വൈദ്യുതി ഉത്പാദിപ്പിക്കുന്ന മരം , അതേ ഇത് ഒരു സത്യമാണ്. കൃത്രിമ മരത്തില്‍ പ്രത്യേകം വെച്ചുപിടിപ്പിച്ചിരിക്കുന്ന കൊച്ചു കാറ്റാടികളിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികതയാണ് ജെറോം ലാറിവെയര്‍ എന്ന ഗവേഷകന്‍ വികസിപ്പിച്ചിരിക്കുന്നത്. പറയുമ്പോള്‍ സിംപിള്‍ എന്ന് തോന്നുമെങ്കിലും ഇത്തിരി കടുപ്പമാണ് ഇതിന്റെ പ്രവര്‍ത്തനം.
കാറ്റടിച്ച് ഒരു മരത്തിന്റെ ഇലകള്‍ നിരന്തരം ചലിക്കുന്നത് കണ്ടപ്പോഴാണ് ജെറോം ലാറിവെയറിന് ഇങ്ങനെയൊരു ആശയം തോന്നിയത്. കൃത്രിമ മരത്തിലെ ചെറു കാറ്റാടികളിലെ ചലിക്കുന്ന നേരിയ ബ്ലേഡുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് 26 അടി ഉയരമുള്ള കൃത്രിമ വൈദ്യുതി മരം ഇദ്ദേഹവും സംഘവും ഉണ്ടാക്കി.
ഫ്രാന്‍സിലെ ബ്രിട്‌നിയിലാണ് ഇപ്പോള്‍ ഈ മരം സ്ഥാപിച്ചിരിക്കുന്നത്. എകദേശം 22.83 ലക്ഷം രൂപയാണ് വൈദ്യുതി മരത്തിന്റെ ചിലവ്. അടുത്ത് തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ ഇത് വിപണിയിലെത്തും. മണിക്കൂറില്‍ 4.5 മൈല്‍ വേഗതയില്‍ കാറ്റുവീശിയാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കൃത്രിമ മരത്തിനാകും.
ശരാശരി 7.8 മൈല്‍ വേഗതയില്‍ ഒരു വര്‍ഷത്തോളം കാറ്റ് ലഭിച്ചാല്‍ വൈദ്യുതി മരം ലാഭം ഉണ്ടാക്കുമെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു. ഭാവിയില്‍ വേരും ഇലകളും തടിയുമെല്ലാമുള്ള കൂടുതല്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വൈദ്യുതി മരം നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജെറോമും സംഘവും.
Showing posts with label New Technology. Show all posts
Showing posts with label New Technology. Show all posts
വയര്‍ലെസ്സ് ചാര്‍ജിങില്‍ പുതിയ കാല്‍വെയ്‌പ്
വയര്‍ലെസ്സ് ചാര്‍ജിങ് രംഗത്ത് പുതിയ കാല്‍വെയ്പ്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ വയര്‍ലെസ്സ് ചാര്‍ജിങ് കഴിഞ്ഞ ദിവസം ഗവേഷകര്‍ അവതരിപ്പിച്ചു.
വയര്‍ലെസ്സ് ചാര്‍ജിംഗിനായുള്ള ദൂരം 30 മില്ലിമീറ്ററില്‍ നിന്നും 45 മില്ലിമീറ്ററിലേക്കാണ് പുതിയ മുന്നേറ്റത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യത്തിലെ അഞ്ച് അംഗങ്ങള്‍ തങ്ങളുടെ ഫോണുകള്‍ ഇത്തരത്തില്‍ ചാര്‍ജു ചെയ്ത് പരീക്ഷണം വിജയകരമാണെന്ന് തെളിയിച്ചിട്ടുണ്ട്.
ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിങ്ങളില്‍ നിന്നുള്ള പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയാണ് വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യം. വയര്‍ലെസ്സ് ചാര്‍ജിങ് മേഖലയിലെ വികസനമാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.
സാംസങ്, നോക്കിയ, മോട്ടോറോള, എച്ച്ടിസി, എല്‍ജി, വാവേ, അസൂസ്, സോണി തുടങ്ങിയ പ്രമുഖരെല്ലാം ഈ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാണ്. കണ്‍സോര്‍ഷ്യത്തിന്റെ ഇന്റര്‍ഫേസ് സ്റ്റാന്‍ഡേര്‍ഡ് ആയ 'ചീ'യുടെ (Qi) പുതിയ പതിപ്പിലാണ് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വൈദ്യുതി പുറപ്പെടുവിക്കുന്ന പാഡും മൊബൈലിലേയോ മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളിലേയോ റിസീവറും തമ്മില്‍ ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങളിലൂടെയുള്ള സംവേദനം വഴിയാണ് ഉപകരണങ്ങള്‍ ചാര്‍ജുചെയ്യുന്നത്.
ചീയുടെ വി.1.1 പതിപ്പില്‍ ചാര്‍ജു ചെയ്യേണ്ട ഉപകരണവും പാഡും തമ്മിലുള്ള ദൂരം 30 മില്ലിമീറ്റര്‍ വരെ ആകാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വി.1.2 പതിപ്പില്‍ ഇത് 45 മില്ലിമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
1.1 വേര്‍ഷനില്‍നിന്ന് വ്യത്യസ്തമായി ഒരേസമയം ഒന്നിലേറെ ഉപകരണങ്ങള്‍ ചാര്‍ജു ചെയ്യാമെന്ന പ്രത്യേകതയും പുതിയ പതിപ്പിനുണ്ട്. 2000 വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വരെ ചീയുടെ പുതിയ വേര്‍ഷനില്‍ ചാര്‍ജു ചെയ്യാനാകുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ കമ്പനികളും ഉപയോക്താക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പെട്ടെന്ന് ചാര്‍ജ് നഷ്ടപ്പെടുന്നു എന്നത്. മിക്കവാറും ഫോണുകളുടെ ബാറ്ററികളും ഊരിയെടുക്കാനാകാത്തവ ആയതിനാല്‍ രണ്ടാം ബാറ്ററി ഉപയോഗിക്കാനുമാകില്ല.
എന്നാല്‍ ഒരേസമയം കൂടുതല്‍ പേര്‍ക്ക് ചാര്‍ജു ചെയ്യാനാകുന്ന വയര്‍ലെസ്സ് ചാര്‍ജര്‍ വ്യാപകമായാല്‍ പൊതു ഇടങ്ങളില്‍ നിന്നും മറ്റും ചാര്‍ജിംഗ് എളുപ്പമാകും. വയര്‍ലെസ്സ് ചാര്‍ജിംഗ് കൂടുതല്‍ ദൂരത്തിലേക്ക് എത്തിക്കാനായാല്‍ യാത്രയിലും വീടിനുള്ളിലുമെല്ലാം ചാര്‍ജിംഗ് എളുപ്പമാകുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.
ഡിജിറ്റല്‍ പേപ്പര്‍ - ടാബ്‌ലറ്റിന്റെ പുത്തന്‍ അവതാരവുമായി സോണി
കനം വെറും ഏഴ് മില്ലീമീറ്റര്‍ , എ4 വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ , ഇ-ഇന്‍ക് ഡിസ്‌പ്ലേ. സോണിയുടെ പുതിയ ടാബ്‌ലറ്റ് അവതാരമായ 'ഡിജിറ്റല്‍ പേപ്പറി'ന്റെ അഴകളവുകളാണിത്.
തലയിലേറ്റാം ഈ ത്രിഡി ഹോം തിയേറ്റര്‍ !
സാംസങ്ങ് ഗാലക്സി ഗിയര്‍ 2 സ്മാര്‍ട്ട്‌വാച്ചില്‍ ആന്‍ഡ്രോയ്ഡിനു പകരം ടിസന്‍ ഒഎസ്?
കാറ്റുണ്ടോ..? മൊബൈല്‍ ചാര്‍ജ് ചെയ്യാം
വൈദ്യുതിയില്ല
എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കേണ്ട. ഇതാ
കാറ്റില്‍നിന്നു മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗം
കണ്ടെത്തിയിരിക്കുന്നു. എപ്പോഴും കൂടെ കൊണ്ടുപോകാന്‍ സാധിക്കുന്ന
കാറ്റാടിയന്ത്രങ്ങത്തില്‍നിന്ന് ഉദ്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ഈ
സംവിധാനത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്.
Facebook
Twitter
Google+
Rss Feed
