ആപ്പിളിന്റെ ആപ് സ്‌റ്റോറിലേയും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലേയും ജനപ്രിയ
ഗെയിമായ ഫഌപ്പി ബേര്‍ഡ് ഇനി മുതല്‍ ലഭ്യമാകില്ല. എന്നാല്‍ മുന്‍പ്
ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് തുടര്‍ന്നും സേവനം ലഭിക്കുമെന്ന് ഗെയിം
നിര്‍മ്മാതാവ് ഗ്യൂയെന്‍ ഹ ഡോംഗ് അറിയിച്ചു.
ഫ്‌ലോപ്പി ബേര്‍ഡിന്റെ
ആരാധകരോട് മാപ്പ് ചോദിക്കുന്നതായും ഡോംഗ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ്
ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 22 മണിക്കൂര്‍ സമയം കൂടെ സേവനം
ലഭ്യമാകുകയുള്ളു. അതിനു ശേഷം ഗെയിം തിരിച്ചെടുക്കുമെന്നുമാണ് ഡോംഗ്
അറിയിച്ചത്. എന്നാല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഈ തീരുമാനമെന്നും
ഡോംഗ് അറിയിച്ചിട്ടുണ്ട്.
ഡോംഗിന്റെ ട്വീറ്റ് വന്നതിനു ശേഷം 136,000 പേരാണ് തിങ്കളാഴ്ച മാത്രം പ്രതികരിച്ചത്. ഫ്രീ ഡൗണ്‍ലോഡിംഗ് ഗെയിം ലിസ്റ്റില്‍ പ്രമുഖനാണ് ഫ്‌ലോപ്പി ബേര്‍ഡ്. പരസ്യത്തില്‍ നിന്നുമാത്രം 50,000 ഡോളര്‍ വരുമാനം ദിവസവും ലഭിച്ചിരുന്ന ആപ്ലിക്കേഷന്‍ എന്തു കൊണ്ട് എടുത്തുമാറ്റുന്നുവെന്ന കാര്യത്തില്‍ ഡോംഗ് വ്യക്തത നല്‍കിയിട്ടില്ല. ആന്‍ഡ്രോയിഡില്‍ മാത്രം 50 ദശലക്ഷം ഡൗണ്‍ലോഡിംഗാണ് ഗെയിം നേടിയത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണുകളിലേക്കായി പുതിയ ഗെയിം ഉണ്ടാക്കുന്നതിനെ പറ്റി അടുത്ത ദിവസം ഡോംഗ് പറഞ്ഞതിനു പിന്നാലെയാണ് ഫ്‌ലോപ്പി ബേര്‍ഡ് എടുത്തുമാറ്റുന്നത്.
പ്രമുഖ ഗെയിം നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടെയിന്‍മെന്റിന്റെ ജനപ്രിയ ഗെയിം ആംഗ്രി ബേര്‍ഡ്‌സ് നൂറിലധികം നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ചപ്പോള്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഡോംഗ് ഒറ്റയ്ക്ക് നിര്‍മ്മിച്ചതാണ് ഫ്‌ലോപ്പി ബേര്‍ഡ് ഗെയിം. ഇത് വില്‍ക്കാന്‍ തയ്യാറല്ലെന്നും സംരംഭകരെ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള നിലപാടിലായിരുന്നു മുന്‍പ് ഡോംഗ്.
ഫ്‌ലോപ്പി ബേര്‍ഡിന്റെ
ആരാധകരോട് മാപ്പ് ചോദിക്കുന്നതായും ഡോംഗ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ്
ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 22 മണിക്കൂര്‍ സമയം കൂടെ സേവനം
ലഭ്യമാകുകയുള്ളു. അതിനു ശേഷം ഗെയിം തിരിച്ചെടുക്കുമെന്നുമാണ് ഡോംഗ്
അറിയിച്ചത്. എന്നാല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ കൊണ്ടല്ല ഈ തീരുമാനമെന്നും
ഡോംഗ് അറിയിച്ചിട്ടുണ്ട്.ഡോംഗിന്റെ ട്വീറ്റ് വന്നതിനു ശേഷം 136,000 പേരാണ് തിങ്കളാഴ്ച മാത്രം പ്രതികരിച്ചത്. ഫ്രീ ഡൗണ്‍ലോഡിംഗ് ഗെയിം ലിസ്റ്റില്‍ പ്രമുഖനാണ് ഫ്‌ലോപ്പി ബേര്‍ഡ്. പരസ്യത്തില്‍ നിന്നുമാത്രം 50,000 ഡോളര്‍ വരുമാനം ദിവസവും ലഭിച്ചിരുന്ന ആപ്ലിക്കേഷന്‍ എന്തു കൊണ്ട് എടുത്തുമാറ്റുന്നുവെന്ന കാര്യത്തില്‍ ഡോംഗ് വ്യക്തത നല്‍കിയിട്ടില്ല. ആന്‍ഡ്രോയിഡില്‍ മാത്രം 50 ദശലക്ഷം ഡൗണ്‍ലോഡിംഗാണ് ഗെയിം നേടിയത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണുകളിലേക്കായി പുതിയ ഗെയിം ഉണ്ടാക്കുന്നതിനെ പറ്റി അടുത്ത ദിവസം ഡോംഗ് പറഞ്ഞതിനു പിന്നാലെയാണ് ഫ്‌ലോപ്പി ബേര്‍ഡ് എടുത്തുമാറ്റുന്നത്.
പ്രമുഖ ഗെയിം നിര്‍മ്മാതാക്കളായ റോവിയോ എന്റര്‍ടെയിന്‍മെന്റിന്റെ ജനപ്രിയ ഗെയിം ആംഗ്രി ബേര്‍ഡ്‌സ് നൂറിലധികം നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ചപ്പോള്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഡോംഗ് ഒറ്റയ്ക്ക് നിര്‍മ്മിച്ചതാണ് ഫ്‌ലോപ്പി ബേര്‍ഡ് ഗെയിം. ഇത് വില്‍ക്കാന്‍ തയ്യാറല്ലെന്നും സംരംഭകരെ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള നിലപാടിലായിരുന്നു മുന്‍പ് ഡോംഗ്.
Facebook
Twitter
Google+
Rss Feed