍ട്ട്‌വാച്ചില്‍ ആന്‍ഡ്രോയ്ഡിനു പകരം ടിസന്‍ ഒഎസ്?

Yureekkaa Journal

Samsung Galaxy Gear 2 with Tizen OS
സാംസങ്ങ് അവരുടെ സ്മാര്‍ട്ട്‌വാച്ചിന്റെ പുതിയ പതിപ്പ് ഗാലക്സി ഗിയര്‍ 2ല്‍ ആന്‍ഡ്രോയ്ഡ് ഒഎസിന് പകരം അവരുടെ സ്വന്തം ടിസന്‍ ഒസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍വെച്ച് ഗാലക്സി ഗിയര്‍ 2 അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്‌.

back to top