29 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 11.18ന് തുടങ്ങിയിരുന്നു. ഇന്ത്യ തദ്ദശേീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിനാണ് റോക്കറ്റില്‍.കാലാവധി പൂര്‍ത്തിയാക്കുന്ന എജുസാറ്റിന് പകരക്കാരനായാണ് ജി സാറ്റ് -14 ബഹിരാകാശത്ത് എത്തുന്നതെങ്കിലും ഇന്ത്യയുടെ മുഴുവന്‍ വിസ്തൃതിയും പരിധിയില്‍കൊണ്ടുവരാന്‍ ശേഷിയുള്ളതാണ് ഇത്.
2004 സെപ്റ്റംബര്‍ 20ന് വിക്ഷേപിച്ച എജുസാറ്റ് വിദ്യാഭ്യാസ ആവശ്യം മുന്‍നിര്‍ത്തി മാത്രം വിക്ഷേപിച്ചതായിരുന്നു. 1982 കിലോഗ്രാം ഭാരമുള്ള ജി സാറ്റ്-14 ഉപഗ്രഹം വാര്‍ത്താവിനിമയ രംഗത്ത് മികച്ച ചുവടുവെപ്പാണ്.
49.13 മീറ്റര്‍ നീളമുള്ള റോക്കറ്റിന് 414.75 ടണ്‍ ഭാരമുണ്ട്. 17.8 മിനിറ്റില്‍ ഉപഗ്രഹത്തെ മൂന്ന് ഭാഗങ്ങളുള്ള റോക്കറ്റ് 35975 കിലോമീറ്റര്‍ അപോജിയില്‍ (ഭ്രമണപഥത്തിലെ കൂടിയ അകലം) എത്തിക്കും.
ജി.എസ്.എല്‍.വി റോക്കറ്റുകള്‍ ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ മുമ്പ് നടത്തിയ ഏഴ് വിക്ഷേപണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്.
തദ്ദശേീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കതേികവിദ്യ കൂടി ആയതിനാല്‍ ശാസ്ത്ര ലോകം ഉറ്റുനോക്കുന്ന സംരംഭമാണിത്. കഴിഞ്ഞ ആഗസ്റ്റ് 19ന് ഇന്ധനചോര്‍ച്ച കാരണം മാറ്റിവെച്ച വിക്ഷേപണമാണ് നടന്നത്.
Facebook
Twitter
Google+
Rss Feed
