Showing posts with label Science News. Show all posts
Showing posts with label Science News. Show all posts

അത് 'ദൈവകണം' തന്നെ

Yureekkaa Journal


ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി.) 2012 ല്‍ കണ്ടെത്തിയ മൗലികകണം 'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്‌സ്- ബോസോണ്‍ തന്നെയെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ഈ മൗലികകണം എങ്ങനെ പെരുമാറുന്നുവെന്ന ദീര്‍ഘകാലമായി ഉന്നയിക്കപ്പെടുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന കണമായ ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം (ദ്രവ്യമാനം) നല്‍കുന്നതെന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്നറിയപ്പെടുന്ന കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അടക്കം മൂന്ന് ഗവേഷണസംഘങ്ങള്‍ ആണ് ഇങ്ങനെയൊരു കണത്തിന്റെ സാധ്യതയെക്കുറിച്ച് 1964-ല്‍ സിദ്ധാന്തമവതരിപ്പിച്ചത്.

അഞ്ചുദശകത്തോളമായി ശാസ്ത്രജ്ഞര്‍ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. പ്രായോഗികതലത്തില്‍ 2012 ലാണ് എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ ഹിഗ്ഗ്‌സ്‌ബോസോണിനെക്കുറിച്ച് തെളിവ് ലഭിച്ചത്. ആ കണ്ടെത്തലിന് പക്ഷേ, കൂടുതല്‍ സ്ഥിരീകരണം ആവശ്യമായിരുന്നു.

പ്രവചിക്കപ്പെട്ട രീതിയില്‍ത്തന്നെയാണ് എല്‍.എച്ച്.സി. ഗവേഷണസംഘം കണ്ടെത്തിയ കണം പെരുമാറുന്നതെന്ന് നേച്ചര്‍ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പറയുന്നതുപോലെ ഈ ബോസോണുകള്‍ക്ക് അപചയം സംഭവിച്ച് ഫെര്‍മിയോണുകളായി മാറുന്നു. ഇത് വലിയൊരു മുന്നേറ്റമാണെന്ന് എം.ഐ.ടി. ഗവേഷകന്‍ മാര്‍ക്കസ് ക്ലൂട്ട് ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിയുടെ പരിഷ്‌ക്കരണ പ്രവര്‍ത്തനം നടക്കുകയാണ്. ഇനി 2015 ലാണ് അവിടെ കണികാഗവേഷണം പുനരാരംഭിക്കുക

ഇനി ഡാറ്റ കൈമാറ്റം ലേസറിലൂടെ

Yureekkaa Journal


nasa-opals-epathramപരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.


സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.
ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science -- OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.
നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.
ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.
ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

പ്രകാശത്തില്‍നിന്ന് പദാര്‍ഥമുണ്ടാക്കാമെന്ന് കണ്ടെത്തല്‍

Yureekkaa Journal
ലണ്ടന്‍ : പ്രകാശത്തില്‍നിന്ന് ദ്രവ്യമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തുന്നതില്‍ വിജയിച്ചതായി ശാസ്ത്രജ്ഞര്‍.

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ഭൗതികശാസ്ത്രവകുപ്പിലെ ഗവേഷകരായ ഒലിവര്‍ പൈക്, ഫെലിക്‌സ് മക്കെന്‍റൊ, എഡ്വേര്‍ഡ് ഹില്‍, സ്റ്റവ് റോസ് എന്നിവരാണ് എണ്‍പതുവര്‍ഷമായി ശാസ്ത്രജ്ഞരെ കുഴക്കിയ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയത്.

അര്‍ബുദത്തിനെതിരെ പൊരുതാന്‍ തുളസി

Yureekkaa Journal

അര്‍ബുദത്തിനെതിരായ പോരാട്ടത്തിന് ഇന്ത്യക്കാര്‍ ദിവ്യ സസ്യമായിക്കരുതുന്ന തുളസിയും. വെസ്റ്റേണ്‍ കെന്റകി സര്‍വകലാശാലയിലാണ് ഇന്ത്യന്‍ വംശജനായ ചന്ദ്രകാന്ത് ഇമാനിയുടെ നേതൃത്വത്തില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഗവേഷണം നടക്കുന്നത്.

തുളസിയിലുള്ള രാസസംയുക്തം ഇഗേ്‌നാള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗേ്‌നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗേ്‌നാള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്.

ശനിയുടെ വളയത്തിന് 440 കോടി വര്‍ഷം പഴക്കം

Yureekkaa Journal

ശനിയുടെ ചുറ്റുമുള്ള വളയത്തിന് 440 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നാസയുടെ കാസിനി എന്ന ബഹിരാകാശ പേടകത്തില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ പുതിയ നിഗമനത്തിലെത്തിയത്. ശനി രൂപം കൊണ്ട് ഏറെ വൈകാതെയാണ് വളയവും ഉണ്ടായതെന്നാണ് ഇത് തെളിയിക്കുന്നത്.

മെക്സിക്കന്‍ തീരത്ത് സയാമീസ് തിമിംഗലങ്ങളെ കണ്ടെത്തി

Yureekkaa Journal

മെക്‌സിക്കന്‍ കടല്‍ത്തീരത്ത് സയാമീസ് തിമിംഗലങ്ങളെ കണ്ടെത്തി. ഗ്രേ തിമിംഗലങ്ങളുടെ ഇനത്തില്‍പ്പെടുന്നവയാണിവ.
conjoined_whales_AFP_360x270നാല് മീറ്റര്‍ നീളം വരുന്ന ഇരട്ട തിമിംഗലങ്ങളെ മീന്‍പിടുത്തക്കാരാണ് കണ്ടെത്തിയത്. ഇവ ചത്ത നിലയില്‍ തീരത്ത് അടിഞ്ഞിരിക്കുകയായിരുന്നു. മെക്‌സിക്കയിലെ ബാജ കാലിഫോര്‍ണിയയിലാണ് തിമിംഗലങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
വളരെ അപൂര്‍വ്വമായി മാത്രമാണ് ശരീരം ഒട്ടിച്ചേര്‍ന്ന നിലയില്‍ ഇത്തരത്തില്‍ തിമിംഗലം ജനിക്കാറുള്ളൂവെന്ന് സമുദ്രഗവേഷകന്‍ പറഞ്ഞു. നാഷണല്‍ പ്രൊട്ടക്ടഡ് ഏരിയാസ് കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി തിമിംഗലങ്ങളെ പരിശോധിച്ചു. തിമിംഗലങ്ങളുടെ ഇടുപ്പുകള്‍ തമ്മിലാണ് ഒട്ടിച്ചേര്‍ന്നിരിക്കുന്നത്.

ഒരിക്കലും മടങ്ങിവരാത്ത ചൊവ്വായാത്രയ്ക്ക് 62 ഇന്ത്യക്കാരും

Yureekkaa Journal
മാര്‍സ്‌വണ്‍ എന്ന സംഘടന 2024-ല്‍ ആരംഭിക്കാനിരിക്കുന്ന ചൊവ്വാ യാത്രയ്ക്ക് ഷോട്‌ലിസ്റ്റ് ചെയ്യപ്പെട്ട 1000 പേരില്‍ 62 ഇന്ത്യക്കാരും. മടങ്ങിവരവില്ലാത്ത യാത്രയാണ് ഇത് എന്നതാണ് പ്രധാന സവിശേഷത. ചൊവ്വയില്‍ സ്ഥിരമായി കോളനി സ്ഥാപിച്ച് അവിടെതന്നെ താമസം ആരംഭിക്കുക എന്നതാണ് മാര്‍സ് വണിന്റെ ലക്ഷ്യം. 140 രാജ്യങ്ങളില്‍ നിന്നായി 200000 പേരാണ് യാത്രയില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നാണ് 1058 പേരെ ഷോട്‌ലിസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് ആകെ 20,000 പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ADVERTISEMENT 2024-ല്‍ നാലു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ആദ്യം ചൊവ്വയിലേക്കു തിരിക്കുക.
back to top