താജ്മഹൽ സന്ദര്‍ശിക്കുന്ന അനുഭവം നല്‍കുന്ന 360 ഡിഗ്രി പനോരമ ദൃശ്യം
Yureekkaa Journal
താജ്മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും
വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. താജ് മഹലിന്റെ അടിസ്ഥാനം വലിയ
പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും
സമയളവോടു കൂടിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ്. വശങ്ങളിൽ പിസ്താക്
എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട്.
മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ
പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകൾ ചരിഞ്ഞ
ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ
എല്ലാ വശങ്ങളിലും പ്രതി സമമാണ്. ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും
നാലും മീനാറുകൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ
മുകളിലും ഓരോ കുംഭഗോപുരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ ചതുര സ്തംഭപാദത്തിന്റെ
അകത്തെ പ്രധാന അറക്കുള്ളിൽ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികൾ
അടക്കം ചെയ്തിരിക്കുന്നു. പക്ഷേ ഇവരുടെ യഥാർഥ ശവപ്പെട്ടികൾ ഇതിന്റെ
താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത്.താജ് മഹലിന്റെ ചുറ്റിലും ഏകദേശം
300 സ്ക്വകയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ
ബാഗ് ഉദ്യാനം. ഈ ഉദ്യാനം ഉയർത്തിയ വഴികൾ കൊണ്ട് ഉദ്യാനത്തിന്റെ നാലു
ഭാഗങ്ങളെ 16 പൂത്തടങ്ങളായി തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി ഉയർത്തി
പണിതിരിക്കുന്ന ഒരു മാർബിൾ വെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നു. താജ്
കുടീരത്തിന്റേയും പ്രധാന തെക്കേ വാതിലിന്റേയും ഏകദേശം പകുതി
വഴിയിലായിട്ടാണ് ഈ മാർബിൾ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ മാർബിൾ ടാങ്കിലെ
വെള്ളത്തിൽ താജ് മാഹലിന്റെ പ്രതിഫലനം തെക്ക് വടക്ക് ഭാഗത്തായി
കാണാവുന്നതാണ്. മറ്റു ഭാഗങ്ങളിൽ ഉദ്യാനം പലവിധ മരങ്ങൾ കൊണ്ടും ചെറിയ
വെള്ളച്ചാട്ടങ്ങൾ കൊണ്ട് അലങ്കൃതമാണ്.മുംതാസിനോടുള്ള ഷാജഹാന്റെ
പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് നാം ഒരുപാട്
കേട്ടിട്ടുണ്ട്,വായിച്ചറിഞ്ഞിട്ടുമുണ്ട് എങ്കിലും ഈ മനോഹര മനുഷ്യ
നിർമ്മിതി കണ്ടിട്ടില്ലാത്തവർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് താജ്മഹൽ
സന്ദര്‍ശിക്കുന്ന അനുഭവം നല്‍കുന്ന 360ഡിഗ്രി പനോരമ കാണാം. ജപ്പാൻ
കേന്ദ്രമായി പ്രവർത്തിക്കുന്ന “എയർപാനോ” ആണ് ഈ പനോരമ ദൃശ്യം
തയ്യാറാക്കിയിരിക്കുന്നത്.