Showing posts with label technology. Show all posts
Showing posts with label technology. Show all posts
താജ്മഹൽ സന്ദര്‍ശിക്കുന്ന അനുഭവം നല്‍കുന്ന 360 ഡിഗ്രി പനോരമ ദൃശ്യം
കാറില്‍ യാത്രക്കൊരുങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഇതാ ഒരു ലഘു യന്ത്രം
ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍
ലെഗോ കാര്‍ പിറന്നു: ഇന്ധനം വായു!!!
വായു ഇന്ധനമായി പ്രവര്‍ത്തിക്കുന്ന കാര്‍ ഓസ്‌ട്രേലിയയില്‍ വിജയകരമായി
ഓടിച്ചു. ഓസ്‌ട്രേലിയന്‍ സംരംഭകനായ സ്റ്റീവ് സമ്മാര്‍ടിനോയും റൊമാനിയയില്‍
നിന്നുള്ള കൗമാരക്കാരനായ ടെക്‌നോളജിസ്റ്റും ചേര്‍ന്നാണ് കാര്‍
നിര്‍മ്മിച്ചത്.
അഞ്ചുലക്ഷം ലെഗോ ബ്ലോക്കുകള്‍ കൊണ്ട്
നിന്‍മ്മിച്ചതാണ് കാര്‍. മെല്‍ബണില്‍ നടന്ന പരീക്ഷണ ഓട്ടം
വിജയകരമായിരുന്നു. മണിക്കൂറില്‍ 20കിലോമീറ്റര്‍ വരെ വേഗമാര്‍ജ്ജിക്കാന്‍
കാറിനു കഴിയും. ക്രൗഡ് ഫണ്ടഡ് പ്രൊജക്ട് ആയാണ് പദ്ധതി
യാഥാര്‍ത്ഥ്യമാക്കിയത്.
വായു ഊര്‍ജം നല്‍കുന്ന നാല് എഞ്ചിനുകളും 256 പിസ്റ്റണുകളുടെയും സഹായത്തോടെയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. ചക്രങ്ങള്‍ ഒഴികെ എല്ലാം നിര്‍മ്മിച്ചിരിക്കുന്നതും ലെഗോ കട്ടകള്‍ കൊണ്ടാണ്.
വായു ഊര്‍ജം നല്‍കുന്ന നാല് എഞ്ചിനുകളും 256 പിസ്റ്റണുകളുടെയും സഹായത്തോടെയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. ചക്രങ്ങള്‍ ഒഴികെ എല്ലാം നിര്‍മ്മിച്ചിരിക്കുന്നതും ലെഗോ കട്ടകള്‍ കൊണ്ടാണ്.
കാറ്റുണ്ടോ..? മൊബൈല്‍ ചാര്‍ജ് ചെയ്യാം
മൈക്രോമാക്‌സ് ക്യാന്‍വാസ് പവര്‍ വിപണിയില്‍
ഉയര്‍ന്ന ബാറ്ററി ലൈഫ് എന്ന അവകാശ വാദവുമായെത്തിയ മൈക്രോമാക്‌സിന്റെ
ക്യാന്‍വാസ് പവര്‍ വിപണിയിലെത്തി. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി
ഫോണ്‍ വാങ്ങാവുന്നതാണ്. 9,900രൂപയാണ് വില.
ഏഴു മുതല്‍ പത്ത് ദിവസമാണ്
ഫോണ്‍ ഉപഭോക്താവിലെത്തിക്കാന്‍ കമ്പനി ആവശ്യപ്പെടുന്നത്. 4000 മില്ലിലാംപ്
അവേര്‍സ് ബാറ്ററിയാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന പ്രത്യേകത. 5.5
മണിക്കൂര്‍ സംസാരിക്കാനും 450 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും
മൈക്രോമാക്‌സ് അവകാശപ്പെടുന്നുണ്ട്. 2013 ജൂണില്‍ ഇതേ ബാറ്ററി ലൈഫില്‍
ലെനോവോ പി 780 എന്ന സ്മാര്‍ട്‌ഫോണ്‍ ഇറക്കിയിരുന്നു.
ഫ്‌ളാപ്പി ബേര്‍ഡ് ഗെയിം ഇനി മുതല്‍ ലഭ്യമാകില്ല
ആപ്പിളിന്റെ ആപ് സ്‌റ്റോറിലേയും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലേയും ജനപ്രിയ
ഗെയിമായ ഫഌപ്പി ബേര്‍ഡ് ഇനി മുതല്‍ ലഭ്യമാകില്ല. എന്നാല്‍ മുന്‍പ്
ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് തുടര്‍ന്നും സേവനം ലഭിക്കുമെന്ന് ഗെയിം
നിര്‍മ്മാതാവ് ഗ്യൂയെന്‍ ഹ ഡോംഗ് അറിയിച്ചു.
ഫ്‌ലോപ്പി ബേര്‍ഡിന്റെ
ആരാധകരോട് മാപ്പ് ചോദിക്കുന്നതായും ഡോംഗ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ്
ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 22 മണിക്കൂര്‍ സമയം കൂടെ സേവനം
ലഭ്യമാകുകയുള്ളു. അതിനു ശേഷം ഗെയിം തിരിച്ചെടുക്കുമെന്നുമാണ് ഡോംഗ്
അറിയിച്ചത്. എന്നാല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഈ തീരുമാനമെന്നും
ഡോംഗ് അറിയിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പിനും, ടെലഗ്രാമിനും വെല്ലുവിളിയായി ടോക്‌റേ വരുന്നു
വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ്, ഫേസ് ചാറ്റിങ് എന്നിവയാണ് ടോക്‌റേയെ വ്യത്യസ്തമാക്കുന്നത്. ഗള്‍ഫിലാണ് ഇപ്പോള്‍ ടോക്‌റേയ്ക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ളത്.
ഇവിടെ മാത്രം ഇതിനകം 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ജി മെയിലില്‍ ഒരബദ്ധം - അജ്ഞാതര്‍ക്കുപോലും നിങ്ങള്‍ക്ക് മെയില്‍ അയയ്ക്കാം
നിങ്ങളുടേത് പുതിയ ടി വി ആണോ? എങ്കില്‍ അതിനുമുന്നില്‍ ജാഗ്രത പാലിക്കണം- കാരണം അവയ്ക്ക് കണ്ണുണ്ട്
ഓഫ് ചെയ്താലും ചെയ്തില്ലെങ്കിലും പുതിയ ടിവികള്‍ക്ക് കണ്ണുകളുണ്ടത്രെ. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നും എന്തു കഴിച്ചുവെന്നും എന്തു ധരിച്ചിരിക്കുന്നുവെന്നും ടിവിയുടെ കണ്ണിലൂടെ അതുമായി ബന്ധപ്പെടുത്തിയിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. അതുമാത്രമല്ല നിങ്ങളുടെ വാക്കുകള്‍ അതിന് കേള്‍ക്കാനുമാകും. കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ക്രിമിനലുകളാകാം. മറ്റു ചിലര്‍ പ്രധാന കോര്‍പ്പറേഷനുകളാകാം. ആരായാലും നിങ്ങളുടെ പരമരഹസ്യം പോലും അവര്‍ മനസിലാക്കും.
ഇന്റര്‍നെറ്റ് യുഗം കഴിഞ്ഞു; ഇനി ഔട്ടര്‍നെറ്റിന്റെ കാലം
മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക. അതിലൂടെയുള്ള ഇന്റര്‍നെറ്റ് ആകാശത്തുനിന്ന് ലഭിക്കുന്നതിന് തുല്യമായിരിക്കും.
മൈക്രോ സിമ്മില്ലെങ്കിലും പണിയുണ്ട്- കയ്യിലുള്ള സിം മുറിച്ചെടുത്താല്‍ മതി!
|
പ്രമേഹരോഗികള്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ 'സ്മാര്‍ട്ട് ലെന്‍സ്'
ശരീരത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാനും അതുവഴി പ്രമേഹരോഗികളെ സഹായിക്കാനുമായി ഗൂഗിളിന്റെ ആവനാഴിയില്‍ ഒരു 'സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്' ഒരുങ്ങുന്നു.
കണ്ണീരിലെ ഗ്ലൂക്കോസ് നില അളക്കാന്‍ സഹായിക്കുന്ന 'സ്മാര്‍ട്ട് ലെന്‍സ്' പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ ആഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള 'ലെന്‍സാ'ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്.