വായു ഇന്ധനമായി പ്രവര്‍ത്തിക്കുന്ന കാര്‍ ഓസ്‌ട്രേലിയയില്‍ വിജയകരമായി
ഓടിച്ചു. ഓസ്‌ട്രേലിയന്‍ സംരംഭകനായ സ്റ്റീവ് സമ്മാര്‍ടിനോയും റൊമാനിയയില്‍
നിന്നുള്ള കൗമാരക്കാരനായ ടെക്‌നോളജിസ്റ്റും ചേര്‍ന്നാണ് കാര്‍
നിര്‍മ്മിച്ചത്.
അഞ്ചുലക്ഷം ലെഗോ ബ്ലോക്കുകള്‍ കൊണ്ട്
നിന്‍മ്മിച്ചതാണ് കാര്‍. മെല്‍ബണില്‍ നടന്ന പരീക്ഷണ ഓട്ടം
വിജയകരമായിരുന്നു. മണിക്കൂറില്‍ 20കിലോമീറ്റര്‍ വരെ വേഗമാര്‍ജ്ജിക്കാന്‍
കാറിനു കഴിയും. ക്രൗഡ് ഫണ്ടഡ് പ്രൊജക്ട് ആയാണ് പദ്ധതി
യാഥാര്‍ത്ഥ്യമാക്കിയത്.
വായു ഊര്‍ജം നല്‍കുന്ന നാല് എഞ്ചിനുകളും 256 പിസ്റ്റണുകളുടെയും സഹായത്തോടെയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. ചക്രങ്ങള്‍ ഒഴികെ എല്ലാം നിര്‍മ്മിച്ചിരിക്കുന്നതും ലെഗോ കട്ടകള്‍ കൊണ്ടാണ്.
പദ്ധതിക്കാവശ്യമായ പണം പലരില്‍ നിന്നായി ശേഖരിക്കുകയായിരുന്നെന്ന് നിര്‍മ്മാതാക്കളിലൊരാളായ സ്റ്റീവ് സമ്മാര്‍ട്ടിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പണം സ്വരൂപിച്ചത്. പദ്ധതിക്കായി 500, 1000 ഡോളര്‍ തരുന്ന 20 പേരെ ആവശ്യമുണ്ടെന്നായിരുന്നു സന്ദേശം. 40 പേര്‍ പണം നല്‍കാന്‍ തയ്യാറായി. 18മാസമെടുത്താണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. എന്നാല്‍ കൂടുതല്‍ കാര്‍ നിര്‍മ്മിക്കാന്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
അഞ്ചുലക്ഷം ലെഗോ ബ്ലോക്കുകള്‍ കൊണ്ട്
നിന്‍മ്മിച്ചതാണ് കാര്‍. മെല്‍ബണില്‍ നടന്ന പരീക്ഷണ ഓട്ടം
വിജയകരമായിരുന്നു. മണിക്കൂറില്‍ 20കിലോമീറ്റര്‍ വരെ വേഗമാര്‍ജ്ജിക്കാന്‍
കാറിനു കഴിയും. ക്രൗഡ് ഫണ്ടഡ് പ്രൊജക്ട് ആയാണ് പദ്ധതി
യാഥാര്‍ത്ഥ്യമാക്കിയത്.വായു ഊര്‍ജം നല്‍കുന്ന നാല് എഞ്ചിനുകളും 256 പിസ്റ്റണുകളുടെയും സഹായത്തോടെയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. ചക്രങ്ങള്‍ ഒഴികെ എല്ലാം നിര്‍മ്മിച്ചിരിക്കുന്നതും ലെഗോ കട്ടകള്‍ കൊണ്ടാണ്.
പദ്ധതിക്കാവശ്യമായ പണം പലരില്‍ നിന്നായി ശേഖരിക്കുകയായിരുന്നെന്ന് നിര്‍മ്മാതാക്കളിലൊരാളായ സ്റ്റീവ് സമ്മാര്‍ട്ടിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പണം സ്വരൂപിച്ചത്. പദ്ധതിക്കായി 500, 1000 ഡോളര്‍ തരുന്ന 20 പേരെ ആവശ്യമുണ്ടെന്നായിരുന്നു സന്ദേശം. 40 പേര്‍ പണം നല്‍കാന്‍ തയ്യാറായി. 18മാസമെടുത്താണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. എന്നാല്‍ കൂടുതല്‍ കാര്‍ നിര്‍മ്മിക്കാന്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
Facebook
Twitter
Google+
Rss Feed