ശുക്രനെ വിഴുങ്ങാന്‍ പാ കത്തില്‍ സൂര്യന്‍െറ അന്തരീക്ഷത്തില്‍ ഇത്തരമൊരു വാതം രൂപപ്പെട്ടതായി ഗവേഷകര്‍ കണ്ടത്തെി.
യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വീനസ് എക്സ്പ്രസ് എന്ന ബഹിരാകാശ വാഹനമാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
സൗരാന്തരീക്ഷത്തില്‍നിന്നുള്ള ചാര്‍ജിത കണങ്ങളുടെ പ്രവാഹമായ സൗരക്കാറ്റിനെ തുടര്‍ന്ന് ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളില്‍ സാധാരണയായി പല പ്രതിഭാസങ്ങളും അരങ്ങേറാറുണ്ട്.
ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ കാണുന്ന വര്‍ണരാശി (അറോറ) ഇത്തരത്തിലൊന്നാണ്.
എന്നാല്‍, ഭൂമിയെ സൗരവാതത്തില്‍നിന്നുള്ള അപകടങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് അതിന്‍െറ കാന്തിക മണ്ഡലമാണ്.
ശുക്രന് സൗരവാതത്തെ തടയാന്‍ കാന്തികമണ്ഡലമില്ലാത്തതിനാല്‍ ഈ ഗ്രഹത്തെ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന സൗരവാതം എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാനാവില്ല.
വാസയോഗ്യമല്ലാത്ത ശുക്രഗ്രഹത്തിന്‍െറ അതിസാന്ദ്ര അന്തരീക്ഷത്തിനും (അയണോസ്ഫിയര്‍) വാതത്തെ പ്രതിരോധിക്കാനാവില്ല.
ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരമനുസരിച്ച് ഗ്രഹത്തെ ദിവസങ്ങളോളം സൗരവാതം പൂര്‍ണമായും വിഴുങ്ങിക്കളയുമെന്നാണ് കരുതുന്നതെന്ന് നാസയുടെ ഗൊദാര്‍ദ് സ്പേസ് സെന്‍ററിലെ ഗവേഷകന്‍ ഗ്ളിന്‍ കോളിന്‍സ് പറഞ്ഞു.