വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതത്രേയുള്ളൂ - കയ്യിലുള്ള സാധാരണ സിം മുറിച്ചാല്‍ മൈക്രോ സിം ആയി.
പുതിയ തലമുറയിലെ സിം ആണ് മൈക്രോ സിം. അടുത്ത കാലത്തിറങ്ങുന്ന ഡ്യുവല്‍ സിം
ഫോണുകളിലെല്ലാം ഒന്ന് മൈക്രോ സിം ആയിരിക്കും. ആപ്പിള്‍ ഐ ഫോണ്‍ 4ലാണ്
ആദ്യമായി മൈക്രോ സിം ഉപയോഗിച്ചത്. പിന്നീടിങ്ങോട്ട് സാംസങ്ങ് ഉള്‍പ്പെടെ
പല കമ്പനികളും ഇത് പിന്‍ തുടര്‍ന്നു. പക്ഷേ പല മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന
സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക മൈക്രോ സി്ം ഇല്ല. ഇക്കാരണംകൊണ്ട് ഡ്യുവല്‍
സിം ഫോണില്‍ ഒരു സാധാരണ സിം മാത്രം ഉപയോഗിക്കുന്നവര്‍ എത്രയോ പേരുണ്ട്.
പക്ഷേ കമ്പനികള്‍ നല്‍കിയില്ലെങ്കില്‍ പോകട്ടെ എന്നുവയ്ക്കുക. കാരണം
മൈക്രോ സിം ഉണ്ടാക്കാന്‍ അത്ര ബുദ്ധിമുട്ടില്ല. സാധാരണ സിം കാര്‍ഡ്
മുറിച്ച് നമുക്ക് മൈക്രോ സിം കാര്‍ഡ് ഉണ്ടാക്കാന്‍ കഴിയും.
വളരെ എളുപ്പമാണ് ഇതിനുള്ള വഴി. സാധാരണ സിംകാര്‍ഡിനെ അപേക്ഷിച്ച് മൈക്രോ
സിം കാര്‍ഡിന് വലിപ്പം കുറവാണ്. അതുകൊണ്ടുതന്നെ സാധാരണ സിം കാര്‍ഡ് മൈക്രോ
സിം കാര്‍ഡാക്കണമെങ്കില്‍ അതിന്റെ സൈസ് അറിയണം. മൈക്രോ സിമ്മിന് 12x 15
mm സൈസ് ആണ് ഉള്ളത്. 12 മില്ലിമീറ്റര്‍ ഉയരം 15 മില്ലിമീറ്റര്‍ വീതി.
സാധാരണ സിം കാര്‍ഡ് ഈ വലിപ്പത്തില്‍ മുറിച്ചാല്‍ പ്രശ്‌നം തീരും. സിം
കാര്‍ഡിന്റെ അടിവശത്ത് കാണുന്ന കോപ്പര്‍ മാത്രമേ ശരിക്കും
ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നറിയാമല്ലോ. ശേഷിക്കുന്ന ഭാഗം സ്റ്റാന്‍ഡേര്‍ഡ്
സൈസില്‍ തയ്യാറാക്കാന്‍ ഒരുക്കിയിട്ടുള്ളത്ാണ്. ഈ സ്റ്റാന്‍ഡേര്‍ഡ്
സൈസിലാണ് ലോകത്തെ എല്ലാ ഫോണ്‍ നിര്‍മാതാക്കളും സിമ്മിനുള്ള ഇടം
ഒരുക്കിയിരിക്കുന്നത്. അതിനാല്‍ കോപ്പര്‍ ഒഴിച്ചുള്ള ഭാഗം മുറിക്കുക.
മുറിക്കുന്നതിനു മുമ്പ് പെന്‍സില്‍ ഉപയോഗിച്ച് കൃത്യമായി മാര്‍ക് ചെയ്യണം.
അതിനുശേഷമാണ് മുറിക്കേണ്ടത്. ഇത് ശ്രദ്ധിച്ചുവേണം. യാതൊരു കാരണവശാലും
കോപ്പര്‍ മുറിയരുത്. കാരണം പിന്നെ സിം കാര്‍ഡ് പ്രവര്‍ത്തിക്കില്ല.