വളരെ അപൂര്‍വ്വമായി മാത്രമാണ് ശരീരം ഒട്ടിച്ചേര്‍ന്ന നിലയില്‍ ഇത്തരത്തില്‍ തിമിംഗലം ജനിക്കാറുള്ളൂവെന്ന് സമുദ്രഗവേഷകന്‍ പറഞ്ഞു. നാഷണല്‍ പ്രൊട്ടക്ടഡ് ഏരിയാസ് കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി തിമിംഗലങ്ങളെ പരിശോധിച്ചു. തിമിംഗലങ്ങളുടെ ഇടുപ്പുകള്‍ തമ്മിലാണ് ഒട്ടിച്ചേര്‍ന്നിരിക്കുന്നത്.
തണുപ്പുകാലത്ത് ഗ്രേ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചൂട്പ്രദേശത്തേയ്ക്ക് എത്തും. ഇത്തരത്തില്‍ ബെറിങ് സീയില്‍ നിന്നും മെക്‌സിക്കോയിലെ ബാജ കാലിഫോര്‍ണിയയിലെത്തിയതായിരിക്കാം തിമിംഗലങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.