കാറില്‍ യാത്രക്കൊരുങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഇതാ ഒരു ലഘു യന്ത്രം

Yureekkaa Journal

bringrr1തിരക്ക് പിടിച്ചു വീട്ടില്‍ നിന്നും യാത്രക്ക് പുറത്തേക്കിറങ്ങുമ്പോള്‍ നാം പലതും മറക്കാറുണ്ട്. പാതി വഴിയെത്തുന്ന സമയത്തായിരിക്കാം എടുക്കാതെ മറന്ന ഫോണോ പഴ്‌സൊ ഒക്കെ നമ്മള്‍ ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ കാറുപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങളെ ഇവയെല്ലാം ഒര്‍മപ്പെടുത്താന്‍ കാറിനുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ലഘു യന്ത്രം വരുന്നു. ബ്രിങ്ങര്‍ എന്നാണു ഈ യന്ത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ കുഞ്ഞന്‍ ഓര്‍മപ്പെടുത്തല്‍ യന്ത്രം സിഗരറ്റ് ലൈറ്ററിന്റെ സോക്കറ്റിലാണ് പിടിപ്പിക്കുന്നത്.

 ബ്ലൂ ടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം. കാറിനുള്ളിലേക്ക് കടക്കുമ്പോള്‍ യന്ത്രത്തിന് നേരത്തെ നല്കിയ വിവരങ്ങള്‍ അനുസരിച്ചു എന്തൊക്കെ എടുക്കാന്‍ മറന്നു പോയി എന്ന് ഈ മിടുക്കന്‍ ഉപകരണം കണ്ടുപിടിക്കും. ഈ ഉപകരണത്തിനൊപ്പം ലഭിക്കുന്ന ബ്രിങ്ങര്‍ടാഗ് ലാപ്‌ടോപ്,മൊബൈല്‍ ഫോണ്‍ തുടങ്ങിയ അവശ്യ ജംഗമസ്വത്തുക്കളില്‍ പിടിപ്പിച്ചാണ് ബ്ലൂടൂത്ത് സകാനിംഗ് സാധ്യമാക്കുന്നത്. ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ചും ബ്രിങ്ങര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. യന്ത്രത്തിനും ടാഗിനും കൂടി പ്രതീക്ഷിക്കുന്ന വില 3,000 രൂപയോളമാണ്.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top