ഇതേസമയം, കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി റോസറ്റയെക്കുറിച്ചു ഭൂമിയില്‍ ഒരു വിവരവുമില്ലായിരുന്നു. ഭാവനാതീതമായ കാലാവസ്ഥയില്‍, സങ്കല്‍പാതീതമായ അകലത്തില്‍ ഏറെനാള്‍ പ്രവര്‍ത്തനമില്ലാതെ കിടന്ന ബഹിരാകാശ വാഹനം ജനുവരി 20നു വീണ്ടും പ്രവര്‍ത്തനസജ്ജമാകുംവിധമാണു പ്രോഗ്രാം ചെയ്തിരുന്നത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.48 റോസറ്റയുടെ സന്ദേശമെത്തി.
റോസറ്റയില്‍നിന്നുള്ള ‘ഹലോ, ലോകമേ എന്ന ട്വീറ്റ് വിവിധ ഭാഷകളില്‍ ലോകമെങ്ങും പറന്നു. ഇനി വാല്‍നക്ഷത്രത്തിന്റെ യാത്രാഗതി നിരീക്ഷിച്ചു പിന്തുടരും. മേയ് മാസത്തോടെ 20 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുകയും റോസറ്റയിലുള്ള ഫിലെ എന്ന കൊച്ചുപേടകം ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസത്തില്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസില്‍ ഇറക്കുകയുമാണു ലക്ഷ്യം. വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തെക്കുറിച്ച് ഇന്നേവരെ അറിയാത്ത രഹസ്യങ്ങള്‍ അതോടെ പുറംലോകമറിയും.