വൈദ്യുതി ഉത്പാദിപ്പിക്കുന്ന 'മരം'

Yureekkaa Journal
 വൈദ്യുതി ഉത്പാദിപ്പിക്കുന്ന മരം , അതേ ഇത് ഒരു സത്യമാണ്. കൃത്രിമ മരത്തില്‍ പ്രത്യേകം വെച്ചുപിടിപ്പിച്ചിരിക്കുന്ന കൊച്ചു കാറ്റാടികളിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികതയാണ് ജെറോം ലാറിവെയര്‍ എന്ന ഗവേഷകന്‍ വികസിപ്പിച്ചിരിക്കുന്നത്. പറയുമ്പോള്‍ സിംപിള്‍ എന്ന് തോന്നുമെങ്കിലും ഇത്തിരി കടുപ്പമാണ് ഇതിന്റെ പ്രവര്‍ത്തനം. കാറ്റടിച്ച് ഒരു മരത്തിന്റെ ഇലകള്‍ നിരന്തരം ചലിക്കുന്നത് കണ്ടപ്പോഴാണ് ജെറോം ലാറിവെയറിന് ഇങ്ങനെയൊരു ആശയം തോന്നിയത്. കൃത്രിമ മരത്തിലെ ചെറു കാറ്റാടികളിലെ ചലിക്കുന്ന നേരിയ ബ്ലേഡുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് 26 അടി ഉയരമുള്ള കൃത്രിമ വൈദ്യുതി മരം ഇദ്ദേഹവും സംഘവും ഉണ്ടാക്കി. ഫ്രാന്‍സിലെ ബ്രിട്‌നിയിലാണ് ഇപ്പോള്‍ ഈ മരം സ്ഥാപിച്ചിരിക്കുന്നത്. എകദേശം 22.83 ലക്ഷം രൂപയാണ് വൈദ്യുതി മരത്തിന്റെ ചിലവ്. അടുത്ത് തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ ഇത് വിപണിയിലെത്തും. മണിക്കൂറില്‍ 4.5 മൈല്‍ വേഗതയില്‍ കാറ്റുവീശിയാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കൃത്രിമ മരത്തിനാകും. ശരാശരി 7.8 മൈല്‍ വേഗതയില്‍ ഒരു വര്‍ഷത്തോളം കാറ്റ് ലഭിച്ചാല്‍ വൈദ്യുതി മരം ലാഭം ഉണ്ടാക്കുമെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു. ഭാവിയില്‍ വേരും ഇലകളും തടിയുമെല്ലാമുള്ള കൂടുതല്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വൈദ്യുതി മരം നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജെറോമും സംഘവും.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top