കഴിഞ്ഞ കുറച്ച് മാസങ്ങളായി നോക്കിയ ആന്‍ഡ്രോയ്ഡ്
ഫോണിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട്. നോക്കിയയെ
ഏറ്റെടുത്ത മൈക്രോസോഫ്റ്റ് ഈ ഫോണിനെ വെളിച്ചം കാണിക്കുമോ എന്നത് ഒരു വലിയ
ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. അതെന്തായാലും ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ
ടെസ്റ്റിങ്ങ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.

ഇന്ത്യയില്‍ ഈ ഫോണിന്റെ ടെസ്റ്റിങ്ങ് നടക്കുന്നു എന്നുള്ളതിന്റെ തെളിവ് ലഭിച്ചത് zauba
എന്ന വെബ്സൈറ്റില്‍ നിന്നാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി/എക്സ്പോര്‍ട്ട്
ചെയ്യുന്ന സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ് ആണ് zauba. ഏതു
രാജ്യത്തില്‍ നിന്നാണ്, എന്ത് അവശ്യത്തിനാണ് സാധനങ്ങള്‍
ഇമ്പോര്‍ട്ട്/എക്സ്പോര്‍ട്ട് തുടങ്ങിയ വിവരങ്ങളും ഈ വെബ്സൈറ്റില്‍ നിന്നും
ലഭിക്കും.
zauba യില്‍നിന്നും ലഭിച്ച വിവരം അനുസരിച്ച് നോക്കിയയുടെ TRX RM-980 മോഡല്‍ (നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ മോഡല്‍ നെയിം ആണിത്) പത്തെണ്ണം ചൈനയില്‍നിന്ന് കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. നോക്കിയ കമ്പനിക്കുള്ളിലെ ടെസ്റ്റിങ്ങ്,വിലയിരുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഫോണ്‍ ഇറക്കുമതി ചെയ്തത് എന്നാണ് zauba യില്‍നിന്നുമുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഡിസംബറിലും, ഈ വര്‍ഷം ജനുവരിയിലും, ഫെബ്രുവരിയിലും നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ കമ്പനിയുടെ ഇന്റെര്‍ണല്‍ ടെസ്റ്റിങ്ങിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
ഈ വിവരങ്ങള്‍ കാണിക്കുന്നത് ആദ്യം ഫോണ്‍ ഇറങ്ങുന്ന വിപണികളില്‍
ഇന്ത്യയും ഉള്‍പ്പെടുന്നു എന്നാണ്. ഈ മാസം ബാര്‍സിലോണയില്‍ വെച്ചു
നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍വെച്ച് നോക്കിയ ആന്‍ഡ്രോയ്ഡ്
അവതരിപ്പിക്കും എന്നാണ് പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട്
ചെയ്യുന്നത്. ഭാവിയില്‍ നോക്കിയ ആശാ ഫോണുകളെ ഈ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ
സ്ഥാനം ഈ ഫോണ്‍ കയ്യേറിയേക്കാം.
ഈ ലിങ്ക് https://www.zauba.com/import-trx-rm-980-hs-code.html സന്ദര്‍ശിച്ചാല്‍ നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ടെസ്റ്റിങ്ങിനായി ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതിന്റെ വിവരങ്ങള്‍ ലഭിക്കും.