റഷ്യന്‍ ഉപഗ്രഹം ഭൂമിയിലേക്ക്

Yureekkaa Journal
റഷ്യയുടെ സൈനിക ഉപഗ്രഹം കോസ്‌മോസ് 1220 ഇന്നു ഭൂമിയില്‍ പതിക്കും. ഉപഗ്രഹം പസഫിക് മഹാസമുദ്രത്തില്‍ ഉപഗ്രഹം പതിക്കുമെന്നാണു പ്രതീക്ഷയെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ റിയ നൊവേസ്തി റിപ്പോര്‍ട്ട് ചെയ്തു.
cosmos_എന്നാല്‍ ഉപഗ്രഹം ഭൂമില്‍ എവിടെ വേണമെങ്കിലും പതിക്കാമെന്നു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച തന്നെ ഉപഗ്രഹം ഭൂമിയിലെത്തുമെന്നാണു ഫോക്‌സ് ന്യൂസിന്റെ അവകാശവാദം. 1978 ല്‍ റഷ്യ ഉപേക്ഷിച്ച കോസ്‌മോസ് ഉപഗ്രഹം കാനഡയില്‍ പതിച്ചിരുന്നു. ഇവിടെ വീണ അണുവികിരണമുള്ള ഉപഗ്രഹ അവശിഷ്ടങ്ങള്‍ നീക്കാന്‍ വര്‍ഷങ്ങളെടുത്തു.


1980ല്‍ റഷ്യ വിക്ഷേപിച്ച കോസ്‌മോസ് 1220ന് 4150 കിലോ ഭാരമുണ്ടെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. 2013 ഒക്‌ടോബറില്‍ നാസ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നാസയുടെ ബഹിരാകാശ കേന്ദ്രത്തിനടക്കം ഭീഷണി ഉയര്‍ത്തി 800 മനുഷ്യനിര്‍മിത വസ്തുക്കളാണ് ബഹിരാകാശത്തുള്ളത്.
2009ല്‍ അമേരിക്കയുടെ ഉപഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും തങ്ങളുടെ കാലാവധികഴിഞ്ഞ ഒരു ഉപഗ്രഹത്തെ ബഹിരാകാശത്ത് വെച്ച് തകര്‍ത്തിരുന്നു.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top