വിനോദത്തിനുള്ള വെബ്‌സൈറ്റുകളും ഇന്‍ഫര്‍മേറ്റീവ് വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റില്‍ സുലഭമാണ്.
എന്നാല്‍ ഇവ രണ്ടും ഒരുമിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് വെബ്‌സൈറ്റാണ് പൂള്‍വോ. പൂള്‍വോയുടെ ന്യൂസ് പേജില്‍ ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും, 65ല്‍ പരം രാജ്യങ്ങളിലെ ഓരോ നിമിഷവും പുറത്തുവരുന്ന വാര്‍ത്തകളും ലഭ്യമാകും. പോള്‍മെനുവിലൂടെ ഓണ്‍ലൈന്‍ വോട്ടിങ്ങ് നടത്താനും പൂള്‍വോയില്‍ ഇടമുണ്ട്.
കൂടാതെ മ്യൂസിക് അപ്‌ലോഡ് ചെയ്യാനും ഷെയര്‍ചെയ്യാനുമുള്ള മ്യൂസിക് സ്റ്റോര്‍, ഓണ്‍ലൈന്‍ റേഡിയോ, ഫോട്ടോ, വീഡിയോ, മ്യൂസിക്, ലേഖനങ്ങള്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍. ബ്ലോഗുകള്‍ ശേഖരിച്ച് ഏകോപിപ്പിക്കുന്ന ബ്ലോഗ് കോര്‍ണര്‍, ജോലിതിരയലിനും കണ്ടെത്തുന്നതിനായുമുള്ള സഹായമെനു, ഇവന്റുകള്‍ക്ക് ആശംസകളയക്കാനുള്ള ഇ-കാര്‍ഡ് സ്റ്റോര്‍ ഓപ്ഷനുകള്‍ തുടങ്ങി ഒരു കുടക്കീഴില്‍ തന്നെ പലതും പരിചയപ്പെടാമെന്നതാണ് പൂള്‍വോയെ വ്യത്യസ്തമാക്കുന്നത്. ഈ സേവനങ്ങള്‍ തന്നെയാവും പൂള്‍വോയ്ക്കു കടുത്ത മത്സരം നിലനില്‍ക്കുന്ന സോഷ്യല്‍മീഡിയ രംഗത്തേക്ക് അനായാസമായി കടന്നുവരാന്‍ സഹായിക്കുന്നതും.
മറ്റു സോഷ്യല്‍ സൈറ്റുകളില്‍ നിന്നുംവ്യത്യസ്തമായി ഫോട്ടോകള്‍ പബ്ലിക്കായി കാണാം എന്നതും പ്രത്യേകതയാണ്. നിലവിലുള്ള വെബ്‌സൈറ്റുകളില്‍ നിന്നും സവിശേഷമായ ടോപ്‌മെനു പൂള്‍വോയുടെ ഉപയോഗം ലളിതമാക്കുന്നു. പലതരത്തിലുള്ള അഭിരുചികളുള്ള ആളുകളെ കണ്ടെത്താനും അവരുമായി സൗഹൃദം സ്ഥാപിക്കാനുമുള്ള അവസരം പൂള്‍വോയിലുണ്ട്. ബ്രീഫ് കേസ് എന്ന ഓപ്ഷന്‍ എന്തുംസൂക്ഷിച്ചു വെക്കാനും ആവശ്യമുള്ളപ്പോള്‍ തിരഞ്ഞെടുക്കാനു സൗകര്യമൊരുക്കുന്നു. യൂസറിന് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം വീഡിയോ പേജില്‍ നിന്നും വീഡിയോകള്‍ കാണാനുമാകും.
നിലവിലുള്ള സോഷ്യല്‍മീഡിയകളുടെ പരിമിതികളാണ് പൂള്‍വോ.കോം രൂപപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും ഇ-ലോകത്തെ സൂപ്പര്‍മാര്‍ക്കറ്റാണിതെന്നും പൂള്‍വോ ഡയറക്ടര്‍ ബോര്‍ഡ് അംഗം അഞ്ജലി.കെ പറഞ്ഞു. ഇവര്‍ക്കു പുറമെ കെ.എം പ്രേമദാസന്‍, ജോര്‍ജ് കാക്കനാട്, ടിഞ്ചു.പി മോഹന്‍, കെ.എസ് നായര്‍ എന്നിവരാണ് പൂള്‍വോയുടെ സാരഥികള്‍. ലോക ഇന്റര്‍നെറ്റ് മാര്‍ക്കറ്റിലേക്ക് ഇന്ത്യയുടെ മുന്നേറ്റത്തിനു വേഗത പകരാന്‍ പൂള്‍വോ ഒരു തുടക്കമാകും.