Showing posts with label Space News. Show all posts
Showing posts with label Space News. Show all posts

ഭീ​മ​ൻ ഛിന്ന​ഗ്ര​ഹം ‘ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​കി​ലൂ​ടെ കടന്നു പോകുന്നു.

Yureekkaa Journal 0 Comments

വാ​ഷിം​ഗ്ട​ൺ: ഭീ​മ​ൻ ഛിന്ന​ഗ്ര​ഹം ‘ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​കി​ലൂ​ടെ ഇ​ന്നു ക​ട​ന്നു​പോ​കും. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്ന് 70 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മാ​റി​യാ​ണ് ഛിന്ന​ഗ്ര​ഹം സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തി​നാ​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലെ​ന്നു ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചി​രു​ന്നു.

1890-ല്‍ ​ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യ ‘ഫ്ലോ​റ​ൻ​സ്’ ആ​ദ്യ​മാ​യാ​ണ് ഭൂ​മി​ക്ക് ഇ​ത്ര​യ​ടു​ത്ത് വ​രു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.30ന് ‘​ഫ്ലോ​റ​ൻ​സ്’ ഭൂ​മി​ക്ക​രി​രു​കി​ൽ എ​ത്തും. ഈ ​മാ​സം അ​ഞ്ചു വ​രെ ദൃ​ശ്യ​മാ​കും. ക​ലി​ഫോ​ർ​ണി​യ, പോ​ർ​ട്ട​റീ​ക്കോ കേ​ന്ദ്ര​ങ്ങ​ളി​ലെ ഗോ​ൾ​ഡ് സ്റ്റോ​ൺ സോ​ള​ർ സി​സ്റ്റം റ​ഡാ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ഫ്ലോ​റ​ൻ​സി​നെ നിരീക്ഷിക്കുക.‘ഫ്ലോ​റ​ൻ​സ്’ ഇ​നി ഭൂ​മി​ക്ക് ഇ​ത്ര സ​മീ​പ​ത്തൂ​ടെ ക​ട​ന്നു പോ​ക​ണ​മെ​ങ്കി​ല്‍ 2500 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

കടപ്പാട് : ഏഷ്യാനെറ്റ്





ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദര്‍ശിനി ലഡാക്കില്‍

Yureekkaa Journal
ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദര്‍ശിനിയായ നാഷണല്‍ ലാര്‍ജ് സോളാര്‍ ടെലസ്കോപ്പ് (NLST) ജമ്മു കശ്മീരിലെ ലഡാക്കിലുള്ള മെരാക്ക് ഗ്രാമത്തില്‍ ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും. ലഡാക്കിലെ പാങ്ക്ഗോങ് തടാകത്തിനു സമീപമാണ് മെരാക്ക് ഗ്രാമം. സൂര്യന്റെ ആന്തരഘടന വിശദമായി പഠിക്കാന്‍കഴിയുന്ന ഈ ദൂരദര്‍ശിനിയുടെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം രണ്ടു മീറ്ററാണ്. ദൂരദര്‍ശിനിയുടെ നിര്‍മാണം 2016ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഏറ്റവും വലിയ സൗരദൂരദര്‍ശിനിയുടെ പ്രൈമറി മിററിന്റെ വ്യാസം 1.6 മീറ്ററാണ്. കലിഫോര്‍ണിയയിലെ നാഷണല്‍ സോളാര്‍ ടെലസ്കോപ്പാണ് നിലവില്‍ ഏറ്റവും വലിയ സൗരദൂരദര്‍ശിനി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സാണ് (IIA) ദൂരദര്‍ശിനിയുടെ നിര്‍മാണത്തിന്റെ മുഖ്യചുമതല വഹിക്കുന്നത്. കൂടാതെ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO), ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ARIOS)), ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (TIFR), ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ്((IUCAA) എന്നീ സ്ഥാപനങ്ങളും ദൂരദര്‍ശിനിയുടെ നിര്‍മാണത്തില്‍ പങ്കാളികളാണ്. സൂര്യകേന്ദ്രത്തില്‍ നടക്കുന്ന അടിസ്ഥാന ന്യൂക്ലിയര്‍-രാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് വളരെ പ്രയോജനംചെയ്യുന്ന പദ്ധതിയാണ് എന്‍എല്‍എസ്ടി. ദൂരദര്‍ശിനിയുടെ സവിശേഷമായ രൂപകല്‍പ്പനയും അനുബന്ധ ഉപകരണങ്ങളുടെ കൃത്യതയും സൗരവികിരണങ്ങളെയും സൗരാന്തരീക്ഷത്തെയും സൂര്യകാന്തിക ക്ഷേത്രത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ വിപ്ലവകരമായ പുരോഗതിയാകും കൊണ്ടുവരുന്നത്. രാത്രിയും പകലും ഒരുപോലെ ആകാശനിരീക്ഷണം നടത്താന്‍കഴിയുന്ന അപൂര്‍വം ദൂരദര്‍ശനികളില്‍ ഒന്നാകും എന്‍എല്‍എസ്ടി. 300 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിന്റെ മുന്‍ ഡയറക്ടറായ എസ് സിറാജ് ഹസനാണ് പദ്ധതിനടത്തിപ്പിന്റെ തലവന്‍. സൗരവാതങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങള്‍വഴി ഭഭൗമാന്തരീക്ഷത്തിലെത്തുന്ന ചാര്‍ജിതകണങ്ങള്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വാര്‍ത്താവിനിമയ ശൃംഖലയെയും എപ്രകാരമാണ് സ്വാധീനിക്കുന്നതെന്നു കണ്ടെത്താന്‍ എന്‍എല്‍എസ്ടിക്ക് അനായാസം കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് എന്‍എല്‍എസ്ടിയുടെ പ്രത്യേകത? ദൂരദര്‍ശിനിയുടെ സവിശേഷമായ രൂപകല്‍പ്പന കാരണം ദര്‍പ്പണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അഡാപ്റ്റീവ് ഓപ്റ്റിക്സ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ട് അപവര്‍ത്തനംവഴി ഉണ്ടാകുന്ന ശോഷണം പരമാവധി കുറച്ച് സൗരാന്തരീക്ഷത്തിന്റെ ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനും എന്‍എല്‍എസ്ടിക്കു കഴിയും. ദൂരദര്‍ശിനി ഡിസൈന്‍ചെയ്തത് ജര്‍മനിയിലെ എം ടി മെക്കാട്രോണിക്സ് (MT Mechatronics) ആണ്. സാങ്കേതികസഹായം നല്‍കുന്നത് കയ്പന്‍ഹ്യൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. രാത്രിയില്‍ ആകാശ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന സ്പെക്ട്രോഗ്രാഫ് വികസിപ്പിച്ചത് ജര്‍മനിയിലെത്തന്നെ ഹംബര്‍ഗ് യൂണിവേഴ്സിറ്റിയാണ്. എന്തുകൊണ്ട് ലഡാക്ക്? ജമ്മു കശ്മീരിലെ ഹാന്‍ലെ, മെരാക്ക്, ഉത്തരഖണ്ഡിലെ ദേവസ്ഥല്‍ എന്നീ വെബ്സൈറ്റുകളാണ് ദൂരദര്‍ശിനിയുടെ നിര്‍മാണത്തിനായി പരിഗണിച്ചത്. സോളാര്‍ ഡിഫറന്‍ഷ്വല്‍ ഇമേജ് മോണിറ്റര്‍ (SDIMM), ഷാഡോ ബാന്‍ഡ് റേഞ്ചര്‍(SHABAR), ഓട്ടോമാറ്റിക് വെര്‍ സ്റ്റേഷന്‍ (AWS), ഓള്‍ സ്കൈ ക്യാമറ, ഓട്ടോമാറ്റിക് സ്കൈ റേഡിയോമീറ്റര്‍ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ ഈ മൂന്ന് സൈറ്റുകളും വിശദമായി പഠിക്കുകയും രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം ഏറ്റവും മികച്ചതെന്നു കണ്ടെത്തിയ ലഡാക്കിലെ മെരാക്ക് ഗ്രാമം ദൂരദര്‍ശിനി നിര്‍മാണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. വര്‍ഷത്തില്‍ ശരാശരി 2270 മണിക്കൂര്‍ ഇവിടെ സൂര്യപ്രകാശം ലഭിക്കും. അതുപോലെ കാറ്റിന്റെ വേഗവും അന്തരീക്ഷത്തിന്റെ കുറഞ്ഞ ആര്‍ദ്രതയും തെളിഞ്ഞ ആകാശവുമെല്ലാം മെരാക്കിന്റെ അനുകൂല ഘടകങ്ങളാണ്. ഒരു സൗരദൂരദര്‍ശിനി സ്ഥാപിക്കുന്നതിന് ലോകത്തേറ്റവും അനുയോജ്യമായ ഇടമാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്

Dheshabhimani - സാബുജോസ്

ഇനി ഡാറ്റ കൈമാറ്റം ലേസറിലൂടെ

Yureekkaa Journal


nasa-opals-epathramപരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.


സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.
ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science -- OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.
നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.
ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.
ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

മംഗള്‍യാന്‍ സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയം

Yureekkaa Journal


ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്.

നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം വെളിവായി

Yureekkaa Journal

സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് പിന്നില്‍ 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസം

തിളക്കത്തിന്റെ ആധിക്യംകൊണ്ട് ജ്യോതിശാസ്ത്രരംഗത്ത് വര്‍ഷങ്ങളോളം തര്‍ക്കവിഷയമായിരുന്ന നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം ഒരുസംഘം ഗവേഷകര്‍ അനാവരണം ചെയ്തു. സൂപ്പര്‍നോവയ്ക്കിപ്പുറം സ്ഥിതിചെയ്യുന്ന ഗാലക്‌സിയുടെ സാന്നിധ്യം മൂലമുള്ള 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസമാണ്, സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് കാരണമത്രേ.

വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തി

Yureekkaa Journal

ആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍ - 186എഫ്' ( Kepler-186f ) എന്ന ശിലാനിര്‍മിതമായ ആ ഗ്രഹത്തില്‍ ദ്രാവകാവസ്ഥയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ .

നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്.

സൗരയൂഥത്തിന് വെളിയില്‍ 715 ഗ്രഹങ്ങളെക്കൂടി കണ്ടെത്തി

Yureekkaa Journal


ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഗ്രഹവേട്ടയിലൂടെ, പുതിയ 715 ഗ്രഹങ്ങളെക്കൂടി സൗരയൂഥത്തിന് വെളിയില്‍ തിരിച്ചറിഞ്ഞതായി നാസ പ്രഖ്യാപിച്ചു. 'കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പി'ന്റെ രീക്ഷണവിവരങ്ങളുപയോഗിച്ചാണ് ഇത്രയും അന്യഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തിയത്.

വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തി

Yureekkaa Journal



ആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍ - 186എഫ്' ( Kepler-186f ) എന്ന ശിലാനിര്‍മിതമായ ആ ഗ്രഹത്തില്‍ ദ്രാവകാവസ്ഥയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ .

നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്.

ഭീമന്‍ സൗരവാതം ശുക്രനെ വിഴുങ്ങിയേക്കുമെന്ന്

Yureekkaa Journal

സൂര്യനില്‍നിന്ന് ഉദ്ഭവിക്കുന്ന ഭീമന്‍ വാതം ഭൂമിയുടെ അയല്‍ഗ്രഹമായ ശുക്രനെ വിഴുങ്ങിയേക്കുമെന്ന് ശാസ്ത്രലോകം.
ശുക്രനെ വിഴുങ്ങാന്‍ പാ കത്തില്‍ സൂര്യന്‍െറ അന്തരീക്ഷത്തില്‍ ഇത്തരമൊരു വാതം രൂപപ്പെട്ടതായി ഗവേഷകര്‍ കണ്ടത്തെി.
യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വീനസ് എക്സ്പ്രസ് എന്ന ബഹിരാകാശ വാഹനമാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോയി

Yureekkaa Journal

മൂന്ന് ഫുട്‌ബോള്‍ കളങ്ങളുടെ വിസ്താരമുള്ള ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കഴിഞ്ഞ രാത്രി കടന്നുപോയി. മണിക്കൂറില്‍ 43,000 കിലോമീറ്റര്‍ വേഗത്തില്‍ , ഭൂമിയ്ക്ക് 34 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് അത് സഞ്ചരിച്ചത്.

ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോയി

Yureekkaa Journal

മൂന്ന് ഫുട്‌ബോള്‍ കളങ്ങളുടെ വിസ്താരമുള്ള ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കഴിഞ്ഞ രാത്രി കടന്നുപോയി. മണിക്കൂറില്‍ 43,000 കിലോമീറ്റര്‍ വേഗത്തില്‍ , ഭൂമിയ്ക്ക് 34 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് അത് സഞ്ചരിച്ചത്.

വാല്‍നക്ഷത്രത്തെ പിന്തുടരാന്‍ റോസറ്റ ഉണര്‍ന്നു

Yureekkaa Journal

 Rosetta Fullകുതിച്ചുപായുന്ന വാല്‍നക്ഷത്രത്തെ പിന്തുടരാന്‍ റോസറ്റ ബഹിരാകാശ വാഹനം പ്രവര്‍ത്തന സജ്ജം. ബഹിരാകാശ ഗവേഷണത്തിനായി 2004 മാര്‍ച്ചില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അയച്ചതാണു റോസറ്റ. യാത്രയ്ക്കിടെ ചൊവ്വയെയും രണ്ടു ഛിന്നഗ്രഹങ്ങളെയും നിരീക്ഷിച്ച റോസറ്റ 2011 മുതല്‍ ബഹിരാകാശത്തിന്റെ ഒരു കോണില്‍, സൂര്യനില്‍നിന്ന് 80 കോടി കിലോമീറ്റര്‍ അകലെ നിദ്രയിലായിരുന്നു. ’67പി/ചുറിയുമോ ഗരസിമങ്കോ എന്ന വാല്‍നക്ഷത്രം അടുത്തെത്താന്‍വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അത്. ഇപ്പോള്‍ വാല്‍നക്ഷത്രം 90 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തി. ഇനി റോസറ്റ അതിനെ പിന്തുടരും.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ നക്ഷത്രം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി

Yureekkaa Journal


പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ നക്ഷത്രം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. മഹാവിസ്‌ഫോടനത്തിന് ശേഷം രൂപപ്പെട്ട 13 ബില്ല്യണ്‍  വര്‍ഷം പഴക്കമുള്ള നക്ഷത്രം ഭൂമിയില്‍ നിന്ന് ഏകദേശം 6000 പ്രകാശവര്‍ഷം അകലത്തിലാണ് സ്ഥിതിചെയ്യുന്നത്.

റഷ്യന്‍ ഉപഗ്രഹം ഭൂമിയിലേക്ക്

Yureekkaa Journal
റഷ്യയുടെ സൈനിക ഉപഗ്രഹം കോസ്‌മോസ് 1220 ഇന്നു ഭൂമിയില്‍ പതിക്കും. ഉപഗ്രഹം പസഫിക് മഹാസമുദ്രത്തില്‍ ഉപഗ്രഹം പതിക്കുമെന്നാണു പ്രതീക്ഷയെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ റിയ നൊവേസ്തി റിപ്പോര്‍ട്ട് ചെയ്തു.
cosmos_എന്നാല്‍ ഉപഗ്രഹം ഭൂമില്‍ എവിടെ വേണമെങ്കിലും പതിക്കാമെന്നു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച തന്നെ ഉപഗ്രഹം ഭൂമിയിലെത്തുമെന്നാണു ഫോക്‌സ് ന്യൂസിന്റെ അവകാശവാദം. 1978 ല്‍ റഷ്യ ഉപേക്ഷിച്ച കോസ്‌മോസ് ഉപഗ്രഹം കാനഡയില്‍ പതിച്ചിരുന്നു. ഇവിടെ വീണ അണുവികിരണമുള്ള ഉപഗ്രഹ അവശിഷ്ടങ്ങള്‍ നീക്കാന്‍ വര്‍ഷങ്ങളെടുത്തു.

ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്ന ക്ഷുദ്രഗ്രഹം കണ്ടെത്തി

Yureekkaa Journal

2013+y.p.139
ഭൂമിക്ക് ഭീഷണിയാകുന്ന ക്ഷുദ്രഗ്രഹം അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ  നാസയിലെ ശാസ്ത്രജ്ഞര്‍  കണ്ടെത്തി. 2013 വൈ.പി.139 എന്ന് പേരിട്ടിരിക്കുന്ന ക്ഷുദ്രഗ്രഹം ഭൂമിക്ക് അപകടകരമാണെന്നാണ് ശാസ്ത്രജ്ഞര്‍  വിലയിരുത്തുന്നത്. നാസയുടെ ബഹിരാകാശ പേടകമായ നിയോ വൈസ് നടത്തിയ പരിശോധനയിലാണ് ക്ഷുദ്ര ഗ്രഹത്തെ കണ്ടെത്തിയത്.

ശനിയുടെ വളയത്തിന് 440 കോടി വര്‍ഷം പഴക്കം

Yureekkaa Journal

ശനിയുടെ ചുറ്റുമുള്ള വളയത്തിന് 440 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നാസയുടെ കാസിനി എന്ന ബഹിരാകാശ പേടകത്തില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ പുതിയ നിഗമനത്തിലെത്തിയത്. ശനി രൂപം കൊണ്ട് ഏറെ വൈകാതെയാണ് വളയവും ഉണ്ടായതെന്നാണ് ഇത് തെളിയിക്കുന്നത്.

ജി.എസ്.എല്‍.വി-ഡി 5 വിജയകരമായി വിക്ഷേപിച്ചു

Yureekkaa Journal

ജി.എസ്.എല്‍.വി-ഡി 5 വിജയകരമായി വിക്ഷേപിച്ചു
ബംഗളൂരു: വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് 14മായി ജി.എസ്.എല്‍.വി -ഡി 5 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. വൈകീട്ട് 4.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 49.13 മീറ്റര്‍ വലുപ്പമുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്. 4.32 -ന് ജിസാറ്റ് 14-നെ ഭ്രമണപഥത്തിലെത്തിച്ചു.
29 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 11.18ന് തുടങ്ങിയിരുന്നു. ഇന്ത്യ തദ്ദശേീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിനാണ് റോക്കറ്റില്‍.കാലാവധി പൂര്‍ത്തിയാക്കുന്ന എജുസാറ്റിന് പകരക്കാരനായാണ് ജി സാറ്റ് -14 ബഹിരാകാശത്ത് എത്തുന്നതെങ്കിലും ഇന്ത്യയുടെ മുഴുവന്‍ വിസ്തൃതിയും പരിധിയില്‍കൊണ്ടുവരാന്‍ ശേഷിയുള്ളതാണ് ഇത്.

ഒരിക്കലും മടങ്ങിവരാത്ത ചൊവ്വായാത്രയ്ക്ക് 62 ഇന്ത്യക്കാരും

Yureekkaa Journal
മാര്‍സ്‌വണ്‍ എന്ന സംഘടന 2024-ല്‍ ആരംഭിക്കാനിരിക്കുന്ന ചൊവ്വാ യാത്രയ്ക്ക് ഷോട്‌ലിസ്റ്റ് ചെയ്യപ്പെട്ട 1000 പേരില്‍ 62 ഇന്ത്യക്കാരും. മടങ്ങിവരവില്ലാത്ത യാത്രയാണ് ഇത് എന്നതാണ് പ്രധാന സവിശേഷത. ചൊവ്വയില്‍ സ്ഥിരമായി കോളനി സ്ഥാപിച്ച് അവിടെതന്നെ താമസം ആരംഭിക്കുക എന്നതാണ് മാര്‍സ് വണിന്റെ ലക്ഷ്യം. 140 രാജ്യങ്ങളില്‍ നിന്നായി 200000 പേരാണ് യാത്രയില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നാണ് 1058 പേരെ ഷോട്‌ലിസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് ആകെ 20,000 പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ADVERTISEMENT 2024-ല്‍ നാലു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ആദ്യം ചൊവ്വയിലേക്കു തിരിക്കുക.
back to top