Showing posts with label Website. Show all posts
Showing posts with label Website. Show all posts

സ്ക്രീന്‍ ഷോട്ടുകള്‍ വീഡിയോ ആക്കിയാലോ?

Yureekkaa Journal 0 Comments
കംപ്യൂട്ടര്‍സ്ക്രീനില്‍ കാണുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കാറില്ലേ? 



എന്തിന് സ്ക്രീന്‍ഷോട്ടില്‍ നിര്‍ത്തണം? സ്ക്രീന്‍ റെക്കോഡ്ചെയ്ത് വീഡിയോരൂപത്തില്‍ ആക്കിയാലോ? അതല്ലേ നല്ലത്.ഇത്തരം ഒരു ചോദ്യം നിങ്ങളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ സ്ക്രീനര്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നോക്കുക. ഇത് വെബ്&ാറമവെ;ബേസ്ഡ് ആപ്പ് ആയതുകൊണ്ട് സാധാരണ സോഫ്റ്റ്വെയറുകള്‍പോലെ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണ്ട. 

റെക്കോഡ്ചെയ്ത വീഡിയോകള്‍ എളുപ്പത്തില്‍ യൂട്യൂബില്‍ എത്തിക്കാനും, സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാനും സ്ക്രീനറില്‍ സൗകര്യമുണ്ട്. സ്ക്രീനിലെ ഏതു ഭാഗമാണ് നിങ്ങള്‍ക്ക് റെക്കോഡ്്ചെയ്യേണ്ടത് എന്നത് സ്ക്രീനറില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. ഒരു പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗം പരിചയപ്പെടുത്താന്‍ സ്ക്രീനര്‍പോലെയുള്ള ആപ്പുകള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. സ്ക്രീന്‍ റെക്കോഡ്ചെയ്യുന്നതിന്റെകൂടെ നിങ്ങളുടെ ശബ്ദംകൂടി ചേര്‍ക്കാന്‍ കഴിയുന്നതുകൊണ്ട് പ്രോഡക്റ്റ് ഇന്‍ഡ്രോ വീഡിയോകള്‍ ഉണ്ടാക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. 

ഇതുപോലെ ഇ-ലേണിങ് മോഡ്യൂളുകള്‍ ഉണ്ടാക്കാനും സ്ക്രീനര്‍ ഉപയോഗിക്കാം. സ്ക്രീനര്‍ www.screenr.com മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിരവധി സോഫ്റ്റ്വെയറുകള്‍ ഉണ്ട്. അതോക്കെ സ്ക്രീനര്‍പോലെ സൗജന്യവും അല്ല, ഇന്‍സ്റ്റാള്‍ ചെയ്യേണ്ടവയുമാണ്. ഉദാഹരണത്തിന് അഡോബി കാപ്റ്റിവേറ്റ് (Adobe Captivate), കാംറ്റെഷ്യ (Camtasia). സ്ക്രീനറിനോളം വരില്ലെങ്കിലും ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പ് ആണ് സ്ക്രീനോമാറ്റിക് screencast-o-matic.com. സൗജന്യം ആയതുകൊണ്ട് കുറച്ച് പരിമിതികളൊക്കെ സ്ക്രീനറിനുണ്ട്, കേട്ടോ. അഞ്ച് മിനിറ്റ് ആണ് നിങ്ങള്‍ റെക്കോഡ്ചെയ്യുന്ന സ്ക്രീന്‍ വീഡിയോയുടെ പരമാവധിദൈര്‍ഘ്യം. 



 അല്‍പ്പം വീഡിയോ എഡിറ്റിങ് ഒക്കെ അറിയാമെങ്കില്‍ ഈ സ്ക്രീന്‍ റെക്കോഡിങ് അങ്ങ് എഡിറ്റ്ചെയ്ത് പൊളിക്കുകയുംചെയ്യാം. നിങ്ങളുടെ സ്വന്തം ബ്രാന്‍ഡിന്റെ ലോഗോ ഒക്കെ തുടക്കത്തില്‍ കൊടുക്കുകയോ, അല്ല മുഴുനീളം നിങ്ങളുടെ ലോഗോ കൊടുക്കേണമെങ്കിലോ അല്‍പ്പം എഡിറ്റിങ് അറിയാമെങ്കില്‍ ചെയ്യാവുന്നതെയുള്ളൂ 

(നിഖില്‍ നാരായണന്‍ | ദേശാഭിമാനി കിളിവാതില്‍)

സൈബര്‍ ആക്രമണം: പാസ്‌വേഡ് മാറ്റാന്‍ ഈബേയുടെ മുന്നറിയിപ്പ്‌

Yureekkaa Journal


ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ലേല സൈറ്റായ ഈബേ ആക്രമിക്കപ്പെട്ടു. തങ്ങളുടെ ഒരു ഡേറ്റാബേസിന് നേരെ സൈബര്‍ ആക്രമണം നടന്നതായും, ഉപയോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഫിബ്രവരി അവസാനമാണ് ഡേറ്റാബേസ് ആക്രമിക്കപ്പെട്ടതെന്ന് ഈബേ ( eBay ) അറിയിച്ചു. എന്‍ക്രിപ്റ്റ് ചെയ്ത പാസ്‌വേഡുകളും മറ്റ് ചില വിവരങ്ങളും സൂക്ഷിച്ചിട്ടുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്.

താജ്മഹൽ സന്ദര്‍ശിക്കുന്ന അനുഭവം നല്‍കുന്ന 360 ഡിഗ്രി പനോരമ ദൃശ്യം

Yureekkaa Journal

tajmahal താജ്മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ്. വശങ്ങളിൽ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട്. മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകൾ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ്.  ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകൾ സ്ഥിതി ചെയ്യുന്നു.

'വാട്ട്‌സ്ആപ്പി'ന് ബദലാകാന്‍ സുരക്ഷയും വേഗവും ആയുധമാക്കി 'ടെലഗ്രാം'

Yureekkaa Journal


'വാട്ട്‌സ്ആപ്പ്' നിങ്ങള്‍ക്ക് മടുത്തോ, അതിന് വേഗം പോരെന്ന പരാതിയുണ്ടോ. അല്ലെങ്കില്‍ ആ സോഷ്യല്‍ മെസേജിങ് ആപ്പ് സുരക്ഷിതമല്ലെന്ന വിചാരമുണ്ടോ.....എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് 'ടെലഗ്രാം'. വേഗവും സുരക്ഷയും കൈമുതലാക്കി, 'വാട്ട്‌സ്ആപ്പി'ന് വെല്ലുവിളിയാകാന്‍ കുതിക്കുകയാണ് മൊബൈല്‍ സന്ദേശ ആപ്ലിക്കേഷനായ 'ടെലഗ്രാം' ( Telegram ).

മികച്ച 10 ടോറെന്റ് വെബ്സൈറ്റുകള്‍

Yureekkaa Journal

ലോകത്തെ മികച്ച പത്ത് ടോറെന്റ് വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
Top 10 torrent websites

മലയാളിപ്പെരുമയില്‍ പൂള്‍വോ.കോം

Yureekkaa Journal
 
poolwo അഞ്ചു കോഴിക്കോട്ടുകാര്‍ ചേര്‍ന്ന് ആരംഭിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് പൂള്‍വോ ഡോട്ട് കോം (poolwo.com) നിലവില്‍ വന്നു. ഇന്റര്‍നെറ്റില്‍ പലയിടത്തായി ലഭ്യമായ ഫീച്ചറുകളെല്ലാം ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിക്കുകയാണ് പൂള്‍വോ ഡോട്ട് കോമില്‍. കേന്ദ്ര മാനവവിഭവശേഷിവകുപ്പ് സഹമന്ത്രി ഡോ ശശി തരൂരാണ് വെബ്‌സൈറ്റ് നെറ്റ് ഉപയോക്താക്കള്‍ക്കായി സമര്‍പ്പിച്ചത്.
വിനോദത്തിനുള്ള വെബ്‌സൈറ്റുകളും ഇന്‍ഫര്‍മേറ്റീവ് വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റില്‍ സുലഭമാണ്.

back to top