ഇന്ത്യക്കാരിയായ സ്മിത റാവുവിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ ടെക്‌സസിലെ ആര്‍ലിംഗ്്്ടണ്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണങ്ങളിലാണ് പുതിയ സംവിധാനം കണ്ടെത്തിയത്.
ഒറിഗാമിശില്‍പങ്ങളില്‍നിന്നു ലഭിച്ച ആശയങ്ങളാണ് സ്മിതക്ക് ഈ പുതിയ കണ്ടുപിടുത്തത്തിന് പ്രചോദനമായത്. ഒരു പ്രത്യേക തരത്തിലുള്ള ലോഹക്കൂട്ടുകൊണ്ടാണ് ഈ കാറ്റാടി യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്.
തായവാനിലെ മൈക്രോ ഇലക്ട്രിക് കമ്പനിയാണ് ഈ പുതിയ കണ്ടുപിടുത്തത്തിലും അത് ഉണ്ടാക്കാനിടയുള്ള സാമ്പത്തിക ലാഭത്തെയും മുന്‍കൂട്ടി കണ്ടത്. സര്‍വകലാശാല ഇതിന്റ താല്‍കാലിക പേറ്റന്റിനു അപേക്ഷിച്ചിട്ടുണ്ട്.