ഓഫ് ചെയ്താലും ചെയ്തില്ലെങ്കിലും പുതിയ ടിവികള്‍ക്ക് കണ്ണുകളുണ്ടത്രെ. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നും എന്തു കഴിച്ചുവെന്നും എന്തു ധരിച്ചിരിക്കുന്നുവെന്നും ടിവിയുടെ കണ്ണിലൂടെ അതുമായി ബന്ധപ്പെടുത്തിയിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. അതുമാത്രമല്ല നിങ്ങളുടെ വാക്കുകള്‍ അതിന് കേള്‍ക്കാനുമാകും. കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ക്രിമിനലുകളാകാം. മറ്റു ചിലര്‍ പ്രധാന കോര്‍പ്പറേഷനുകളാകാം. ആരായാലും നിങ്ങളുടെ പരമരഹസ്യം പോലും അവര്‍ മനസിലാക്കും.
അതേ നമ്മുടെ പുതിയ ടിവികള്‍ക്ക് ചാരക്കണ്ണുകളുണ്ട്. ഉടമയറിയാതെ പിടിച്ചെടുക്കുന്ന ചിത്രങ്ങള്‍ അത് പരമരഹസ്യമായി കമ്പനികള്‍ക്കയച്ചുകൊടുക്കും. കമ്പനികള്‍ ചിലപ്പോള്‍ അത് പരസ്യങ്ങളാക്കാം. തങ്ങളറിയാതെ നടത്തിയ പരസ്യചിത്രീകരണത്തെക്കുറിച്ച് അന്വേഷണം നടത്തിയവരാണ് ഇക്കാര്യം മനസിലാക്കിയത്. ടി വി ഓഫ് ചെയ്താലും ഈ കണ്ണുകള്‍ തുറന്നിരിക്കുമെന്നതാണ് ഒരു പ്രത്യേകത.