
ശാസ്ത്രലോകത്ത് എക്കാലത്തും തര്‍ക്കവിഷയമായിരുന്ന ഒന്നായിരുന്നു ശനിയുടെ വളയം രൂപമെടുത്തത് സംബന്ധിച്ച വിവരങ്ങള്‍. ശനിയോളം പ്രായമില്ല വളയത്തിനെന്നും അടുത്തകാലത്താണ് വളയം രൂപംകൊണ്ടതെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ശനിയുടെ ചുറ്റുമായി 2.80 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ നീളത്തിലാണ് വളയം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വളയത്തിന് വെറും 33 അടി മാത്രമേ വീതിയുള്ളൂ.
മഞ്ഞുകട്ടയും പൊടിപടലങ്ങളും ചെറിയ ലോഹക്കട്ടകളും അടങ്ങിയതാണ് ശനിയുടെ വളയം. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ അളവിലാണ് പൊടി പടലങ്ങള്‍ ഉള്ളത്. വര്‍ഷങ്ങള്‍ പഴകുംതോറും വളയത്തിന്റെ വലിപ്പം കൂടുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ വാര്‍ഷിക സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.