ഭൂമിക്ക് ഭീഷണിയാകുന്ന ക്ഷുദ്രഗ്രഹം അമേരിക്കന്‍
ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 2013
വൈ.പി.139 എന്ന് പേരിട്ടിരിക്കുന്ന ക്ഷുദ്രഗ്രഹം ഭൂമിക്ക് അപകടകരമാണെന്നാണ്
ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നാസയുടെ ബഹിരാകാശ പേടകമായ നിയോ വൈസ്
നടത്തിയ പരിശോധനയിലാണ് ക്ഷുദ്ര ഗ്രഹത്തെ കണ്ടെത്തിയത്.
ഇന്‍ഫ്രാ റെഡ് രശ്മികളുപയോഗിച്ച് ക്ഷുദ്രഗ്രഹങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍, നക്ഷത്രങ്ങള്‍, ആകാശഗംഗകള്‍ തുടങ്ങിയവ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച നിയോ വൈസ് പേടകം ഭൂമിയില്‍ നിന്ന് 4.3 കോടി കിലോമീറ്റര്‍ അകലെയായാണ് ക്ഷുദ്രഗ്രഹത്തിന്റെ സ്ഥാനമെന്നും കണ്ടെത്തിയിരിക്കുന്നു.