കഴിഞ്ഞ കുറച്ച് മാസങ്ങളായി നോക്കിയ ആന്‍ഡ്രോയ്ഡ്
ഫോണിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട്. നോക്കിയയെ
ഏറ്റെടുത്ത മൈക്രോസോഫ്റ്റ് ഈ ഫോണിനെ വെളിച്ചം കാണിക്കുമോ എന്നത് ഒരു വലിയ
ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. അതെന്തായാലും ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ
ടെസ്റ്റിങ്ങ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.

ഇന്ത്യയില്‍ ഈ ഫോണിന്റെ ടെസ്റ്റിങ്ങ് നടക്കുന്നു എന്നുള്ളതിന്റെ തെളിവ് ലഭിച്ചത് zauba
എന്ന വെബ്സൈറ്റില്‍ നിന്നാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി/എക്സ്പോര്‍ട്ട്
ചെയ്യുന്ന സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ് ആണ് zauba. ഏതു
രാജ്യത്തില്‍ നിന്നാണ്, എന്ത് അവശ്യത്തിനാണ് സാധനങ്ങള്‍
ഇമ്പോര്‍ട്ട്/എക്സ്പോര്‍ട്ട് തുടങ്ങിയ വിവരങ്ങളും ഈ വെബ്സൈറ്റില്‍ നിന്നും
ലഭിക്കും.
Showing posts with label Technology Test Running. Show all posts
Showing posts with label Technology Test Running. Show all posts