Showing posts with label Automotive. Show all posts
Showing posts with label Automotive. Show all posts

കാറില്‍ യാത്രക്കൊരുങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഇതാ ഒരു ലഘു യന്ത്രം

Yureekkaa Journal

bringrr1തിരക്ക് പിടിച്ചു വീട്ടില്‍ നിന്നും യാത്രക്ക് പുറത്തേക്കിറങ്ങുമ്പോള്‍ നാം പലതും മറക്കാറുണ്ട്. പാതി വഴിയെത്തുന്ന സമയത്തായിരിക്കാം എടുക്കാതെ മറന്ന ഫോണോ പഴ്‌സൊ ഒക്കെ നമ്മള്‍ ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ കാറുപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങളെ ഇവയെല്ലാം ഒര്‍മപ്പെടുത്താന്‍ കാറിനുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ലഘു യന്ത്രം വരുന്നു. ബ്രിങ്ങര്‍ എന്നാണു ഈ യന്ത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ കുഞ്ഞന്‍ ഓര്‍മപ്പെടുത്തല്‍ യന്ത്രം സിഗരറ്റ് ലൈറ്ററിന്റെ സോക്കറ്റിലാണ് പിടിപ്പിക്കുന്നത്.

ലെഗോ കാര്‍ പിറന്നു: ഇന്ധനം വായു!!!

Yureekkaa Journal
വായു ഇന്ധനമായി പ്രവര്‍ത്തിക്കുന്ന കാര്‍ ഓസ്‌ട്രേലിയയില്‍ വിജയകരമായി ഓടിച്ചു. ഓസ്‌ട്രേലിയന്‍ സംരംഭകനായ സ്റ്റീവ് സമ്മാര്‍ടിനോയും റൊമാനിയയില്‍ നിന്നുള്ള കൗമാരക്കാരനായ ടെക്‌നോളജിസ്റ്റും ചേര്‍ന്നാണ് കാര്‍ നിര്‍മ്മിച്ചത്.
lego-car-06അഞ്ചുലക്ഷം ലെഗോ ബ്ലോക്കുകള്‍ കൊണ്ട് നിന്‍മ്മിച്ചതാണ് കാര്‍. മെല്‍ബണില്‍ നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. മണിക്കൂറില്‍ 20കിലോമീറ്റര്‍ വരെ വേഗമാര്‍ജ്ജിക്കാന്‍ കാറിനു കഴിയും. ക്രൗഡ് ഫണ്ടഡ് പ്രൊജക്ട് ആയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
വായു ഊര്‍ജം നല്‍കുന്ന നാല് എഞ്ചിനുകളും 256 പിസ്റ്റണുകളുടെയും സഹായത്തോടെയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. ചക്രങ്ങള്‍ ഒഴികെ എല്ലാം നിര്‍മ്മിച്ചിരിക്കുന്നതും ലെഗോ കട്ടകള്‍ കൊണ്ടാണ്.

ഇനിമുതല്‍ കാറുകളിലും ആന്‍ഡ്രോയ്ഡ്

Yureekkaa Journal
സ്മാര്‍ട്‌ഫോണുകളില്‍ മാത്രമല്ല, കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം കാണാം. ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഓഡിയുമായി ഗൂഗിള്‍ ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി അറിയുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ തന്നെ ശ്രദ്ധ തിരിക്കാതെ ഫോണ്‍ വിളിക്കാനും കോള്‍ ചെയ്യാനും ഗൂഗിള്‍ മാപ് ഉപയോഗിക്കാനുമെല്ലാം സാധിക്കുന്ന സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്.
back to top